അയാളുടെ അടുത്തിരിക്കാന്‍ ഇഷ്ടമല്ലെന്ന് രജിഷ പറഞ്ഞു; അതില്‍ എനിക്കൊരു പാഠമുണ്ടായിരുന്നുവെന്ന് സിദ്ദീഖ്
മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് സിദ്ദീഖ്. നായകനായും വില്ലനായും സഹനടനായുമെല്ലാം അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ മലയാള സിനിമയിലെ യുവതലമുറയിലെ താരങ്ങള്‍ക്കൊപ്പം വരെ സിദ്ദീഖ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവതാരങ്ങളായ ആസിഫ് അലി, രജിഷ വിജയന്‍, ഐശ്വര്യ ലക്ഷ്മി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവരെക്കുറിച്ചുള്ള സിദ്ദീഖിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് മനസ് തുറന്നത്. ഈയ്യടുത്തിറങ്ങിയ എല്ലാം ശരിയാകും എന്ന ചിത്രത്തില്‍ ആസിഫ് അ്‌ലിയ്ക്കും രജിഷ വിജയനുമൊപ്പമായിരുന്നു സിദ്ദീഖ് അഭിനയിച്ചത്. സിദ്ദീഖിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'രജിഷയുടെ കൂടെ ഞാന്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. രജിഷയോട് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട്. ഒരിക്കല്‍ രജിഷ എന്റെ അടുത്ത് വന്നിട്ട് ഒരാളെ കുറിച്ച് പറഞ്ഞത്, എനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു.
എന്താണെന്ന് ചോദിച്ചപ്പോള്‍ രജിഷ പറഞ്ഞത് അയാള്‍ എപ്പോഴും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു. അത് എനിക്ക് വലിയൊരു പാഠമായിട്ട് തോന്നി'' എന്നാണ് രജിഷയെകക്കുറിച്ച് സിദ്ദീഖ് പറയുന്നത്. നമ്മള്‍ മറ്റൊരാളെ പറ്റി കുറ്റം പറയുന്നത് ഒരാള്‍ എന്‍ജോയ് ചെയ്യുന്നില്ല എന്ന താന്‍ അപ്പോള്‍ തിരിച്ചറിഞ്ഞുവെന്നാണ് സിദ്ദീഖ് പറയുന്നത്. ചിലപ്പോള്‍ നമ്മള്‍ അറിയാതെയെങ്കിലും മറ്റൊരാളുടെ കുറ്റം പറഞ്ഞുപോകും. കുറ്റം പറയുന്നതുപോലും നമ്മള്‍ അയാളേക്കാള്‍ നല്ലതാണെന്ന് കാണിക്കാന്‍ വേണ്ടിയോ ഞാന്‍ അയാളെക്കാള്‍ കേമനാണെന്ന് വരുത്താന്‍ വേണ്ടിയിട്ടോ ഒക്കെ ആയിരിക്കുമെന്നാണ് സിദ്ദീഖ് പറയുന്നത്.

കേട്ടിരിക്കുന്നവര്‍ അത് രസിക്കുന്നുണ്ടെന്ന് ഭാവിക്കുന്നുണ്ടെങ്കിലും ശരിക്കും അവര്‍ക്കത് രസിക്കുന്നില്ല എന്നാണ് സിദ്ദീഖ് പറയുന്നത്. അറ്റ്ലീസ്റ്റ് രജിഷ വിജയനെങ്കിലും അത് രസിക്കുന്നില്ല. മറ്റൊരാളെപ്പറ്റി കുറ്റം പറയുന്നത് ആ കുട്ടിക്ക് ഇഷ്ടമാകുന്നില്ല. അത് വളരെ നല്ല ഗുണമാണെന്നും സിദ്ദീഖ് പറയുന്നു. അതേസമയം ആസിഫ് അലി തനിക്ക് മകനെ പോലെയാണെന്്‌നാണ് സിദ്ദീഖ് പറയുന്നത്. ആസിഫ് അഭിനയിക്കുന്നത് കണ്ട് പഠിക്കണമെന്ന്് തന്റെ മകനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും സിദ്ദീഖ് പറയുന്നു. വളരെ സ്വാഭാവികമായിട്ടാണ്് ആസിഫ് അഭിനയിക്കുന്നതെന്നും സിദ്ദീഖ് അഭിപ്രായപ്പെട്ടു. അത് കാണുമ്പോള്‍ കൊതി തോന്നാറുണ്ടെന്നും താനെക്കെ വളരെയധികം പേടിച്ചായിരുന്നു അഭിനയിച്ചിരുന്നതെന്നും സിദ്ദീഖ് പറയുന്നു.

മിടുക്കിയാണ് ഐശ്വര്യ എന്നാണ് ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് സിദ്ദീഖ് പറയുന്നത്. സ്‌ക്രീനില്‍ കാണുന്ന ഐശ്വര്യയേ അല്ല യഥാര്‍ത്ഥത്തില്‍ അവള്‍. ലൊക്കേഷനില്‍ വന്നാല്‍ അവള്‍ അങ്ങനെ ഒരു സിനിമ നടിയോ ഒന്നും അല്ല. അവിടെ നിന്ന് പാട്ടുപാടുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുന്ന ഒരാള്‍. എന്നാല്‍ സ്‌ക്രീനില്‍ വരുമ്പോള്‍ പെട്ടെന്ന് തന്നെ വേറൊരു ആളായി മാറും എന്നാണ് സിദ്ദീഖ് ചൂണ്ടിക്കാണിക്കുന്നത്. 24 മണിക്കൂറും അഭിനയിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഐശ്വര്യയ്ക്ക് ഓഫ് സ്‌ക്രീന്‍ ഒരു ആക്ടിങ്ങും ഇല്ല. വളരെ ഇന്നസെന്റ് ആണെന്നും സിദ്ദീഖ് പറഞ്ഞു.

പൃഥ്വിരാജിനെ കുറിച്ചും സിദ്ദിഖ് മനസ് തുറക്കുന്നുണ്ട്. ആദ്യസിനിമയായ നന്ദനം മുതല്‍ പൃഥ്വിയെ അറിയാം. ഒന്നും അറിയാത്ത ഒരു സിനിമ വിദ്യാര്‍ത്ഥിയെ പോലെ സിനിമ സെറ്റില്‍ വന്നതു തൊട്ടുള്ള പൃഥ്വിയുടെ ഓരോ വളര്‍ച്ചയും നോക്കിക്കണ്ടിട്ടുണ്ട് എന്നാണ് സിദ്ദീഖ് പറയുന്നത്. സിനിമയോട് ഭയങ്കര പാഷനുള്ള ആളാണ്. വളരെയധികം ഇന്റലിജന്റാണ്. സിനിമയുടെ എ ടു സെഡ് കാര്യങ്ങള്‍ എത്രയോ നേരത്തെ മനസിലാക്കിക്കഴിഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം എന്നും സിദ്ദീഖ് പറയുന്നു. ഫഹദിന്റെ തുടക്കകാലത്ത് ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഹീറോ ആയി വന്ന ശേഷം ഒപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഭയങ്കര ജീനിയസ് ആക്ടറാണ് ഫഹദെന്നും സിദ്ദീഖ് പറയുന്നു. ഇത്ര ചെറുപ്പത്തില്‍ തന്നെ കഥാപാത്രത്തെക്കുറിച്ച് ഇത്രയും മനസിലാക്കുന്നതും ആഴത്തില്‍ ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നതും കാണുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും സിദ്ദീഖ് പറയുന്നു.


Click it and Unblock the Notifications