പ്രണയം മൊത്തം തോല്‍വി ആണല്ലോ എന്ന് റിപ്പോര്‍ട്ടര്‍; ബാക്കിലേക്ക് വാ പറഞ്ഞ് തരാമെന്ന് സിദ്ധാര്‍ത്ഥ്!

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് സിദ്ധാര്‍ത്ഥ്. മലയാളത്തിലും കൈയ്യൊപ്പ് പതിപ്പിച്ചുണ്ട്. ഇപ്പോള്‍ തന്റെ പുതിയ സിനിമ ടക്കറിന്റെ പ്രൊമോഷന്‍ തിരക്കിലാണ് സിദ്ധാര്‍ത്ഥ്. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ നടന്ന സംഭവമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസം ഹൈദരാബില്‍ പത്രസമ്മേനം നടത്തിയപ്പോഴാണ് നാടകീയ സംഭവം അരങ്ങേറിയത്.

താരത്തോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് വിവാദത്തിന്‍റെ തുടക്കം. സിദ്ധാർത്ഥിന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നു കയറുന്ന ചോദ്യം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. അതേസമയം അനവസരത്തിലുള്ള ചോദ്യത്തെ സിദ്ധാര്‍ത്ഥ് നേരിട്ട രീതി കയ്യടി നേടുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

Siddharth

പത്രസമ്മേളത്തിന്റെ ഭാഗമായി സിദ്ധാര്‍ത്ഥ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സംഭവം. സ്ഥിരമായി പ്രണയ സിനിമകളില്‍ അഭിനയിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. അവയെല്ലാം വിജയിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സിദ്ധാര്‍ത്ഥ് പ്രണയത്തിന്റെ കാര്യത്തില്‍ നിര്‍ഭാഗ്യവാന്‍ ആണല്ലോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഈ ചോദ്യം സിദ്ധാര്‍ത്ഥിനെ അസ്വസ്ഥനാക്കി.

എന്നാല്‍ നിയന്ത്രണം നഷ്ടപ്പെടാതെ തന്നെ സിദ്ധാര്‍ത്ഥ് മറുപടി നല്‍കി. നിങ്ങള്‍ ചിന്തിക്കുന്നത് പോലെയല്ല എന്റെ പ്രണയ ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്നാണ് സിദ്ധാര്‍ത്ഥിന്റെ മറുപടി. സിനിമയുടെ പ്രൊമോഷനില്‍ വന്നവരില്‍ മറ്റാരും ഇതുപോലെ തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് ഇത്ര ആശങ്കപ്പെട്ട് കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

''ഇങ്ങനെ ഞാന്‍ എന്റെ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. കണ്ണാടിയില്‍ എന്റെ മുഖം കാണുമ്പോള്‍ പോലും. എന്റെ പ്രണയ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഇത്ര ആശങ്കയുണ്ടെങ്കില്‍ നമുക്ക് സ്വകാര്യമായി സംസാരിക്കാം. മറ്റുള്ളവര്‍ക്ക് ഇതില്‍ യാതൊരു കാര്യവുമില്ല. മാത്രവുമല്ല, ടക്കര്‍ എന്ന സിനിമയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത വിഷയമാണിത്'' എന്നാണ് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി. ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. താരത്തിന് കയ്യടിച്ച് നിരവധി പേരാണ് എത്തുന്നത്.

അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിദ്ധാര്‍ത്ഥ് പ്രണയത്തിലാണ്. നടി അതിഥി റാവു ഹയാദ്രിയും സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് അതിഥിയുടെ സീരീസിന്റെ പ്രീമിയറില്‍ നടിക്കൊപ്പം സിദ്ധാര്‍ത്ഥും എത്തിയത് ചര്‍ച്ചയായിരുന്നു. ഇരുവരും ഒരുമിച്ച് യാത്ര നടത്തുന്നതും പതിവാണ്.

Siddharth

അതേസമയം തങ്ങളുടെ പ്രണയ വാര്‍ത്തകളോട് സിദ്ധാര്‍ത്ഥും അതിഥിയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും അടുപ്പത്തിലാകുന്നത് 2021 ല്‍ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്.സിദ്ധാര്‍ത്ഥും അതിഥിയും വിവാഹത്തിനായി തയ്യാറെടുക്കുകയാണ് എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടക്കറിന് പിന്നാലെ ഇന്ത്യന്‍ 2, ചിത്ത, ടെസ്റ്റ് എന്നീ ചിത്രങ്ങളാണ് സിദ്ധാര്‍ത്ഥിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

മലയാളത്തിലും സാന്നിധ്യം അറിയിച്ച നടിയാണ് അതിഥി റാവു. മലയാള ചിത്രം പ്രജാപതിയാണ് അതിഥിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സജീവമായി മാറി. ഹേ സിനാമികയാണ് അതിഥിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാന്ധി ടോക്‌സ്, ലയണസ് എന്നീ സിനിമകളാണ് അണിയറയിലുള്ളത്. ഈയ്യടുത്ത് ഇറങ്ങിയ വെബ് സീരീസ് ജൂബിലിയിലെ അതിഥിയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

Read more about: siddharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X