അവര്‍ കള്ളത്തരം പറഞ്ഞു, എനിക്ക് ദഹിച്ചില്ല; മഞ്ജു-ഭാവന സംഘവുമായി തെറ്റിയ കാരണം വെളിപ്പെടുത്തി ശ്വേത

മലയാള സിനിമയിലെ മിന്നും താരമാണ് ശ്വേത മേനോന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലും സാന്നിധ്യം അറിയിച്ച ശേഷമാണ് ശ്വേത മലയാളത്തിലേക്ക് തിരികെ വരുന്നത്. ഇതിനിടെ മോഡലിംഗിലും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ശ്വേതയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിലേക്കുള്ള ശ്വേതയുടെ തിരിച്ചുവരവ് സമാനതകളില്ലാത്തതായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം ശ്വേതയെ തേടിയെത്തി.

ഇന്നത്തേത് പോലെ നായികാ കേന്ദ്രീകൃത സിനിമകള്‍ സ്വീകരിക്കപ്പെടാതിരുന്ന കാലത്താണ് ശ്വേത മലയാള സിനിമയിലെ സൂപ്പര്‍ നായികയായി മാറുന്നതും ഹിറ്റുകള്‍ സമ്മാനിക്കുന്നതും. ഇതിനിടെ ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ചില നഷ്ട സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്വേത മനസ് തുറന്നത്.

Shwetha Menon

മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടേതായൊരു സൗഹൃദ സംഘമുണ്ടായിരുന്നു മലയാള സിനിമയില്‍. എന്നാല്‍ ഇന്ന് ശ്വേത ആ സൗഹൃദ കൂട്ടായ്മയുടെ ഭാഗമല്ല. അതിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തുകയാണ് ശ്വേത.താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

നമ്മുടെ കാഴ്ചപ്പാടുകളൊക്കെ മാറി. എല്ലാത്തിന്റേയും അടിത്തറ എന്ന് പറയുന്നതുണ്ട്. ഞാന്‍ നേരാ നേരെ പോ ആളാണ്. വാക്കുകള്‍ കടിച്ചൊടിച്ച് സംസാരിക്കാന്‍ എനിക്കറയില്ല. ഞാന്‍ ഒറ്റ മോളാണ്. എനിക്ക് സനേഹിക്കാന്‍ മാത്രമേ അറിയുള്ളൂ. എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാല്‍, ആരാണെങ്കിലും, ഭയങ്കര ബുദ്ധിമുട്ടാണ് ദഹിക്കാന്‍. ഞാന്‍ ആരുടേയും ജീവിതത്തില്‍ വന്ന് കള്ളം പറയാറില്ല. അങ്ങനെയുള്ളവര്‍ ഒന്നെങ്കില്‍ വരാതിരിക്കുക. അല്ലെങ്കില്‍ കള്ളം പറയാതിരിക്കുക. അങ്ങനെ എന്തോ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ വന്നതാണെന്നാണ് ശ്വേത പറയുന്നത്.

കള്ളത്തരം പറഞ്ഞതാണ്. അന്ന് എനിക്ക് തോന്നിയത് ഞാനാണ് ഏറ്റവും അവസാനം അറിഞ്ഞതെന്നാണ്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാന്‍ എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്ന രീതിയില്‍ തന്നെയാണെന്നും താരം പറയുന്നു.

നമ്മള്‍ പതുക്കെ പതുക്കെ വലിയാന്‍ തുടങ്ങി. പുറത്തു നിന്നും ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ് ഓക്കെ ഫൈന്‍ എന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങി. അവര്‍ എല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആ ഞാന്‍ ഗ്രൂപ്പില്‍ ഇല്ലെന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് ആരുടേയും ജീവിതമൊന്നും നിന്നു പോയിട്ടില്ലെന്നും ശ്വേത പറയുന്നു.

Shwetha Menon

ഞാന്‍ ഇന്നും വ്യക്തിപരമായി അവരെ കാണുമ്പോള്‍ സംസാരിക്കാറുണ്ട്. ടൈം ഈസ് ദ ബെസ്റ്റ് ഹീലര്‍ എന്നാണ് പറയുന്നത്. ഇത് എപ്പഴോ നടന്നതാണ്. ഇന്ന് എന്റെ മനസില്‍ ഒന്നുമില്ല. അവരെ ഓരോരുത്തരെയായി കാണുമ്പോള്‍ ഞാന്‍ വളരെ നന്നായി തന്നെയാണ് പെരുമാറുള്ളത്. പക്ഷെ ഞാന്‍ ആ ടീമിന്റെ ഭാഗമല്ലെന്ന് മാത്രം എന്നും ശ്വേത വ്യക്തമാക്കുന്നു.

ബാദല്‍ ആണ് ശ്വേതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ക്വീന്‍ എലിസബത്തിലും താരം അഭിനയിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ഒരുക്കുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരീസാണ് ശ്വേതയുടേതായി ഇപ്പോള്‍ അണിയറയിലുള്ളത്. അഭിനയത്തിന് പുറമെ ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായും സജീവമാണ് ശ്വേത. ഈയ്യടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ അതിഥിയായും ശ്വേത എത്തിയിരുന്നു. സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയുമായിരുന്നു ശ്വേത.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X