മദ്യത്തിന് അടിമപ്പെട്ട് , സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ശ്രുതി ഹസന്‍

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രുതി ഹസന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകള്‍ തെലുങ്കില്‍ സജീവമാണ്. രവി തേജയ്‌ക്കൊപ്പം ഒരു സിനിമ ചെയ്തുകൊണ്ടാണ് ശ്രുതിയുടെ മടങ്ങിവരവ്. വിജയ് സേതുപതിയ്‌ക്കൊപ്പം ലാഭം എന്ന തമിഴ് ചിത്രത്തിലും ശ്രുതി കരാറ് ചെയ്തിട്ടുണ്ട്. എന്തിനായിരുന്നു ഈ രണ്ട് വര്‍ഷത്തെ ഇടവേള എന്ന ചോദ്യത്തോട് ആദ്യമായി ശ്രുതി ഹസന്‍ പ്രതികരിയ്ക്കുന്നു.

ഒരു തെലുങ്ക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലാണ് നിന്ന് വിട്ടുനില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ വെളിപ്പെടുത്ത്. സ്ഥിരമായി മദ്യപിച്ച് താന്‍ ലഹരിയ്ക്ക് അടിമപ്പെട്ടുപോയിരുന്നു. വിസ്‌കിയാണ് ഏറ്റവും ഇഷ്ടം. പക്ഷെ അതെന്റെ ആരോഗ്യം തകര്‍ത്തു. സ്ഥിരമായുള്ള മദ്യപാനം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായി.

ഏഴ് വര്‍ഷം മുന്‍പ് ടൊവിനോ പറഞ്ഞു, 'ഞാനെത്തേണ്ടിടത്ത് എത്തും' എന്ന്, ഇനിയുള്ള ഏഴ് വര്‍ഷമോ?

shrutihaasan

ആരോഗ്യമുള്ള മനസ്സും ശരീരവുമില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ല. അതില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ചികിത്സ തേടി. സുഹൃത്തുക്കളോടും ബന്ധക്കാരോടുമൊന്നും ഇക്കാര്യം പറഞ്ഞില്ല. മാത്രമല്ല വാര്‍ത്തയാക്കി മറ്റുള്ളവര്‍ക്ക് സംസാര വിഷയമാവാനും എനിക്ക് താത്പര്യമില്ലായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും മദ്യം ഒഴിവാക്കി. രണ്ട് വര്‍ഷത്തോളമായി മദ്യപിക്കാറില്ല- ശ്രുതി ഹസന്‍ പറഞ്ഞു.

മിഖായല്‍ കോഴ്‌സിയുമായുള്ള പ്രണയ തകര്‍ച്ചയും തന്നെ ബാധിച്ചിരുന്നു എന്ന് ശ്രുതി പറയുന്നു. പ്രണയ ബന്ധത്തില്‍ വളരെ അധികം നിഷ്‌കളങ്കതയും വൈകാരികതയുമായിരുന്നു എനിക്ക്. പക്ഷെ അത് ചിലര്‍ മുതലെടുത്തു. എന്തായാലും ആ പ്രണയ തകര്‍ച്ചയില്‍ നിന്ന് പലതും പഠിക്കാന്‍ സാധിച്ചു- ശ്രുതി വെളിപ്പെടുത്തി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X