വലിയ ആളുകളോട് വെറുപ്പ്, ബഹുമാനം ഇവരോട് മാത്രം: സിൽക്ക് സ്മിതയെ കുറിച്ച് സുജാത

ഇന്ത്യൻ സിനിമാ രംഗത്തെ ഏറെ പ്രകമ്പനം കൊള്ളിച്ച നടിമാരിൽ ഒരാളാണ് സിൽക്ക് സ്മിത. വെളുത്ത് തുടുത്ത, അടക്കവും ഒതുക്കവും ഉള്ള നായികമാർക്കിടയിലേക്കാണ് വാഡ്‌ലപതി വിജയലക്ഷ്മി എന്ന ഇരു നിറവും, വിടർന്ന കണ്ണുകളുമുള്ള സുന്ദരി എത്തിയത്. നായികയാവാനല്ല, നായികയേക്കാൾ മനസ്സിൽ ഇടം പിടിച്ച സർപ്പ സുന്ദരിയാവാനാണ് സ്മിത എന്ന് പേരുമാറ്റി സിനിമയിൽ അരങ്ങേറിയ താരം ശ്രമിച്ചത്. സൗത്ത് ഇന്ത്യ അതുവരെ കാണാത്ത സെക്സ് സിംബൽ ആയി മാറിയപ്പോൾ, 'സിൽക്ക്' എന്ന പട്ടപ്പേരും അവരെ തേടിയെത്തി.

എന്നാൽ സിനിമ രംഗം പേരും പ്രശസ്തിയും മാത്രമല്ല, ഒരുപാട് ദുഖങ്ങളും അപമാനങ്ങളും കൂടി സിൽക്ക് സ്മിതയ്ക്ക് നൽകിയിരുന്നു. എല്ലാത്തിനും ഒടുവിൽ, പതിനെട്ട് വർഷം നീണ്ടു നിന്ന സിനിമ കരിയറും, ജീവിതവും അവസാനിപ്പിച്ച്, വിഷാദം ബാധിച്ച പ്രശസ്ത താരം ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു. അടുത്തിടെ, 'അവൾ വികടൻ' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നൃത്ത സംവിധായികയും നടിയുമായ സുജാത, സിൽക്ക് സ്മിതയെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കു വച്ചു.

Silk Smitha
Photo Credit: OneIndia

സിൽക്ക് സ്മിതയ്ക്ക് ഉണ്ടായിരുന്ന 'അഹങ്കാരി' ഇമേജ് അവർ മനഃപൂർവം സൃഷ്ടിക്കുകയായിരുന്നു എന്നാണ് സുജാത വെളിപ്പെടുത്തിയത്. അതിന് അവർക്ക് ചില കാരണങ്ങളും ഉണ്ടായിരുന്നു. സിൽക്ക് എന്നും സിനിമയിലെ 'വലിയ ആളുകളെ' ഏറെ വെറുത്തിരുന്നു. പേരും, പ്രശസ്തിയും, വലിയ സ്ഥാനമാനങ്ങളും ഉള്ളവരെ കാണുമ്പോൾ വളരെ ധിക്കാരപൂർവ്വമാണ് സിൽക്ക് പെരുമാറിയിരുന്നത്. എന്നാൽ അതിന് കാരണം, ഇത്തരം വലിയ നിലയിൽ ഇരിക്കുന്ന ആളുകളിൽ നിന്ന് അവർ കാലങ്ങളായി നേരിട്ട് വന്നിരുന്ന അപമാനങ്ങളും, അതിൽ നിന്ന് അവരുടെ മനസ്സിന് ഏറ്റ മുറിവുകളും ആയിരുന്നു.

സെറ്റിൽ എത്തുന്ന പ്രശസ്തരായ, വലിയ ആളുകളെ കാണുമ്പോൾ കാലിന് മുകളിൽ കാലിട്ട്, അൽപ്പം പുച്ഛത്തോടെയാണ് സിൽക്ക് സ്മിത സംസാരിച്ചിരുന്നത് എന്ന് സുജാത ഓർത്തെടുത്തു. അവരോട് യാതൊരു തരത്തിലുമുള്ള മര്യാദയോ, ബഹുമാനമോ കാണിക്കാറുണ്ടായിരുന്നില്ല. ചോദിക്കുന്നതിന് മാത്രം മറുപടി പറയും - അത് എത്ര വലിയ നടനായാലും, സംവിധായകനായാലും, നിർമ്മാതാവായാലും അങ്ങനെ തന്നെ ആയിരുന്നു എന്നും നൃത്ത സംവിധായിക പറഞ്ഞു. എന്നാൽ, ചെറിയ നിലയ്ക്ക് ജോലി ചെയ്യുന്ന, ലൈറ്റ് ബോയ്സ്, മേക്കപ്പ് ആർട്ടിസ്റ്റ് ഒക്കെ പോലെയുള്ളവരോട് വലിയ ബഹുമാനത്തിലാണ് സിൽക്ക് പെരുമാറിയിരുന്നത്.

Sujatha and Silk Smitha
Photo Credit: Eesan Sujatha, Instagram / OneIndia

വീട്ടിലേക്ക് തിരിച്ചു പോകണമെന്ന് തോന്നി, ഭാഗ്യരാജ് ശരിക്കും കഷ്ടപ്പെട്ടു: ഉർവ്വശി ആദ്യ സിനിമയെക്കുറിച്ച്

മുൻപ് സിനിമയിലെ മേലാളന്മാരിൽ നിന്നുമേറ്റ അപമാനങ്ങൾ കാരണം, കുറച്ചു വലിയ നിലയിലുള്ള എല്ലാവരെയും ഒരുപോലെയാണ് സിൽക്ക് സ്മിത കണ്ടിരുന്നത്. അത് കൊണ്ട് സെറ്റിലെത്തിയാൽ വലിയ ജാഡ കാണിക്കും. അന്നൊക്കെ, ഷൂട്ടിംഗ് ഇല്ലാത്ത ചില ദിവസങ്ങളിൽ സിൽക്ക് വീട്ടിലേക്ക് വരാൻ ക്ഷണിക്കുമായിരുന്നു എന്നും, കൂട്ടി കൊണ്ടുവരാൻ സ്വന്തം ഡ്രൈവറെ അയക്കുമായിരുന്നുവെന്നും സുജാത ഓർത്തെടുത്തു. എന്തിനാണെന്ന് ചോദിച്ചാൽ, ഇന്ന് മീൻ കറിയാണ് സ്പെഷ്യൽ, ഊണ് കഴിക്കാൻ വരണം എന്നാവും മറുപടി.

എന്തായാലും, സിനിമാ രംഗവും സിൽക്ക് സ്മിതയെ എന്നും കണ്ടില്ലെന്ന് നടിക്കുക തന്നെയാണ് ചെയ്തത്. തകർന്ന പ്രണയവും, സിനിമയിൽ അവസരങ്ങൾ കുറഞ്ഞതും, പ്രശസ്ത താരത്തെ കടുത്ത വിഷാദത്തിലേക്ക് തള്ളിക്കളഞ്ഞു. അവസാന കാലത്ത്, സിനിമാ രംഗവുമായി വലിയ ബന്ധമൊന്നും ഇല്ലാതെയാണ് അവർ കഴിഞ്ഞത്. സിൽക്കിന്റെ മരണത്തിന് ശേഷം, അവരുടെ സംസ്ക്കാര ചടങ്ങുകൾക്ക് പോലും സിനിമാ രംഗത്ത് നിന്ന് അധികം ആരും എത്തിയിരുന്നില്ല.

More from Filmibeat

Read more about: silk smitha sujatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X