ഞാന്‍ പറയുന്നതിന്റെ എതിരേ ചെയ്യൂ, എന്തിന് എന്റെ മകളെ മാധ്യമങ്ങളില്‍ കൊണ്ടു വരണം? ശോഭന പറയുന്നു

സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് ശോഭന. സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്ത ശോഭന ഈയ്യടുത്താണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുന്നത്. ശോഭനയെ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും എന്നും അകലം പാലിക്കുന്ന ആളാണ് ശോഭന. നൃത്തവും മകള്‍ അനന്തനാരായണിയുമാണ് ശോഭനയുടെ ലോകം.

ഇപ്പോഴിതാ തന്റെ മകളെക്കുറിച്ച് മനസ് തുറക്കുകയാണ് ശോഭന. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മകളെക്കുറിച്ചും തന്നിലെ അമ്മയെക്കുറിച്ചുമൊക്കെ ശോഭന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അമ്മയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ?

നാരായണി അമ്മയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കുന്നത്. അടുത്തിടെയാണ് കണ്ടത്. അമ്മാ വാട്ട് ആര്‍ യു ഡൂയിങ് അവള്‍ക്കത് കണ്ട് അമ്പരപ്പാണ്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുചിരിയോടെ പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതില്‍ എനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്‍ശന്‍. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസീവ് ആണെന്നാണ് ശോഭന പറയുന്നത്.

അവള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററില്‍ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്‌ക്രീനില്‍ എന്നെ കണ്ടതും അവള്‍ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ എന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. മണിച്ചിത്രത്താഴ് അവള്‍ക്കിഷ്ടപ്പെട്ടുവെന്നും താരം പറയുന്നുണ്ട്.

കര്‍ക്കശക്കാരിയാണോ

മകളോട് കര്‍ക്കശക്കാരിയാണോ എന്ന ചോദ്യത്തിന് അത്യാവശ്യം എന്നാണ് ശോഭനയുടെ മറുപടി. മകളുടെ സ്‌കൂളില്‍ നിന്നു ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാന്‍. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാന്‍ പേടിക്കും. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മാരിസില്‍ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.

ഞാന്‍ പറയുന്നതിന്റെ എതിരേ ചെയ്യൂ, അതാണല്ലോ പ്രായം. അതുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട ഞാന്‍ പറയൂ. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോഴും അവളെനിക്ക് ചെറിയ കുട്ടിയാണ്. ഞാന്‍ കൂട്ടുകാരൊത്തു ഒരുമിച്ചു കൂടുമ്പോള്‍ കൂടെ കൊണ്ടു പോകാറുണ്ടെന്നും ശോഭന പറയുന്നു.

മകള്‍ക്കും നൃത്തത്തില്‍ താല്‍പര്യമുണ്ടോ?

അമ്മയെ പോലെ മകള്‍ക്കും നൃത്തത്തില്‍ താല്‍പര്യമുണ്ടോ? എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. കഴിഞ്ഞ മാസം അവള്‍ എന്റെയടുത്തു വന്നു പറഞ്ഞു എനിക്ക് നൃത്തം പഠിക്കണം. അതുവരെ വിളിച്ചാല്‍ വരും എന്നല്ലാതെ അത്ര താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. നിര്‍ബന്ധിക്കാനും എനിക്ക് ഇഷ്ടമില്ല. നിനക്ക് പഠിക്കണം എന്ന് തോന്നുമ്പോള്‍ വരൂ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഗൗരവ്വമായി നൃത്തപഠനം തുടങ്ങിയിട്ടുണ്ടെന്നാണ് ശോഭന പറയുന്നത്.

മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം?

മകളെ മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും ശോഭന പ്രതികരിക്കുന്നുണ്ട്. എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം? അവള്‍ സാധാരണ കുട്ടിയാണ്. അത്രമാത്രമെന്നാണ് ശോഭനയുടെ മറുപടി. വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം അനൂപ് സത്യനായിരുന്നു. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

More from Filmibeat

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X