എനിക്ക് 16 വയസ്സാകും മുൻപേ ഷിയാസ് ജനിച്ചു, ഞങ്ങൾ കളിക്കൂട്ടുക്കാരെ പോലെ!; ഷിയാസിന്റെ ഉമ്മ പറയുന്നു

കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി പേരെ താരങ്ങളാക്കി മാറിയിട്ടുള്ള ഷോയാണ് ഇത്. മലയാളത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന ഷോയിലൂടെയും നിരവധി പേർ താരങ്ങളായി മാറിയിട്ടുണ്ട്. അങ്ങനെ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലായ ഷിയാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് യൂറോപ്പിൽ പോയ ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്.

ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ ഷിയാസ് മൂന്നാം സ്ഥാനം നേടിയാണ് പുറത്തേക്ക് എത്തിയത്. തുടക്കത്തിലെ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും പിന്നീട് പ്രേക്ഷക പിന്തുണ നേടിയെടുക്കാന്‍ ഷിയാസിന് സാധിച്ചിരുന്നു. ആദ്യ സീസണിലെ ഏറ്റവും പ്രധാന കോംബോ ആയിരുന്ന പേളി മാണിയോടും ശ്രീനിഷ് അരവിന്ദിനോടും ഷിയാസ് കാണിച്ച സ്‌നേഹവും സൗഹൃദവുമാണ് ഷിയാസിന് ശ്രദ്ധ നേടിക്കൊടുത്തത്. പേളി - ശ്രീനിഷ് പ്രണയത്തിലൊക്കെ ഒപ്പം നിന്ന ആളായിരുന്നു ഷിയാസ്.

shiyas kareem

ബിഗ് ബോസിലേക്ക് വരുമ്പോൾ തനിക്ക് ഒരു വീടോ കാറോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഷിയാസ് മുൻപ് പറഞ്ഞിട്ടുണ്ട്. വാടക വീട്ടിലായിരുന്നു താരത്തിന്റെ താമസം. എന്നാൽ ഇപ്പോഴിതാ, സ്വന്തമായൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു ഷിയാസിന്റെ വീട് താമസം നടന്നത്. താരങ്ങൾ അടക്കം ഒരുപാട് പേർ പുതിയ വീട്ടിലേക്ക് എത്തിയിരുന്നു. ഷിയാസിന്റെ ഉമ്മയെയും വീഡിയോകളിലൂടെ പ്രേക്ഷകർ കണ്ടിരുന്നു.

സോഷ്യൽ മീഡിയയിൽ അടക്കം ഷിയാസിന്റെ പുതിയ വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ നിറയുന്നത്. അതിനൊപ്പം ഷിയാസിന്റെ ഉമ്മയെ കുറിച്ചുള്ള ഒരു കാര്യവും ശ്രദ്ധ നേടുകയാണ്. വളരെ ചെറിയ പ്രായത്തിൽ വിവാഹിതയായതാണ് ഷിയാസിന്റെ ഉമ്മ. അതുകൊണ്ട് തന്നെ ആകെ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമാണ് ഷിയാസിനും ഉമ്മയ്ക്കുമുള്ളത്. ഇത് ഷിയാസ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഉമ്മ തന്നെ ഇക്കാര്യം പറഞ്ഞിരിക്കുകയാണ്.

shiyas kareem

'ഷിയാസും ഞാനും തമ്മിൽ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമേ ഉള്ളു. എന്റെ കല്യാണം കഴിയുമ്പോൾ എനിക്ക് 15 വയസ്സ് ആയിട്ടില്ല. പതിനാറാമത്തെ വയസ് തികയും മുൻപ് ഷിയാസും ഉണ്ടായി. ഇപ്പോൾ അവന് 32 വയസ്സും എനിക്ക് 48 വയസ്സുമായി,' ബിഹൈൻഡ്വുഡ്‌സ് ചെയ്ത ഷിയാസിന്റെ ഹോം ടൂർ വീഡിയോയിൽ ഉമ്മ പറഞ്ഞു. അപ്പോൾ നിങ്ങൾ കളിക്കൂട്ടുക്കാരാണല്ലേ എന്ന് അവതാരക തമാശയായി ചോദിക്കുമ്പോൾ അതേ എന്നും ഉമ്മ പറയുന്നുണ്ട്.

ഷിയാസിന്റെ വിവാഹത്തെ കുറിച്ചും ഉമ്മ സംസാരിക്കുന്നുണ്ട്. വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാൽ അവന് കുറെ ബാധ്യതകൾ ഉണ്ട്. അതൊക്കെ ഒന്ന് കുറയ്ക്കാതെ ഒരു കുട്ടിയേയും കൊണ്ട് വന്നാൽ അവന്റെ ബാധ്യതകൾ ഒന്നുകൂടി കൂടും. അപ്പോൾ കുറച്ചു ബാധ്യത കുറഞ്ഞിട്ട് കല്യാണം കഴിക്കാമെന്നാണ് ഇപ്പോഴത്തെ പ്ലാൻ എന്നാണ് ഉമ്മ പറഞ്ഞത്. അതിനിടെ വലിയൊരു ബാധ്യതയാണ് അവൻ എടുത്ത് വെച്ചിരിക്കുന്നത്.

shiyas kareem

ഈ വീടിന്റെ ലോൺ തന്നെയാണ്. വലിയൊരു ലോൺ ആണ് എടുത്ത് വെച്ചേക്കുന്നത്. അത് പകുതിയെങ്കിലും ആവാതെ വിവാഹം കഴിക്കാൻ നിന്നാൽ വലിയൊരു ബാധ്യതയായി മാറുമെന്നും ഉമ്മ പറഞ്ഞു. ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതോടെ ഷിയാസിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വളരെ സാധാരണക്കാരനായ താരം ഇല്ലായ്മകളില്‍ നിന്ന് കയറി വന്നാണ് ഇന്ന് കാണുന്ന നിലയിലെത്തിയത്.

ബിഗ് ബോസിന് ശേഷം താരമായി മാറിയ ഷിയാസ് ഇപ്പോൾ ടെലിവിഷൻ പരിപാടികളിലൂടെയൊക്കെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഫ്ളവേഴ്സിൽ ചാനലിൽ സ്റ്റാർ മാജിക്കിലെ സ്ഥിര സാന്നിധ്യമാണ് ഷിയാസ്. അതേസമയം, ഇതിനൊക്കെ പുറമെ ചെറുതായി അഭിനയത്തിലും കൈവെച്ചിട്ടുണ്ട് താരം. മരക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പടെയുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ഷിയാസ് അഭിനയിച്ചിട്ടുണ്ട്.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X