അതൊക്കെ ഭാര്യയോട് പണ്ടേ പറഞ്ഞ് ഉറപ്പിച്ചിട്ടാണ് സിനിമയില്‍ വന്നത്; ചുംബന രംഗങ്ങളെ കുറിച്ച് ടൊവിനോ

യാതൊരു സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ എത്തിയ ടൊവിനോ തോമസ് ചെറിയ ചെറിയ വേഷങ്ങളിലൂടെ വില്ലനായി, സഹതാരമായി, നായകനായി ഇപ്പോള്‍ മലയാള സിനിമയുടെ ഭാവി വാഗഗ്ദാനവുമായി. തുടര്‍ച്ചയായി ചെയ്യുന്ന ചിത്രങ്ങളെല്ലാം വന്‍ വിജയം. ഓരോ പുതിയ സിനിമയിലും ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ടൊവിനോ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്.

എന്നാല്‍ ചില സദാചാരകാര്‍ക്ക് മാത്രം ടൊവിനോയുടെ ഈ വളര്‍ച്ച അത്രയ്ക്ക് രസിക്കുന്നില്ല. മൂന്നോളം സിനിമകളില്‍ ടൊവിനോ ചുംബന രംഗങ്ങളില്‍ അഭിനയിച്ചതിനെ ചിലര്‍ ചോദ്യം ചെയ്യുന്നു. അത്തരക്കാര്‍ക്ക് ഒരുപാട് നന്ദിയുണ്ട് എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ടൊവിനോ തോമസ് പറഞ്ഞു. തന്നെക്കാള്‍ കൂടുതല്‍ തന്റെ കുടുംബ ജീവിതത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുന്നവരോട് നന്ദി മാത്രമേയുള്ളൂവെന്ന് സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

tovino

അജു വര്‍ഗ്ഗീസിന്റെ കമലയില്‍ മൊട്ട രാജേന്ദ്രനും, വില്ലനോ.. ഹാസ്യ നടനോ?

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലഹസന്‍ ലിപ് ലോക്ക് ചെയ്യുമ്പോഴും ഇതുപോലെ വാര്‍ത്തകളുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം നല്ല നിലയില്‍ തന്നെയില്ലേ.. ഞാനും എന്റെ ഭാര്യയും പണ്ട് കാലം മുതലേ അറിയാവുന്നവരാണ്. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു വരുന്ന കാലത്ത് തന്നെ ഇങ്ങനെയൊക്കെയുണ്ടാവും എന്ന് ഭാര്യയോട് പറഞ്ഞ് അനുവാദമൊക്കെ വാങ്ങിയിട്ടുണ്ട്- ടൊവിനോ പറഞ്ഞു. ഒരു സിനിമയുടെ കഥാഗതി ആവശ്യപ്പെടുന്ന എന്ത് രംഗമാണെങ്കിലും അത് ഞാന്‍ ചെയ്യുമെന്നും ടൊവിനോ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമാവാനാണ് എന്നും താത്പര്യം. ഇച്ചായന്‍ എന്ന വിളി പാകമാകാത്ത ട്രൗസര്‍ ഇടുന്നത്രെയും അരോചകമാണെന്നും ടൊവിനോ തോമസ് അഭിമുഖത്തില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X