ജാതകം നോക്കിയിട്ടും ഞങ്ങൾക്ക് വേർപിരിയേണ്ടി വന്നു; വിവാഹ ജീവിതത്തെ കുറിച്ച് മകളെ ഉപദേശിച്ച് ശ്വേത മേനോൻ
ദാമ്പത്യ ജീവിതത്തിലുണ്ടായ വിള്ളലുകൾ തുറന്ന് പറയാൻ യാതൊരു മടിയുമില്ലാതെയാണ് ശ്വേത മേനോൻ മനസ് തുറന്നത്. ആദ്യ വിവാഹത്തിലെ പ്രശ്നങ്ങളെ കുറിച്ചും വിവാഹ മോചനവും പിന്നീട് ഇപ്പോഴത്തെ ജീവിതവും ശ്വേത പ്രേക്ഷകരുമായി പങ്കു വെച്ചിട്ടുള്ളതാണ്. ഒട്ടും ഇമേജ് കോണ്‍ഷ്യസ് അല്ലാത്ത അഭിനേത്രിയാണ് ശ്വേത മേനോന്‍. അതിനാൽ തന്നെ പലപ്പോഴും ശ്വേതയുടെ പേര് വിവാദത്തില്‍ പെട്ടിട്ടുണ്ട്. അതൊന്നും തന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു.
വിവാഹ മോചനത്തെ കുറിച്ച് ശ്വേത മേനോന്‍ പറഞ്ഞ പഴയ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുന്നു. അമൃത ടിവിയിലെ സൂപ്പര്‍ അമ്മയും മകളും എന്ന ഷോയിലാണ് ശ്വേത മേനോൻ ഈ കാര്യം പറഞ്ഞത്. പലർക്കും അധികം അറിയാത്ത അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടാത്ത കാര്യമായിരുന്നു ഇത്. ആദ്യ ബന്ധം ഒരു വലിയൊരു തെറ്റായിരുന്നെങ്കിൽ ഇപ്പോൾ ശ്രീവത്സൻ മേനോനുമായുള്ള രണ്ടാമത്തെ ദാമ്പത്യ ജീവിതം വളരെ മനോഹരമാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

പഴയ ബന്ധത്തിൽ നിന്ന് പഠിച്ച പാഠങ്ങളാണ് രണ്ടാമത്തെ ദാമ്പത്യ ജീവിതം സുഖമമായി പോകുവാൻ കാരണമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കിയിരുന്നു. ശ്വേതയുടെ ആദ്യത്തേത് പ്രണയ വിവാഹം ആയിരുന്നു. 2004 ല്‍ ആണ് ബോബി ബോണ്‍സ്ലെയുമായുള്ള ശ്വേതയുടെ ആദ്യ വിവാഹം കഴിഞ്ഞത്. എന്നാൽ 2007 ല്‍ തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ശേഷം 2011 ലാണ് ശ്രീവത്സന്‍ മേനോനുമായുള്ള വിവാഹം നടന്നത്. ഇരുവർക്കും സബൈന എന്ന് പേരുള്ള മകളുമുണ്ട്.
ഭയങ്കര കണ്‍സര്‍വേറ്റീവായ ഫാമിയില്‍ നിന്നും വന്നയാളാണ് ശ്വേത എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അതിനാൽ വിവാഹകാര്യത്തില്‍ ജാതകം നോക്കി പൊരുത്തം ഉണ്ടാവണം എന്ന നിര്‍ബന്ധം അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു. ജാതകം ചേരാതെ വിവാഹം നടന്നാൽ ആ ബന്ധം ശരിയായി മുന്നോട്ട് പോകില്ലെന്ന് ശ്വേതയുടെ അമ്മക്ക് വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ എല്ലാ ജാതകപ്പൊരുത്തവും നോക്കിയാണ് ശ്വേതയുടെ ആദ്യത്തെ വിവാഹം നടന്നത്. എന്നാൽ അത് അധിക നാൾ നീണ്ടു നിൽക്കാത്ത ബന്ധമായി.

"ശ്രീയുടെ പ്രപ്പോസല്‍ വന്ന സമയത്ത് ഞാന്‍ ശ്രീയോട് പറഞ്ഞത് ഒരേ ഒരു കാര്യം മാത്രമാണ്, അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് ജാതകം നോക്കിയിട്ട് വിവാഹം ചെയ്യാം എന്ന്. അങ്ങനെ തന്നെയാണ് കല്യാണം നടന്നത്. എന്നാൽ എന്റെ അമ്മ ആദ്യമേ തന്നെ ജാതകം നോക്കിയിരുന്നു. ഭാഗ്യം കൊണ്ട് എല്ലാം നന്നായി തന്നെയാണ് പോവുന്നത്. ഇതുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു."
"എന്നാൽ എന്റെ മകളോട് ഞാൻ എപ്പോഴും പറയുന്നത്, നിനക്ക് ഏത് മതത്തിലുള്ളവരെയും പ്രണയിക്കാം, വിവാഹം ചെയ്യാം. പക്ഷെ ഒരിക്കലും സ്വന്തം മതത്തെ മറക്കരുത്. നമുക്ക് ഒരു ഐഡന്റിറ്റിയുണ്ടാവണം, അതൊരു കാരണവശാലും മാറ്റരുത്. ഹിന്ദുവായിട്ടാണ് ജനിച്ചത്, മരിക്കുന്നതും ഹിന്ദു ആയിട്ടായിരിക്കണം." ശ്വേത മേനോന്‍ പറയുന്നു. വിവാഹ മോചന വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചപ്പോൾ എല്ലാവരും കരുതിയത് ശ്രീവത്സൻ മേനോനുമായിട്ടാണ് ഡിവോഴ്സ് ആവുന്നത് എന്നായിരുന്നു. എന്നാൽ അതിനും താരം വ്യക്തത നൽകിയിട്ടുണ്ട്.


Click it and Unblock the Notifications











