twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താന്‍ മരിച്ചാലും ഷൂട്ട് പൂര്‍ത്തിയാക്കണമെന്ന് മാത്രമായിരുന്നു സച്ചി പറഞ്ഞിരുന്നത്; വേദനയോടെ സച്ചിയുടെ ഭാര്യ

    |

    അങ്ങനെ ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ദിവസം കൂടി പിന്നിടുകയാണ്. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിയുമ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ ഒരുപാടുണ്ട്. അതില്‍ വലിയൊരു പങ്കും സമ്മാനിച്ചത് അയ്യപ്പനും കോശിയും എന്ന സിനിമാണ്. മിച്ച സഹനടന്‍, മികച്ച ഗായിക, മികച്ച സംവിധായകന്‍, മികച്ച ആക്ഷന്‍ ഡയറക്ഷന്‍ എന്നീ പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും മലയാളത്തിലേക്ക് എത്തിച്ചത്.

    Also Read: 'എവിടെയാണെങ്കിലും നീയിന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും...'; സച്ചിയെ ഓർത്ത് പൃഥ്വിAlso Read: 'എവിടെയാണെങ്കിലും നീയിന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും...'; സച്ചിയെ ഓർത്ത് പൃഥ്വി

    സച്ചി ഒരുക്കിയ രണ്ടാമത്തെ സിനിമയായിരുന്നു അയ്യപ്പനും കോശിയും. ചിത്രം വന്‍ വിജയം നേടിയതിന് പിന്നാലെയായിരുന്നു സച്ചിയുടെ മരണം. ചിത്രത്തെ തേടിയും തന്നെ തേടിയും ദേശീയ പുരസ്‌കാരങ്ങള്‍ എത്തുമ്പോള്‍ അതൊന്നും കാണാന്‍ സച്ചി ഈ ലോകത്തില്ല. പറയാന്‍ ബാക്കിവച്ച ഒരുപാട് കഥകളുമായി ആ കഥാകാരന്‍ നടന്നകന്നു പോയതിന്റെ വേദനകള്‍ ഒരിക്കല്‍ കൂടി മലയാള സിനിമയെ നോവിക്കുകയാണ്.

    അയ്യപ്പനും കോശിയും

    ഇപ്പോഴിതാ, 'അയ്യപ്പനും കോശിയും' പുരസ്‌കാരപ്രഭയില്‍ തിളങ്ങുമ്പോള്‍ സച്ചിയുടെ ഭാര്യ സിജി സച്ചി മനസു തുറക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    'സച്ചിയെ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ പുരസ്‌കാരം ഞാന്‍ പ്രതീക്ഷച്ചതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരുപാട് അലട്ടിയപ്പോഴും സച്ചി ഒന്നും വകവെയ്ക്കാതെ സിനിമയ്ക്ക് വേണ്ടി നിലനിന്നു. ആ ചിന്തയായിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ഒടുവില്‍ അംഗീകാരം തേടിയെത്തിയപ്പോള്‍ എന്നെ ഒറ്റയ്ക്കാക്കി സച്ചി പോയി. പക്ഷേ എനിക്ക് സന്തോഷമാണ് ഈ പുരസ്‌കാരത്തില്‍' എന്നാണ് സച്ചിയുടെ ഭാര്യ സിജി പറയുന്നത്.

    ഉറങ്ങാന്‍ പോലും പാടുപെട്ടു


    ഷൂട്ടിങ് തുടങ്ങിയതു മുതല്‍ ഞാനും സച്ചിക്കൊപ്പം ഉണ്ടായിരുന്നു. ഓരോ രാത്രിയും സച്ചി ഉറങ്ങാന്‍ പോലും പാടുപെട്ടു. ചൂട് വെള്ളത്തില്‍ കുളിച്ചും നീ ക്യാപ്പിട്ടും നിശ്ചയിച്ച സമയത്തിന് തന്നെ ഷൂട്ടിന് പോയി. എല്ലാം ആ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തിലായിരുന്നു. താന്‍ മരിച്ചാലും ഷൂട്ട് പൂര്‍ത്തിയാക്കണമെന്ന് മാത്രമായിരുന്നു അന്ന് സച്ചി എന്നോട് പറഞ്ഞിരുന്നതെന്നാണ് സിജി ഓര്‍ക്കുന്നത്.

    സിനിമ റിലീസായ ശേഷം ഒപ്പറേഷന് പോയി. പക്ഷേ പിന്നെ സച്ചി മടങ്ങി വന്നില്ലെന്നും സിജി പറയുന്നു. അതേസമയം, സച്ചിയുടെ തിരഞ്ഞെടുപ്പുകളൊക്കെ ശരിയായിരുന്നു എന്ന് കാണിക്കുന്നതാണ് ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍ എന്നാണ് സിജിയുടെ അഭിപ്രായം. ലോകമറിയുന്ന ഒരു പാട്ടുകാരിയാകും നഞ്ചിയമ്മ എന്ന് സച്ചി എപ്പോഴും പറയുമായിരുന്നുവെന്നും സിജി ഓര്‍ക്കുന്നുണ്ട്.

    നഞ്ചിയമ്മയുടെ പാട്ട്

    'നഞ്ചിയമ്മയുടെ പാട്ട് റെക്കോര്‍ഡ് ചെയ്ത് പുറത്തിറങ്ങിയ സച്ചി പൊട്ടിക്കരയുകയായിരുന്നു. അത്രയ്ക്ക് വൈകാരികമായിരുന്നു സച്ചിക്ക് ആ പാട്ട്. ഉടന്‍ തന്നെ എന്നെവിളിച്ചു. കുറേ നേരം കരഞ്ഞു. പിന്നീട് ആ പാട്ട് എനിക്ക് അയച്ചു തന്നു. മനസ്സുകൊണ്ട് ആഴത്തില്‍ സ്‌നേഹിക്കുന്നതാണ് സച്ചിയുടെ രീതി. അത് വളരെ ആത്മാര്‍ഥതയോടെയാവും' എന്നാണ് സജി പറയുന്നത്. സച്ചിയുടെ കഥകളെല്ലാം സിനിമയാക്കണമെന്ന മോഹവുമായാണ് സിജി ജീവിക്കുന്നത്.

    അയ്യപ്പനും കോശിയിലൂടെ സച്ചിയെ തേടി മികച്ച സംവിധായകനുള്ള പുരസ്‌കാരം എത്തിയപ്പോള്‍ ബിജു മേനോന്‍ മികച്ച സഹനടനും നഞ്ചിയമ്മ മികച്ച ഗായികയുമായി മാറുകയായിരുന്നു. ഈ സന്തോഷത്തില്‍ സച്ചി കൂടെയില്ലല്ലോ എന്നതാണ് തന്റെ വിഷമം എന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. പൃഥ്വിരാജിന്റെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

    പൃഥ്വിരാജ്

    'ആശംസകള്‍ ബിജു ചേട്ടന്‍, നഞ്ചിയമ്മ, അയ്യപ്പനും കോശിയുടേയും മൊത്തം ക്രൂവിനും ആശംസകള്‍. പിന്നെ സച്ചി, എനിക്ക് എന്ത് പറയണമെന്ന് പറയില്ല. നീ എവിടെയാണെങ്കിലും നീയിന്ന് സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു.' 'കാരണം ഞാന്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. എന്നെന്നും അങ്ങനെ തന്നെയായിരിക്കും' എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

    English summary
    Siji Sachy Wife Of Late Director Sachy Responds To Him Getting National Award For Ayyapanum Koshiyum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X