അധികമാരും അറിയാത്ത സിദ്ധീഖിന്റെ ഭിന്നശേഷിക്കാരനായ മകന്‍; ലോകത്തിന് മുന്നില്‍ മറച്ചുവെക്കാന്‍ കാരണം

നടന്‍ സിദ്ധീഖിന്റെ മകന്‍ ഷഹീന്‍ സിദ്ധീഖിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ മലയാള സിനിമയിലെ പ്രമുഖരെല്ലാം വിവാഹത്തിനെത്തിയിരുന്നു. താരസമ്പന്നമായ വിവാഹ സല്‍ക്കാരത്തില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതേസമയം വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ എല്ലാ കണ്ണുകളും ശ്രദ്ധിച്ചത് ഒരാളെയായിരുന്നു. സിദ്ധീഖിന്റെ രണ്ടാമത്തെ മകനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ സജീവമായി മാറിയിരിക്കുന്നത്.

Recommended Video

സിദ്ദിഖ് സുഖമില്ലാത്ത മകനെ ഒളിപ്പിച്ചെന്ന് പറയുന്നവർ കണ്ണുതുറന്ന് കാണുക | Filmibeat Malayalam

ഭിന്ന ശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നല്‍കുകയായിരുന്നു സിദ്ധിഖ്. നാളിതുവരെ മകനെ പൊതു ഇടങ്ങളില്‍ സിദ്ധീഖ് കൊണ്ട് വരികയോ മകനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് അറിയുമായിരുന്നത്. ഭീന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന്, തന്റെ മകന് സാധാരണ ജീവിതം നല്‍കാനായിരുന്നു താരം മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

സിദ്ധിഖിന്റെ ആ മകനെ

എന്നാല്‍ മൂത്ത മകന്‍ ഷഹീന്‍ അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. റിസപ്ഷന്റെ വേദിയില്‍ വച്ചാണ് സിദ്ധിഖിന്റെ ആ മകനെ പൊതു ജനം കാണുന്നത്. അനിയന്റെ കൈയ്യില്‍ മുറുകെ പിടിച്ച് അവനെ ചേര്‍ത്തു നിര്‍ത്തുന്ന ഷഹീനെ ചിത്രങ്ങളിലും വീഡിയോകളിലും കാണാം. വേദിയില്‍ ഷഹീന്റെ ഭാര്യയായി, സിദ്ധിഖിന്റെ മരുമകളായി കുടുംബത്തിലേക്ക് വന്ന ഡോ. അമൃതയും അനുജന്റെ കൈയ്യില്‍ പിടിച്ച്് നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃതയുടെ ഭാഗത്തു നിന്നുമുള്ള ഈ കരുതലിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയും ചെയ്്തിരുന്നു.

വിവാഹത്തിലെ മക്കളാണ്

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് സിദ്ധീഖ്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പേടിപ്പിക്കാനുമൊക്കെ അനായാസം സാധിക്കുന്ന പ്രതിഭ. എന്നാല്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സിദ്ധീഖ് അഭിമുഖങ്ങളിലും മറ്റും അധികം തുറന്ന് സംസാരിക്കാറില്ല്. സിദ്ധീഖിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് ഷഹീനും അനുജനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഷഹീന്റെ വധു


അതേസമയം, അമൃത ദാസാണ് ഷഹീന്റെ വധു. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി രണ്ടിനായിരുന്നു വിവാഹനിശ്ചയം നടന്നത്. താരപുത്രന്റെ വിവാഹ വിശേഷങ്ങള്‍ക്കൊപ്പം താരസമ്പന്നമായ വിവാഹ വിരുന്നും കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി ദിലീപ്, കാവ്യ മാധവന്‍, ബിജു മേനോന്‍, മംമ്ത മോഹന്‍ദാസ്, നവ്യ നായര്‍, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, ബി ഉണ്ണികൃഷ്ണന്‍, തുടങ്ങി വലിയ താരനിര തന്നെ വിവാഹിത്തിനെത്തിയിരുന്നു. വെള്ള നിറമുള്ള ഷര്‍ട്ടിലും മുണ്ടിലും വളരെ സിംപിളായിട്ടാണ് മെഗാസ്റ്റാര്‍ എത്തിയത്. പുതിയ ഗെറ്റപ്പില്‍ സ്‌റ്റൈലിഷ് ആയിട്ടാണ് മോഹന്‍ലാലിന്റെ എന്‍ട്രി. ഇരുവരും ഒരുമിച്ച് വേദിയിലെത്തുകയും വധു വരന്മാര്‍ക്ക് ആശംസകള്‍ നേരുകയും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു.

സിനിമ

സിനിമ മേഖലയ്ക്ക് പുറമെ രാഷ്ട്രീ നേതാക്കളും വിവാഹത്തിനെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിവാഹ സല്‍ക്കാരത്തിനെത്തിയിരുന്നു. അതേസമയം പരിപാടിക്കിടെ ദിലീപുമായി സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ, സിദ്ദിഖിന്റെ പാതയിലൂടെ ഷഹീന്‍ അഭിനയ ജീവിതത്തിലേക്ക് ചുവടുവെച്ചിരുന്നു. പത്തേമാരി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രംത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് താരപുത്രന്‍ അഭിനയിച്ചത്. തുടര്‍ന്ന്, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ ബ്ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഷഹീന്‍. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഷഹീന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X