For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലേക്ക് ക്ഷണം, നോ പറഞ്ഞ സിജു; ദുഃഖമില്ലെന്ന് താരം

  |

  സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ഓണത്തിന് തീയേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ സിജു വില്‍സന്റെ പ്രകടനവും മേക്കോവറുമെല്ലാം കയ്യടി നേടുന്നുണ്ട്.

  Also Read: സേതുപതിയ്ക്ക് തടി പ്രശ്‌നമല്ല; നടിയോട് അമ്മയായി അഭിനയിച്ചൂടെ എന്ന് ചോദിക്കും: അപര്‍ണ ബാലമുരളി

  അതേസമയം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിനിടെ സിജു വില്‍സനെ തേടി മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാനുള്ള ക്ഷണം എത്തിയിരുന്നു. ഈ അവസരം നിഷേധിച്ചതിനെുറിച്ച് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സിജു വില്‍സണ്‍ മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  'പത്തൊന്‍പതാം നൂറ്റാണ്ടി'ന്റെ ഷെഡ്യൂള്‍ ബ്രേക്ക് വന്നപ്പോഴാണ് 'പൊന്നിയിന്‍ സെല്‍വനി'ലേക്ക് വിളി വന്നത്. 'പത്തൊന്‍പതാം നൂറ്റാണ്ടി'ന്റെ സ്റ്റില്‍സ് കണ്ടിട്ടാണ് അവര്‍ വിളിച്ചത്. പക്ഷേ കഥാപാത്രത്തിന്റെ ലുക്ക് മാറ്റാന്‍ പറ്റില്ല എന്നതുകൊണ്ട് നോ പറഞ്ഞതാണ്'' എന്നാണ് ഓഫര്‍ നിരസച്ചതിനെക്കുറിച്ച് സിജു പറയുന്നത്. മണിരത്‌നം സാറിന്റെ പടം എല്ലാ താരങ്ങളും കൊതിക്കുന്നതാണെന്നും അവസരം ഇനിയും വരുമെന്ന് കരുതുന്നതായും സിജു പറയുന്നു.

  Also Read: സൽമാനുമായുള്ള ബന്ധത്തിന് അതിരുകളുണ്ട്; മുൻ കാമുകനുമായുള്ള സൗഹൃദത്തെക്കുറിച്ച് കത്രീന

  അതേസമയം പൊന്നിയിന്‍ സെല്‍വന്‍ ചെയ്യാന്‍ കഴിയാത്തതില്‍ ദുഃഖമില്ലെന്നും സിജു പറയുന്നു. കാരണം വേലായുധപ്പണിക്കരുടെ ലുക്കില്‍ത്തന്നെ എല്ലാ സിനിമയും ചെയ്യാന്‍ പറ്റില്ലല്ലോ. ആ സമയത്ത് എന്റെ ചിന്ത 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തെക്കുറിച്ച് മാത്രമായിരുന്നുവെന്നാണ് സിജു പറയുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ വേലായുധ പണിക്കരായതിനെക്കുറിച്ചും സിജു സംസാരിക്കുന്നുണ്ട്.

  ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ വലിയ വെല്ലുവിളികള്‍ ഒന്നും നേരിട്ടിട്ടില്ലെന്നാണ് സിജു പറയുന്നത്. ഈ സിനിമ ചെയ്യാന്‍ നല്ല തയാറെടുപ്പ് വേണ്ടി വന്നു. അതേസമയം കുതിരയെ ഓടിക്കുന്ന സമയത്ത് ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. കുതിര സിനിമാ താരമാകാന്‍ പോവുകയാണെന്ന് കുതിരയ്ക്ക് അറിയില്ലല്ലോ എന്നാണ് സിജു ചോദിക്കുന്നത്. ഞാന്‍ പരിശീലിച്ച കുതിരയെ തന്നെയാണ് കൂടുതല്‍ സമയവും ഉപയോഗിച്ചത്, പരിചയമില്ലാത്ത കുതിരയെയും ഉപയോഗിച്ചു. കുതിര ഒരുപാട് ഇണങ്ങുന്ന ടൈപ്പ് അല്ലെന്നും താരം പറയുന്നുണ്ട്. പണിപ്പെട്ടാണ് ആ സീനുകള്‍ അഭിനയിച്ചത്. പക്ഷെ എല്ലാറ്റിനുമുപരി കഥാപാത്രം നന്നാക്കുക എന്ന ആവശ്യമായിരുന്നു മുന്നില്‍ നിന്നതെന്നും അതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും താരം പറയുന്നു.

  Also Read: ഡ്യൂപ്പില്ലാതെ മരണക്കിണറിലിറങ്ങിയിട്ട് തലകറങ്ങി; കമല്‍ ഹാസനെ അംബാസിഡറില്‍ ചേസ് ചെയ്ത കഥ പറഞ്ഞ് ബാബു ആന്റണി

  തനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും സിജു മനസ് തുറക്കുന്നുണ്ട്. സിനിമയില്‍നിന്നും അല്ലാതെയും ഒരുപാടുപേര്‍ വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ടെന്നാണ് താരം പറയുന്നത്. തിയറ്റര്‍ വിസിറ്റിനൊക്കെ പോകുമ്പോള്‍ വളരെ നല്ല സ്വീകരണമാണ്. പ്രായമായ അമ്മച്ചിമാരൊക്കെ വന്നു സ്‌നേഹം പങ്കിടുന്നു, അവരൊക്കെ ഒരുപാട് നാളായി തിയറ്ററില്‍ വരാത്തവരാണ്. ഉള്ളില്‍ തട്ടി വരുന്ന പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും സിജു പറയുന്നു.

  അതേസമയം, വേലായുധ പണിക്കര്‍ ട്രസ്റ്റില്‍നിന്ന് കുറേപ്പേര് വിളിച്ചിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ താവഴിയിലെ ഒരു ചെറുമകന്‍ വിളിച്ചു വളരെ നന്നായി ചെയ്തു എന്ന് പറഞ്ഞു. ഈ കഥാപാത്രം എന്നെപ്പോലെ ഒരു നടന്‍ ചെയ്തു മോശമാക്കുമോ എന്ന് അവര്‍ക്കൊക്കെ സംശയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ സിനിമ കണ്ടതോടെ അവരുടെ ആ സംശയം മാറി, വളരെ നന്നായി ചെയ്തു, അവരെല്ലാം തൃപ്തരാണ് എന്നാണു പറഞ്ഞതെന്നും സിജു പങ്കുവെക്കുന്നു.


  ഇന്‍ഡസ്ട്രിയില്‍ വന്ന് ഇത്രയും നാളായെങ്കിലും ഞാന്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ല. ചവറു പോലെ ഞാന്‍ സിനിമകള്‍ ചെയ്യാറില്ല. എനിക്കിഷ്ടപ്പെട്ടതു മാത്രമാണ് ചെയ്യുന്നത്. ഈ സിനിമയ്ക്ക് ഇത്രയും സമയം ആവശ്യം ഉണ്ടായിരുന്നുവെന്നാണ് സിജു അഭിപ്രായപ്പെടുന്നത്. ഇത്തരമൊരു കഥാപാത്രം കിട്ടിയപ്പോള്‍ അത് ചെയ്തു വിജയിപ്പിക്കുക എന്നത് പ്രധാനമായിരുന്നു. അതേസമയം, തനിക്ക് മാത്രമല്ല വിനയന്‍ സാറിനും ഇതൊരു തിരിച്ചുവരവാണെന്നും സിജു പറയുന്നു.

  വിനയന്‍ ചിത്രവുമായി തന്നെ സമീപിച്ചപ്പോള്‍
  പേടി ഇല്ലായിരുന്നുവെന്നാണ് സിജു പറയുന്നത്. പേടിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വിനയന്‍ സാര്‍ ഈ കഥാപാത്രവുമായി എന്റടുത്ത് വന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍ എന്നാണ് താരം പറയുന്നത്. തേടി എത്തിയ ഇത്തരമൊരു വലിയ അവസരത്തെ പേടിച്ചും പരിഭ്രമിച്ചും പിന്നോട്ടടിക്കാന്‍ ഞാന്‍ തയാറല്ലായിരുന്നുവെന്നാണ് സിജു പറയുന്നത്. നല്ല അവസരങ്ങള്‍ അധികം തേടി എത്തിയിട്ടില്ല, നല്ല കഥകള്‍ കിട്ടിയാലും പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് കിട്ടിയിട്ടില്ല. പണം ആവശ്യത്തിന് ചെലവാക്കാതെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും താരം ഓര്‍ക്കുന്നു.

  Read more about: siju wilson
  English summary
  Siju Wilson Talks About The Success Of Pathompatham Noottandu And Rejecting Ponniyin Selvan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X