ഓസിയുടെ തീരുമാനങ്ങള്‍ ഓസിക്കേ അറിയു! ദിയയുടെ കല്യാണത്തെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്ന് സിന്ധു
മലയാളികള്‍ക്ക് സുപരിചിതയാണ് സിന്ധു കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യയായ സിന്ധു സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. മക്കളെക്കുറിച്ചും കൃഷ്ണകുമാറിനെക്കുറിച്ചുമെല്ലാം തന്റെ ചാനലിലൂടെ സിന്ധു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ച് സംസാരിക്കുകയാണ് സിന്ധു കൃഷ്ണ. കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണ കുമാര്‍. പക്ഷെ പരാജയപ്പെട്ടു.
തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു സിന്ധുവിന്റെ പ്രതികരണം. ദിയ കൃഷ്ണയുടെ വിവാഹത്തെക്കുറിച്ച് വീഡിയോകളില്‍ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്നും സിന്ധു വീഡിയോയില്‍ പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ഞങ്ങളുടൊക്കെ വീഡിയോക്ക് താഴെ ധാരാളം പേര്‍ കമന്റുകളുമായി എത്തി. പോസിറ്റീവ് കമന്റുകളുമായിരുന്നു. ഒപ്പം ധാരാളം സാഡിസ്റ്റിക് കമന്റുകളുമുണ്ടായിരുന്നു. വ്‌ളോഗ് ഉണ്ടാക്കുന്നില്ലേ, എവിടെപ്പോയി? ഭര്‍ത്താവ് എങ്ങനെയാണ് തോറ്റതെന്ന് വ്‌ളോഗ് ഉണ്ടാക്കുന്നില്ലേ എന്നൊക്കെ പറഞ്ഞ് എന്റേയും കുട്ടികളുടേയും വീഡിയോയുടെ താഴെ ഒത്തിരിപേര്‍ കമന്റ് ചെയ്തിരുന്നു. എല്ലാ പ്ലാറ്റ്‌ഫോമിലും ഒത്തിരി നെഗറ്റീവ് കമന്റുകളുണ്ടായിരുന്നു എന്നാണ് സിന്ധു പറയുന്നത്.
ഈ സമയത്തും സപ്പോര്‍ട്ട് ചെയ്തവരോട് നന്ദി പറയുന്നു. ഒപ്പം കളിയാക്കിവരോടും നന്ദി പറയുന്നു. നിങ്ങളെയൊക്കെ കാണുമ്പോഴാണ് കൃഷ്ണകുമാറൊക്കെ ചെയ്യുന്ന ജോലി കൂടുതല്‍ ബെറ്ററാക്കാനുള്ള എക്‌സ്ട്രാ എനര്‍ജി വരുന്നത്. കൊല്ലം മണ്ഡലത്തിലേക്ക് കൃഷ്ണ കുമാറിന്റെ പേര് അവസാന നിമിഷമാണ് വരുന്നത്. ഞങ്ങള്‍ ബോംബെ ട്രിപ്പിന് പോയിരുന്നു. ആ സമയത്താണ് കോള്‍ വരുന്നതെന്നും താരപത്‌നി പറയുന്നു.
കൊല്ലത്ത് ഹൗസ്‌ഹോള്‍ഡ് പേരാണ് എന്‍കെ പ്രേമചന്ദ്രന്‍. എത്രയോ കാലമായി അദ്ദേഹം കൊല്ലത്ത് ജയിച്ചു വരുന്ന ആളാണ്. ജനങ്ങളുടമായി നല്ല ബന്ധമുണ്ട്. കിച്ചുവിന് മറ്റ് പാര്‍ട്ടികളില്‍ ഇഷ്ടപ്പെട്ട കുറച്ചു പേരില്‍ ഒരാളാണ് പ്രേമചന്ദ്രന്‍. നല്ല വ്യക്തിയാണെന്ന് കിച്ചു പറയാറുണ്ട്. കൃഷ്ണ കുമാറില്‍ എന്തോ കഴിവ് ഉണ്ടെന്ന് തോന്നിയതു കൊണ്ടാണല്ലോ പാര്‍ട്ടി അവിടെ നിര്‍ത്തിയത്. ഒന്നെങ്കില്‍ മാറി നില്‍ക്കാം, അല്ലെങ്കില്‍ പരമാവധി പരിശ്രമിക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ ചലഞ്ച് ഏറ്റെടുത്ത് വളരെ നന്നായി പെര്‍ഫോം ചെയ്തുവെന്നും സിന്ധു അഭിപ്രായപ്പെടുന്നു.

കണ്ണിന് പരുക്ക് പറ്റിയത് ഗിമ്മിക്കാണെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ ഡ്രാമയുണ്ടാക്കാനാിയിരുന്നുവെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാമായിരുന്നു. മേക്കപ്പിനെക്കുറിച്ചൊക്കെ നന്നായി അറിയുന്നവരാണ് നമ്മള്‍. കയ്യൊടിഞ്ഞെന്നോ കാലൊടിഞ്ഞെന്നോ ഒക്കെ പറയാമായിരുന്നു. സംഭവിച്ചത് ദൗര്‍ഭാഗ്യമാണ്. ഇപ്പോഴും കണ്ണിന് ഭയങ്കര വേദനയുണ്ട്. നന്നായി തന്നെ ക്യാംപയിന്‍ ചെയ്തിരുന്നു കിച്ചു. പരാജയപ്പെട്ടുവെങ്കിലും വിഷമമില്ല. അഭിമാനമാണുള്ളത്. ട്രോളുകള്‍ എന്നെ ബാധിക്കില്ല. ഞാനത് വളരെ ലൈറ്റ് ആയിട്ടാണ് എടുക്കുക. എന്നും അവര്‍ പറയുന്നു.
ഓസിയുടെ കല്യാണ കാര്യങ്ങളൊക്കെ അറിയാന്‍ ഒരുപാട് പേര്‍ക്ക് താല്‍പര്യമുണ്ട്. ഞാനത് എന്റെ വീഡിയോകളില്‍ അധികം ഷെയര്‍ ചെയ്യാത്തത് എന്താണെന്നു വച്ചാല്‍, ഓസിയുടെ കല്യാണവും കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ഓസി ടോക്കീസ് എന്ന ചാനലിന് നല്‍കിയിരിക്കുകയാണ്. ഞാന്‍ അതിനിടെയില്‍ വന്ന് സ്‌പോയിലര്‍ ആകാന്‍ താല്‍പര്യമില്ല. ഓസി എന്തൊക്കെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. ഓസിയുടെ കാര്യങ്ങളൊക്കെ ഓസിയുടെ ചാനലിലായിരിക്കും കാണിക്കു. ഞാനും എക്‌സൈറ്റഡ് ആണെന്നും സിന്ധു പറയുന്നു.


Click it and Unblock the Notifications