അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികള്‍! അച്ഛന്‍ മകളെ കെട്ടിപ്പിടിച്ചതിനെ വിമര്‍ശിക്കുന്നവരോട് സിന്ധു

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. കൃഷ്ണ കുമാര്‍ സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ച നടനാണ്. ആ പാതയിലൂടെയാണ് മകള്‍ അഹാന കൃഷ്ണ അഭിനയത്തിലേക്ക് എത്തുന്നത്. പിന്നാലെ സഹോദരിമാരുമെത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയുമെല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്.

തങ്ങളുടെ യാത്രകളെക്കുറിച്ചും ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളുമെല്ലാം സിന്ധുവും മക്കളും തങ്ങളുടെ ചാനലുകളിലൂടെ പങ്കുവെക്കാറുണ്ട്. എല്ലാവര്‍ക്കും സ്വന്തമായി ചാനലുകളുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇളയമകള്‍ ഹന്‍സികയുടെ പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സിന്ധു കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മനോഹരമായ വീഡിയോ വൈറലായി മാറുകയും ചെയ്തു.

Sindhu Krishna

സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ബുള്ളിയിംഗും സദാചാര ആക്രമണവും നേരിടുന്നവരാണ് കൃഷ്ണകുമാറിന്റെ കുടുംബം. പിറന്നാള്‍ വീഡിയോയ്‌ക്കെതിരേയും ചിലര്‍ രംഗത്തെത്തുകയുണ്ടായി. വീഡിയോയില്‍ കൃഷ്ണ കുമാര്‍ മകള്‍ ഹന്‍സികയെ കെട്ടിപ്പിടിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികളെ ചൊടിപ്പിച്ചത്. കേട്ടാലറയ്ക്കുന്ന വാക്കുകളോടെയായിരുന്നു ഇവരുടെ അധിക്ഷേപം. പിന്നാലെ ഇതിനെതിരെ കൃഷ്ണകുമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സിന്ധു കൃഷ്ണയും വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇത്തരക്കാര്‍ അറപ്പും വെളുപ്പുമുളവാക്കുന്ന മനോരോഗികളാണെന്നായിരുന്നു സിന്ധുവിന്റെ പ്രതികരണം. തന്റെ വീഡിയോയ്ക്ക് മോശം കമന്റുമായി എത്തിയ ഒരാള്‍ക്കാണ് സിന്ധു മറുപടി നല്‍കിയത്.

''നിങ്ങളില്‍ മിക്കവര്‍ക്കും ജീവിതം ഒരു ദുരന്തമായിരിക്കണം അല്ലേ. നിങ്ങളുടെ ചിന്തകള്‍ തെളിച്ചമുള്ളതാകട്ടെ. ഈ മെസേജോ ബാക്കിയുള്ള മറുപടികളോ ഞാന്‍ ഡിലീറ്റ് ചെയ്യണില്ല. ഇത് ഒട്ടുമിക്ക മലയാളികളുടേയും മനോഭാവത്തിന്റെ തെളിവ് മാത്രമാണ്. നിങ്ങള്‍ക്കെല്ലാം ഒരു കൂപ്പുകൈ മാത്രം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മകളെ അച്ഛന്‍ കെട്ടിപ്പിടിച്ചപ്പോള്‍ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്യാന്‍ എക്‌സ്ട്രാ ഓര്‍ഡിനറി തലച്ചോറുമായി വന്ന എല്ലാവര്‍ക്കും നമസ്‌കാരം. അത്തരക്കാര്‍ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികള്‍ മാത്രമാണ്'' എന്നായിരുന്നു സിന്ധുവിന്റെ പ്രതികരണം.

അതേസമയം ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം കൃഷ്ണ കുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇന്ത്യാ ഗ്ലിറ്റ്‌സിനോടായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം. അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മള്‍ ഇഷ്ടപ്പെടുന്ന പലതും മറ്റൊരാള്‍ തല്ലിപ്പൊളി എന്ന പറഞ്ഞേക്കും. അത് ഒരു വശമാണ്. പിന്നെ എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെ എഴുതി കഴിഞ്ഞാല്‍ നമ്മളെ മാനസികമായി തകര്‍ക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകാം. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.

Sindhu Krishna

ഇതുപോലെ ഒരുപാട് പേര്‍ കാണും. ഇത് കാണുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ അച്ഛനെയും അമ്മയെയുമൊക്കെ കെട്ടിപ്പിടിക്കണം, ഉമ്മ കൊടുക്കണം, അവരോട് സ്‌നേഹത്തില്‍ പെരുമാറണം. കാരണം അവരില്ലാതെ വരുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോഴേ അതിന്റെ വേദന അറിയൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ കൃഷ്ണ കുമാറിനും കുടുംബത്തിനും പിന്തുണയുമായും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Read more about: krishna kumar ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X