പുച്ഛേഷ് ഫാമിലി, യൂട്യൂബ് പൈസ നിങ്ങള്‍ കത്തിച്ച് കളയുന്നില്ലല്ലോ? സിന്ധു കൃഷ്ണയോട് ഹെലന്‍ ഓഫ് സ്പാര്‍ട്ട
യുട്യുബേഴ്‌സിനെ വിമര്‍ശിച്ച വ്‌ളോഗര്‍ സിന്ധു കൃഷ്ണയ്ക്ക് മറുപടിയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട ധന്യ. നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യയും വ്‌ളോഗറുമായ സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം മകള്‍ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ടൊരു വിവാദത്തെക്കുറിച്ച് സംസാരിക്കവെയാണ് വിമര്‍ശനത്തിന് ആധാരമായ പരാമര്‍ശം നടത്തിയത്. ഇതിനെതിരെയാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട മറുപടിയുമായി വന്നിരിക്കുന്നത്.
''ദിയ കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ അവരുടെ വ്‌ളോഗില്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതില്‍ നമ്മളും പെടും. യൂട്യൂബ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ദിയ കൃഷ്ണയുടെ വീഡിയോ ട്രെന്റിംഗില്‍ കണ്ടുവെന്നാണ് ്അവര്‍ പറയുന്നത്. ആ വിശദീകരണ വീഡിയോ ആണെന്ന് തോന്നുന്നു. ജ്വല്ലറിയുടെ പ്രശ്‌നത്തിന്റെ സമയത്ത് ദിയ കൃഷ്ണ അല്‍പ്പം ഇമോഷണലായുള്ള വീഡിയോ ഇട്ടിരുന്നു. അതേക്കുറിച്ച് ഞാന്‍ പറഞ്ഞതും നിങ്ങള്‍ കേട്ടതാണ്.'' ധന്യ പറയുന്നു.

സിന്ധു കൃഷ്ണ പറയുന്നത്, ഒരു പണിയുമില്ലാത്ത യൂട്യൂബേഴ്‌സ് റീച്ചുണ്ടാക്കാന്‍ റീച്ചുള്ള ആളുകളെ എടുക്കുന്നു എന്നാണ്. ഞാനൊരു കാര്യം ചോദിക്കട്ടെ ആന്റിയോട്, നിങ്ങള്‍ ഈ വന്നിരിക്കുന്നതും യൂട്യൂബിലല്ലേ? നിങ്ങളുടെ വീട്ടിലെ പതിനാറാള്‍ക്കും യൂട്യൂബ് ചാനലുണ്ട്. നിങ്ങള്‍ റീച്ചുണ്ടാക്കാന്‍ തന്നെയല്ലേ അഞ്ചും പത്തും ചാനല്‍ തുടങ്ങിയത്. അല്ലെങ്കില്‍ കൃഷ്ണ കുമാര്‍ ഫാമിലി എന്ന് പറഞ്ഞ് ഒറ്റ ചാനല്‍ തുടങ്ങിയാല്‍ പോരായിരുന്നോ? നിങ്ങളും റീച്ചിന് വേണ്ടി തന്നെയാണ് ചെയ്യുന്നത് എന്നാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നത്.
ഒരു പണിയുമില്ലാത്ത യൂട്യൂബേഴ്‌സ് എന്നാണ് പറഞ്ഞത്. നിങ്ങള്‍ തന്നെ ഒരു വീഡിയോയില്‍ പറയുന്നത് കണ്ടിരുന്നു എത്രയോ സമയമെടുത്താണ് മക്കള്‍ വീഡിയോ എഡിറ്റ് ചെയ്യുന്നത്, ഒരു വീഡിയോ ചെയ്യാന്‍ എത്ര ബുദ്ധിമുട്ട് ഉണ്ട്, എത്ര സമയം എടുക്കും എന്നൊക്കെ പറയുന്നത്. അപ്പോള്‍ അറിയാം അതിന് എത്ര ബുദ്ധിമുട്ടുണ്ടെന്ന്. മെനക്കെട്ട് എഡിറ്റ് ചെയ്ത് അപ്പ്‌ലോഡ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അതൊരു പണിയാണ്. വീഡിയോ ഓണാക്കിയിരുന്ന് സംസാരിക്കുന്നത് തന്നെ ഒരു പണിയാണ് ആന്റി എന്നും അവര്‍ പറയുന്നു.
നിങ്ങള്‍ മനസിലാക്കേണ്ടൊരു കാര്യമുണ്ട്. ചുരുക്കം ചില യൂട്യൂബേഴ്‌സ് മാത്രമാണ് യൂട്യൂബ് വരുമാനത്തില്‍ ജീവിക്കുന്നത്. അല്ലാത്തവര്‍ക്ക് ജോലിയുണ്ട്. ബാങ്കില്‍ ജോലി ചെയ്യുന്നവരും എഞ്ചിനീയര്‍മാരും ഡ്രൈവര്‍മാരും സെന്ററിംഗ് പണിക്ക് പോകുന്നവരുമൊക്കെയുണ്ട്. അതും ആന്റി മനസിലാക്കണം എന്നും ധന്യ പറയുന്നു.

റീച്ചുള്ള ഒരാളെ വച്ച് റീച്ചുണ്ടാക്കുന്നു എന്നു പറയുന്നുണ്ട്. അങ്ങനെയല്ല. റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവര്‍ റീച്ചുള്ള വിഷയങ്ങളെക്കുറിച്ച് മാത്രമാകില്ല സംസാരിക്കുക. പല വിഷയങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കും. ഇവരുടേതൊരു പുച്ഛേഷ് ഫാമിലിയാണ്. എല്ലാവരോടും പുച്ഛമാണ്. ദിയയെ കുറ്റം പറയാന്‍ പറ്റില്ല. അത് എവിടുന്നാണ് കിട്ടിയതെന്ന് അറിയാം. ഈ ആന്റിയും ഭയങ്കര പുച്ഛത്തോടെയാണ് സംസാരിക്കുന്നത്. മകളെക്കുറിച്ചും അവളുടെ സ്ഥാനപത്തെക്കുറിച്ചും ആരോപണങ്ങള്‍ വരുമ്പോള്‍ ഫ്രസ്റ്റ്രേഷന്‍ തോന്നുന്നത് സ്വാഭാവികമാണെന്നും താരം പറയുന്നു.
മകളെ വച്ച് ആര്‍ക്കെങ്കിലും യൂട്യൂബ് മണി കിട്ടുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്നാണ് പറയുന്നത്. ഒരു കാര്യം ചെയ്യാം, നാളെ മുതല്‍ നിങ്ങള്‍ റിയാക്ഷന്‍ വീഡിയോ ചെയ്യൂ, ഞങ്ങള്‍ നിങ്ങളെ പോലെ ഗായ്‌സ് ഇന്ന് എന്റെ വീട്ടില്‍ ദോശയാണ്, മാവ് അരഞ്ഞില്ല എന്ന് പറഞ്ഞ് വീഡിയോ ചെയ്യാം. യൂട്യൂബ് കണ്ടന്റുകളിലെ ഒരു ഭാഗമാണ് നിങ്ങളുടേത്. അതേപോലെ മറ്റൊരു ഭാഗമാണ് ഞങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ യൂട്യൂബില്‍ വീഡിയോ ഇടുന്ന് പൈസ കിട്ടാന്‍ തന്നയല്ലേ? യൂട്യൂബില്‍ നിന്നും ലഭിക്കുന്ന പൈസ നിങ്ങള്‍ കത്തിച്ചു കളയുന്നൊന്നുമില്ലല്ലോ. അതിനാല്‍ യൂട്യൂബേഴ്‌സിനെ പുച്ഛത്തോടെ കാണരുത്. മെനക്കെട്ടിട്ട് തന്നെയാണ് ഉണ്ടാക്കുന്നതെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications











