എഴുന്നേറ്റ് നടക്കാന്‍ പറ്റണം എന്ന് മാത്രമായിരുന്നു ആഗ്രഹം! മരണത്തെ മുഖാമുഖം കണ്ട അപകടം: സിദ്ധാര്‍ത്ഥ് ഭരതന്‍
മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഭ്രമയുഗം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. ചിത്രത്തില്‍ മമ്മൂട്ടി തന്റെ പ്രകടനം കൊണ്ട് കയ്യടി നേടുമ്പോള്‍ ഞെട്ടിച്ച മറ്റൊരു നടന്‍ കൂടിയുണ്ട്, സിദ്ധാര്‍ത്ഥ് ഭരതന്‍. മലയാളികളുടെ സ്വന്തം ഭരതന്റേയും കെപിഎസി ലളിതയുടേയും മകന്‍. നടനായി സിനിമയിലെത്തി പിന്നീട് സംവിധായകനായി കയ്യടി നേടിയ താരമാണ് സിദ്ധാര്‍ത്ഥ്.
അഭിനയത്തേക്കാള്‍ കൂടുതല്‍ സംവിധാനത്തിലായിരുന്നു സിദ്ധാര്‍ത്ഥിന് താല്‍പര്യം. ഇതിനിടെ അപ്രതീക്ഷിതമായി കയറി വന്ന അപകടവും സിദ്ധാര്‍ത്ഥിനെ കുറച്ച് കാലം സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ഭ്രമയുഗത്തിലൂടെ അഭിനയത്തിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

മരണത്തെ മുഖാമുഖം കണ്ട അപകടത്തെപ്പറ്റിയാണ് സിദ്ധാര്‍ത്ഥ് സംസാരിക്കുന്നത്. 2015 സെപ്തംബറിലായിരുന്നു അപകടം. മെഡിക്കല്‍ സപ്പോര്‍ട്ടും പ്രിയപ്പെട്ടവരുടെ പിന്തുണയും ലഭിച്ചതുകൊണ്ടാണ് അപകടത്തില്‍ നിന്ന് കരകയറിയത്. ആ സമയത്ത് ജിഷ്ണു എന്നെ വന്ന് കണ്ടിരുന്നു. അമ്മ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. എഴുന്നേറ്റു നടക്കാന്‍ പറ്റണം . ഒറ്റപ്പെടാന്‍ അനുവദിക്കാതെ എല്ലാവരും എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നത്.
തനിക്ക് അവസരങ്ങള്‍ ലഭിക്കാന്‍ അമ്മ ഒരിക്കലും ആരോടും അപേക്ഷിച്ചിട്ടില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നു. നല്ല അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കാനും സ്വയം കഴിവുതെളിയിച്ച് മുന്നോട്ടു പോവാനും പഠിച്ചത് അമ്മയില്‍ നിന്നാണെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. 15-ാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടു. ഒരുപാട് ജീവിത പാഠങ്ങളൊന്നും അച്ഛനില്‍ നിന്നു പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ പിന്നീട് ഓര്‍ത്തെടുക്കുമ്പോള്‍ ഒരുപാട് അര്‍ത്ഥം തോന്നുമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
അമ്മയെ മിസ് ചെയ്യുമ്പോള്‍ അമ്മ അഭിനയിച്ച സിനിമകള്‍ കാണാറുണ്ട്. അപ്പോള്‍ എനിക്ക് അമ്മുടെ ശബ്ദംകേള്‍ക്കാം. ആ രൂപം കേള്‍ക്കാം എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അമ്മ ഇന്ന് ഇല്ലായെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് പറയാനും കേള്‍ക്കാനുമെല്ലാം സുഖമുണ്ട്. എങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമല്ലല്ലോ. അമ്മയെക്കുറിച്ചുള്ള കാര്യങ്ങളും ഓര്‍മ്മകളുമെല്ലാം വളരെ പേഴ്‌സണലാണ്. മാനസികമായി അമ്മ കൂടെ തന്നെയുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

ഭ്രമയുഗത്തിന് ശേഷം നടന്‍ എന്ന നിലയില്‍ ലഭിക്കുന്ന സ്വീകാര്യത മുന്നേ കിട്ടേണ്ടതായിരുന്നുവെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ചെയ്ത കഥാപാത്രങ്ങള്‍ നല്ലതായിരുന്നെങ്കില്‍ അന്നേ സ്വീകാര്യത ലഭിക്കുമായിരുന്നു. ആരോ പറഞ്ഞതു പോലെ ചിലത് ശരിയാവും ചിലത് ശരിയാവില്ല. കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ കിട്ടി. അതില്‍ സന്തോഷം. ഇനി മുന്നോട്ട് നീങ്ങാം എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് സിനിമയിലെത്തുന്നത്. പിന്നീട് സ്പിരിറ്റ് അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. സ്പിരിറ്റിലെ പ്രകടനം കയ്യടി നേടുകയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹം സംവിധായകന്റെ കുപ്പായം അണിയുന്നത്. നിദ്ര, വര്‍ണ്യത്തില്‍ ആശങ്ക, ചന്ദ്രേട്ടന്‍ എവിടെയാ ഒടുവില്‍ ചതുരം എന്നീ സിനിമകള്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്തത്. ഭ്രമയുഗത്തില്‍ വെപ്പുകാരന്റെ കഥാപാത്രം അവതരിപ്പിച്ചാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ ഓണ്‍ സ്‌ക്രീനിലേക്ക് ശക്തമായി തിരികെ എത്തുന്നത്.


Click it and Unblock the Notifications











