രണ്ട് മാസം മകളെ ഒന്നെടുക്കാന്‍ പോലും പറ്റിയില്ല! ഭര്‍ത്താവിന്റെ രോഗത്തെക്കുറിച്ച് ശ്രിയ ശരണ്‍

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് ശ്രിയ ശരണ്‍. മലയാളത്തിലും ശ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരിടയ്ക്ക് സിനിമയില്‍ നിന്നുമെല്ലാം വിട്ടു നിന്ന ശ്രിയ ഇപ്പോള്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഈയ്യടുത്തായിരുന്നു ശ്രിയ അമ്മയായത്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ശ്രിയയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

ഭര്‍ത്താവ് ആന്ദ്രേ കോസ്‌ചേവിന് ഹെര്‍ണിയ ആയിരുന്നുവെന്നാണ് ശ്രിയയുടെ വെളിപ്പെടുത്തല്‍. ഇത് മൂലം മകള്‍ രാധയെ രണ്ട് മാസത്തോളം ഭര്‍ത്താവിന് എടുക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നാണ് ശ്രിയ പറയുന്നത്. ആശുപത്രയില്‍ നിന്നുമുള്ള ആന്ദ്രേയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് ശ്രിയ ശരണ്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ചികിത്സ

പരസ്പരം ചുംബിക്കുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങളാണ് ശ്രിയ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ തെലുങ് സൂപ്പര്‍ താരം രാം ചരണിന്റെ ഭാര്യ ഉപാസനയ്ക്കും കുറിപ്പില്‍ ശ്രിയ നന്ദി പറയുന്നുണ്ട്. ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു ചികിത്സ. ആന്ദ്രേയ്ക്ക് വേണ്ട ചികിത്സ നല്‍കുകയും നന്നായി പരിചരിക്കുകയും ചെയ്ത ആശുപത്രിയ്ക്കും ശ്രിയ നന്ദി പറയുന്നുണ്ട്. രണ്ട് മാസത്തോളം രാധയെ എടുക്കാന്‍ ആന്ദ്രേയ്ക്ക് സാധിച്ചിരുന്നില്ലെന്നും എന്നാല്‍ ഇന്ന് അതെല്ലാം പഴയ കഥകളാണെന്നും തങ്ങളെ സഹായിച്ചതിന് ഉപാസയ്ക്ക് നന്ദി പറയുന്നതായും ശ്രിയ കുറിപ്പില്‍ പറയുന്നു. എല്ലാം ശരിയായതില്‍ താന്‍ സന്തോഷിക്കുന്നതായും താരം അറിയിച്ചു.

അമ്മ

2018 ലായിരുന്നു ശ്രിയും ആന്ദ്രേയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തമന്ന, കാജല്‍ അഗര്‍വാള്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ശ്രിയ അമ്മയായത്. എന്നാല്‍ താന്‍ ഗര്‍ഭിണിയായതോ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതോ ശ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുട്ടിയ്ക്ക് ഒമ്പത് മാസം ആയപ്പോള്‍ ഒക്ടോബറിലാണ് കുട്ടി ജനിച്ച വിവരം ശ്രിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് വെളിപ്പെടുത്തിയത്.

ഒളിപ്പിച്ചു വെക്കാന്‍

''എന്റെ മകള്‍ക്ക് ഒമ്പത് മാസം പ്രായമായി. ഇനിയും അവളെ ഒളിപ്പിച്ചു വെക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ തന്നെ അവള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ഒരുപാട് സന്തുഷ്ടയാണ്. കുട്ടി അമ്മയ്ക്ക് ജന്മം നല്‍കിയത് പോലെയാണ് തോന്നുന്നത്. രാധയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ബാഴ്‌സലോണയില്‍ വച്ചായിരുന്നു രാധെയുടെ ജനനം. ലോകം മൊത്തം നിശ്ചയമായി നിന്നപ്പോള്‍ ഞങ്ങള്‍ കരുതി ഒരു കുടുംബം ആരംഭിക്കാന്‍ ഇതാണ് മികച്ച സമയമെന്ന്'' എന്നായിരുന്നു കുട്ടിയുടെ ജനനത്തെക്കുറിച്ചുള്ള തന്റെ കുറിപ്പില്‍ ശ്രിയ പറഞ്ഞത്.

Recommended Video

മമ്മൂക്കയുടെ ഭീഷ്മപർവം ഫ്ലോപ്പ് ആവുമോ? വൈറൽ സന്തോഷ് പറയുന്നു | FilmiBeat Malayalam
ദൃശ്യം ടു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ദൃശ്യം ടുവിന്റെ രണ്ടാം ഭാഗത്തിലാണ് ശ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒന്നാം ഭാഗത്തിലും ശ്രിയ ആയിരുന്നു നായിക. മലയാളത്തില്‍ മീന ചെയ്ത വേഷമാണ് ഹിന്ദിയില്‍ ശ്രിയ അവതരിപ്പിക്കുന്നത്. 2015ലായിരുന്നു ഒന്നാം ഭാഗം പുറത്തിറങ്ങിയത്. നിശികാന്ത് കാമത്ത് ആയിരുന്നു ആദ്യ ഭാഗത്തിന്റെ സംവിധായകന്‍. അജയ് ദേവ്ഗണ്‍ ആണ് മോഹന്‍ലാല്‍ അവതരിപ്പിച്ച നായക വേഷത്തില്‍ രണ്ടാം ഭാഗത്തിലുമെത്തുന്്‌നത്. ആദ്യ ഭാഗത്തില്‍ ആശ ശരത്തിന്റെ വേഷം ചെയ്ത തബു രണ്ടാം ഭാഗത്തിലുമുണ്ട്. ഇഷിത ദത്ത, അഭിഷേക് പാഥക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. മലയാളത്തിലേത് പോലെ മറ്റ് ഭാഷകളിലും ദൃശ്യം വന്‍ വിജയമായിരുന്നു. ഈ വിജയം രണ്ടാം ഭാഗത്തിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about: shriya saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X