ഏഴ് വര്‍ഷം മുന്‍പ് ടൊവിനോ പറഞ്ഞു, 'ഞാനെത്തേണ്ടിടത്ത് എത്തും' എന്ന്, ഇനിയുള്ള ഏഴ് വര്‍ഷമോ?
സിനിമയെ അത്രമേല്‍ സ്‌നേഹിച്ചാണ് ടൊവിനോ തോമസ് എത്തിയത്. സിനിയ്ക്ക് വേണ്ടി ഉണ്ടായിരുന്ന നല്ല ജോലി പോലും ഉപേക്ഷിച്ചു. അത്തരമൊരു സാഹസത്തിന് മുതിരണോ എന്ന് പലരും അന്ന് ചോദിച്ചിരുന്നതായി ടൊവിനോ തോമസ് പറഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞു ടൊവിനോ ഇന്ന് മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിക്കഴിഞ്ഞു. ടൊവിനോ സിനിമയില്‍ എത്തിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
അത്ര വലിയ നടനൊന്നും ആവാതിരുന്ന കാലത്ത് ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ 'ഞാന്‍ എത്തേണ്ടിടത്ത് എത്തും' എന്ന് കുറിച്ചിരുന്നു. എന്തായിരുന്നു അന്ന് അങ്ങനെ പറയാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ ടൊവിനോയ്ക്ക് അതിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. അന്ന് അങ്ങനെ തോന്നി. എന്തായാലും പറഞ്ഞത് പോലെ ടൊവിനോ എത്തിയിരിയ്ക്കുന്നു.
അതൊക്കെ ഭാര്യയോട് പണ്ടേ പറഞ്ഞ് ഉറപ്പിച്ചിട്ടാണ് സിനിമയില്‍ വന്നത്; ചുംബന രംഗങ്ങളെ കുറിച്ച് ടൊവിനോ

ഇനി ചോദ്യം, അടുത്ത ഏഴ് വര്‍ഷം ടൊവിനോ തോമസിന്റെ ലക്ഷ്യം എന്താണ് എന്നതാണ്. ടൈസ് ഓഫ് ഇന്ത്യയുടെ ചോദ്യത്തിന് ടൊവിനോ ഉത്തരം നല്‍കി. അത്രയും കൃത്യമായി ഭാവി പ്രവചിക്കുന്ന ആളൊന്നുമല്ല ഞാന്‍. പക്ഷെ സിനിമയില്‍ തന്നെ ഉണ്ടാവാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ നല്ല സ്ഥാനത്തായിരിക്കണം. നല്ല സിനിമകള്‍ ചെയ്യണം.. മലയാള സിനിമയ്‌ക്കൊപ്പം വളരണം- ടൊവിനോ പറഞ്ഞു.


Click it and Unblock the Notifications











