'നീ വീണു കാലൊടിഞ്ഞു, അത് ശരിയാക്കിയിട്ട് പെട്ടെന്ന് തിരിച്ചുവാ'; അമ്മ പറഞ്ഞത് ഓര്‍ത്ത് സിദ്ധാര്‍ത്ഥ്

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു കെപിഎസി ലളിതയുടേത്. തന്റെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴുക എന്നുള്ളതായിരുന്നു അമ്മയുടെ ആഗ്രഹം എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ത്ഥ് മനസ് തുറന്നത്. എന്നാല്‍ ഞാന്‍ അമ്മ പറയുന്നത് പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അങ്ങനെ പറയുമ്പോള്‍ ഞാന്‍ കളിയാക്കി വിടുകയായിരുന്നു ചെയ്്തിരുന്നതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

എന്നാല്‍ അമ്മയുടെ ജീവിതത്തില്‍ അതുപോലെയാണ് സംഭവിച്ചത് എന്നാണ് താരം അഭിപ്രായപ്പെടുന്നത്. അവസാന നിമിഷം വരെ, അഭിനയിക്കാന്‍ ശാരീരിക സ്ഥിതി അനുവദിക്കുന്നതുവരെ അമ്മയ്ക്ക് സാധിച്ചുവെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ അമ്മ ഒരു അനുഗൃഹീതകലാകാരിയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അമ്മയെ പോലെ നടന്‍ അലന്‍സിയര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. അപ്പോള്‍ ഞാന്‍ പുള്ളിയോട് ചോദിക്കും, ''എന്റെ അമ്മയ്ക്ക് ഈ അസുഖമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കും തുടങ്ങിയോ.'' അഭിനയത്തോടുള്ള പാഷന്‍ ആയിരിക്കും ഇങ്ങനെ പറയാന്‍ കാരണമെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

അമ്മ ഒരു സ്വതന്ത്ര വ്യക്തി

തന്റെ അമ്മ ഒരു സ്വതന്ത്ര വ്യക്തിയായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥിന്റെ അഭിപ്രായം. മക്കളാണെങ്കിലും അമ്മയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ തങ്ങള്‍ക്കൊരു പരിധി ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. എന്തെങ്കിലും പറഞ്ഞാല്‍ 'നീ പോടാ' എന്ന് പറയുമായിരുന്നു അമ്മ എന്നും സിദ്ധാര്‍ത്ഥ് ഓര്‍ക്കുന്നു. അമ്മ ചെറുപ്പം മുതല്‍ സ്വയം വളര്‍ന്നുവന്ന ആളാണ്. കല്യാണം കഴിഞ്ഞ് അമ്മ അച്ഛന്റെ പടത്തില്‍ അഭിനയിക്കുമ്പോള്‍പ്പോലും ലളിത ഭരതന്‍ എന്ന് അച്ഛന്‍ ഒരിക്കലും ക്രെഡിറ്റ്‌സില്‍ വച്ചിട്ടില്ല. നീ അങ്ങനെ തന്നെ അറിയപ്പെടണം എന്നുള്ളത് അച്ഛന്റെയും ആഗ്രഹമായിരുന്നു. അച്ഛന്റെ ആ പിന്തുണ ഉള്ളതുകൊണ്ടാണ് അമ്മ സ്വതന്ത്ര വ്യക്തിയായി ജീവിച്ചത്. അതുകൊണ്ടാണ് അച്ഛന്‍ വീണുപോയപ്പോള്‍ അമ്മയ്ക്ക് ഞങ്ങളെ നോക്കാന്‍ പറ്റിയത് എന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ അഭിപ്രായപ്പെടുന്നത്.

ഫീനിക്‌സ് പക്ഷിയെപ്പോലെ

അച്ഛന്റെ മരണത്തിനു ശേഷം അമ്മ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നുവെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അതേസമം, ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമൊന്നും അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ലെന്നും താരം പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് അമ്മയ്ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെന്നും താരം പറയുന്നു. അസുഖമായപ്പോഴും അമ്മ തീപ്പൊരി തന്നെയായിരുന്നുവെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. 'നീ എന്നെ ഇവിടെ പിടിച്ചിരുത്തരുത്, ഇരുന്നുപോയാല്‍ പോയി. മരുന്നൊക്കെ കഴിച്ചു ഞാന്‍ റെഡി ആയിക്കൊള്ളാം' എന്നായിരുന്നു അമ്മ പറഞ്ഞിരുന്നതെന്നും സിദ്ധാര്‍ത്ഥ് പറയുന്നത്. കോവിഡ് വന്നപ്പോള്‍ പുറത്ത് പോകാന്‍ കുട്ടികളെപ്പോലെ വാശിപിടിച്ചിരുന്നു അമ്മ. കോവിഡ് വന്നു ചുറ്റിലുമുള്ള ചിലര്‍ മരിച്ചപ്പോഴാണ് അമ്മയ്ക്ക് അസുഖത്തിന്റെ ഗൗരവം മനസ്സിലായതെന്നും സിദ്ധാര്‍ത്ഥ് ഓര്‍ക്കുന്നു.

അമ്മയുടെ ഭാവം

പതിനാറ് വയസ്സ് മുതല്‍ തുടങ്ങിയ അഭിനയജീവിതമാണ്. അത് പെട്ടെന്നൊരു സുപ്രഭാതത്തില്‍ നിന്നുപോകുന്നത് അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സിനിമാ സെറ്റും ബഹളവുമൊക്കെയായിരുന്നു അമ്മയുടെ ജീവിതം. അത് ഇല്ലാതായത് അമ്മയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. താന്‍ അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായപ്പോഴും അമ്മയുടെ മനോഭാവമാണ് തനിക്ക് തിരിച്ചുവരാന്‍ ശക്തി പകര്‍ന്നതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. 'നീ വീണു കാലൊടിഞ്ഞു. അത് ശരിയാക്കിയിട്ട് പെട്ടെന്ന് തിരിച്ചുവരിക'. എന്നായിരുന്നു അമ്മയുടെ ഭാവം എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഞാന്‍ മുടന്തി നടക്കുന്നത് കണ്ടപ്പോള്‍ 'ഇനി വീട്ടിലിരിക്കണ്ട, നീ എളുപ്പം ജോലിയിലേക്ക് തിരികെ പ്രവേശിക്കണം' എന്ന് പറഞ്ഞു. അങ്ങനെയാണ് പെട്ടെന്നൊരു സിനിമ ചെയ്യാന്‍ എനിക്ക് കഴിഞ്ഞത് എന്നാണ് താരം അഭിപ്രായപ്പെടുന്നത്്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
മുതിര്‍ന്ന സുഹൃത്തായിരുന്നു അമ്മ

എനിക്ക് എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന ഒരു മുതിര്‍ന്ന സുഹൃത്തായിരുന്നു അമ്മ എന്നാണ് സിദ്ധാര്‍ത്ഥ് അമ്മയെക്കുറിച്ച് പറയുന്നത്. അമ്മയോട് ഞാന്‍ ഒന്നും മറച്ചുവച്ചിട്ടില്ല. അമ്മ സുഖമില്ലാതെ ബോധം മറഞ്ഞു കിടക്കുമ്പോള്‍പ്പോലും ഞാന്‍ എല്ലാ കാര്യങ്ങളും അമ്മയോട് ചെന്നു പറയുമായിരുന്നു. അമ്മ ഞാന്‍ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും അതുകേട്ടെങ്കിലും അമ്മയുടെ ഉള്ളില്‍ ഒരു സ്പാര്‍ക്ക് ഉണ്ടായാലോ.

Read more about: sidharth bharathan kpac lalitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X