ഞാൻ പൊട്ടിക്കരഞ്ഞു, ബോധംകെട്ടുവീണു; ചക്കപ്പഴത്തിനിടെ ശ്രുതിയ്ക്ക് സംഭവിച്ചത്

ചക്കപ്പഴം എന്ന പരമ്പരയിലൂടെ ജനപ്രീയ ആയ നടിയാണ് ശ്രുതി രജനീകാന്ത്. അഭിനേത്രിയെന്നതിന് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയും ആര്‍ജെ ആയുമെല്ലാം ശ്രുതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള ശ്രുതിയുടെ തുറന്നു പറച്ചിലും വാര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിഷാദത്തിന്റെ സമയത്തും അതേക്കുറിച്ച് പുറം ലോകം അറിയാതിരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. എലഗെന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

എങ്ങനെയാണ് അത് സാധ്യമായത് എന്നെനിക്കറിയില്ല. എന്നോട് പലരും ചോദിച്ചിട്ടുള്ള കാര്യമാണ്. ഇത്രയും വര്‍ഷമായിട്ടും എന്റെ അച്ഛനും അമ്മയ്ക്കും പോലും അറിയില്ലായിരുന്നു. ഞാനത് പണ്ടേ ശീലിച്ചു പോന്നതാണ്. ചെറുപ്പം മുതലേ എന്ത് വിഷമം ഉണ്ടായാലും ഞാന്‍ പറയില്ല. എനിക്കത് ഇഷ്ടമല്ല. അവര്‍ എന്നെ മനസിലാക്കത്തില്ല, അവരെന്നെ ജഡ്ജ് ചെയ്യും, ഞാനാണ് കുറ്റക്കാരിയെന്ന് പറയും അങ്ങനെയൊക്കെയായിരുന്നു എന്റെ ചിന്ത. അതിനാല്‍ എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ തന്നെയായിരുന്നു പരിഹരിച്ചിരുന്നത്. അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും തോന്നുന്നു.

Shruti Rajanikanth

ഒരു തവണ വളരെ മോശം അവസ്ഥയായിരുന്നു. ചക്കപ്പഴത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. എനിക്ക് കണ്‍ട്രോള്‍ കിട്ടുന്നുണ്ടായിരുന്നില്ല. സീന്‍ എടുക്കുന്നതിനിടെ ഞാന്‍ പൊട്ടിക്കരഞ്ഞു. ചേട്ടന്‍ എന്നെ കയറി കെട്ടിപ്പിടിച്ചു. ഞാന്‍ ബോധം കെട്ടു വീണു. ചേട്ടന്‍ എന്നെ പൊക്കിക്കൊണ്ടു പോയി. ചേട്ടന്‍ ഭയങ്കര പാനിക്ക് ആയി. ചേട്ടന് ഇങ്ങനത്തെ കാര്യങ്ങളൊക്കെ ഭയങ്കര പ്രശ്‌നമാണ്. ചേട്ടന്‍ എന്നെ മോളെ എന്ന് തന്നെയാണ് വിളിക്കുന്നത്. ചേട്ടന്‍ മോളേ മോളേ എന്ന് വിളിക്കുന്നത് ഒരു മുഴക്കം പോലെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

പക്ഷെ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ശരീരം വല്ലാതെ വീക്ക് ആയി. അന്ന് ഇതിന്റെ മോശം അവസ്ഥ അവര്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു തവണയാണ് അവിടെ വച്ച് സംഭവിച്ചിട്ടുള്ളത്. എങ്കിലും അവര്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാം. ഏതെങ്കിലുമൊക്കെ സമയത്ത് ഞാനൊരു മൂലയ്ക്ക് പോയിരുന്ന് കരയുന്നുണ്ടാകും. ഷോട്ട് റെഡിയെന്ന് പറയുമ്പോള്‍ ഞാന്‍ പോയി മുഖവും കഴുകി വന്നാണ് അഭിനയിക്കുന്നത്. ഈ അപ്പ്‌സ് ആന്റ് ഡൗണ്‍സ് അടുത്തുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും. പ്രേക്ഷകര്‍ക്ക് സാധിക്കണമെന്നില്ല.

Shruti Rajanikanth

എന്റെ ചുറ്റുമുള്ളവരെല്ലാം എന്നെ ഹാപ്പി ആയിട്ടാണ് നിര്‍ത്തുന്നത്. ഞാന്‍ എന്നെ അംഗീകരിച്ചു. അതായിരുന്നു തിരിച്ചുവരാന്‍ ആദ്യം ചെയ്യേണ്ടത്. നമ്മള്‍ നമ്മളെ അംഗീകരിക്കണം. എല്ലാവരേയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ലെന്നും എല്ലാവരുടേയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ആവശ്യമില്ലെന്നും സ്വയം മനസിലാക്കണം. പിന്നെ മത്തായിയ്ക്ക് എല്ലാം കണക്കെന്ന അവസ്ഥ ആകും. അതിനര്‍ത്ഥം വിഷമം വരില്ലെന്നല്ല.

വിഷമം വരുമ്പോള്‍ അതിനെ ലൈറ്റാക്കുന്നെ ചെറിയൊരു സര്‍ക്കിള്‍ ഇന്നെനിക്ക് ഉണ്ട്. ആ ആളുകളാണ് എന്നെ സന്തോഷിപ്പിക്കുന്നത്. പിന്നെ, മറ്റുള്ളവര്‍ എന്തുവേണമെങ്കിലും ചിന്തിച്ചോട്ടെ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം എന്നൊരു തീരുമാനം ഞാനും എടുത്തു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X