ഏത് പ്രശ്നം ഉണ്ടായാലും ആദ്യം അന്വേഷിക്കുന്നത് ബാബു ചേട്ടനാണ്; വേറെ ഒരാൾക്കും ഇതൊന്നും ഡീൽ ചെയ്യാനാവില്ല

നവാ​ഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പുഷ്പക വിമാനം'. ചിത്രം ഒരു സസ്പെൻസ് സർവൈവൽ ത്രില്ലർ തന്നെയാണ്. ഓരോരുത്തരുടേയും ജീവിതത്തിൽ സമയത്തിനാണ് ഏറ്റവും പ്രാധാന്യം ഉള്ളതെന്നാണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്നാണ് ചിത്രത്തിൻറെ ടാ​ഗ് ലൈൻ. ചിത്രത്തിന്റെ വിശേഷങ്ങളുമായി സിജു വിൽസൺ, ബാലു വർ​ഗീസ്, ഉല്ലാസ് കൃഷ്ണ എന്നിവർ കൗമുദി മൂവീസിലൂടെ സംസാരിക്കുന്നു.

പുഷ്പക വിമാനം ടീസർ ഇറങ്ങിയതു മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കാരണം അത്രക്കും ത്രില്ലിം​ഗ് എലമെന്റുകൾ ഇഴചേർന്ന് കിടക്കുന്നതായാണ് കാണുമ്പോൾ തോന്നുന്നത്. ചിത്രത്തിൽ സിജു വിൽസണും ബാലു വർ​ഗീസും സുപ്രധാന വേഷത്തിലുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ഈ ചിത്രത്തിൽ കാമിയോ റോളിൽ വരുന്നുണ്ട്. ആ കഥാപാത്രമാണ് ചിത്രത്തെ മുഴുവൻ റൺ ചെയ്യിക്കുന്നത്. മാത്രമല്ല ആ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പോലും ഉണ്ടായത്. സംവിധായകൻ പറഞ്ഞു.

siju

മലയാള സിനിമാ മേഖലയിൽ നിരവധി പ്രതിസന്ധികൾ ഇടക്കാലത്ത് സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ അമ്മ സംഘടനയിലും ഉണ്ടായി. ദീർഘകാലമായി അമ്മ എന്ന സംഘടനയെ നയിച്ചത് ഇടവേള ബാബു ആയിരുന്നു. അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞതിനു ശേഷം പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരെ വന്ന ആക്രമണത്തിൽ അമ്മയിൽ ഉള്ള ആരും തന്നെ അദ്ദേഹത്തിന്റെ കൂടെ നിന്നില്ല എന്ന ആരോപണവും അദ്ദേഹം ഉയർത്തിയിരുന്നു.

"അമ്മയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അറിയാം ഇടവേള ബാബു എന്ന വ്യക്തി എങ്ങനെയാണ് പെരുമാറുന്നതെന്ന്. അദ്ദേഹം അമ്മക്ക് വേണ്ടി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. പിന്നെ സൈബർ അറ്റാക്ക് വരുന്നതിൽ കൂടെ നിൽക്കുന്നവർ അല്ലല്ലോ കാരണം. അത് തീർച്ചയായും ജനങ്ങളുടെ അഭിപ്രായങ്ങളാണ്. അത് ചിലപ്പോൾ മോശമായി ബാധിക്കും. ഇൻസ്റ്റസ്ട്രിയിൽ ഉള്ള എല്ലാവർക്കും അറിയാം അദ്ദേഹത്തെ കുറിച്ച്." ബാലു വർ​ഗീസ് പറഞ്ഞു.

siju

"ഞാൻ സി സി എൽ കളിക്കാൻ പോയിട്ട് അവിടുന്ന് മുഴുവൻ കാര്യങ്ങളും കൈകാര്യം ചെയ്തത് ബാബു ചേട്ടനായിരുന്നു. എന്ത് പ്രശ്നം ഉണ്ടായാലും അദ്ദേഹം തന്നെയാണ് എല്ലായിടത്തും ഓടിയെത്തി അവ പരിഹരിക്കുന്നത്. ഏത് പ്രശ്നത്തിലും ചിലപ്പോൾ അവരെ ആദ്യം വിളിക്കുന്നത് ബാബു ചേട്ടൻ ആയിരിക്കും. അദ്ദേഹം അത്രക്കും ഈസിയായിട്ടാണ് എല്ലാ കാര്യങ്ങളും ഡീൽ ചെയ്യുന്നത്. അത് ബാബു ചേട്ടന്റെ എക്സ്പീരിയൻസ് കൊണ്ടുമാണ്. അതൊന്നും വേറെ ഒരാൾക്ക് അത്രയും ഈസിയായി ചെയ്യാൻ പറ്റിയെന്ന് വരില്ല." സിജു വിൽസൺ അഭിപ്രായപ്പെട്ടു.

നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ അതിഘംഭീര മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് പുഷ്പക വിമാനം. പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിജുവിന്റെ അവസാനം പുറത്തിറങ്ങിയത് പ്രേംലാൽ സംവിധാനം ചെയ്ത പഞ്ചവൽസര പദ്ധതി എന്ന ചിത്രമാണ്.

More from Filmibeat

Read more about: siju wilson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X