ഓസി പോകുന്നത് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്; അശ്വിന്‍ സ്വീറ്റ് ബോയ്! ദിയയുടെ കല്യാണത്തെപ്പറ്റി സിന്ധു കൃഷ്ണ

ആരാധകരുടെ പ്രിയപ്പെട്ടവരാണ് കൃഷ്ണ കുമാറിന്റെ കുടുംബം. അമ്മ സിന്ധു കൃഷ്ണയും മക്കളായ ്അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ സിനിമയില്‍ അഭിനയിക്കാത്ത ഒരേയൊരാള്‍ ദിയ കൃഷ്ണയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ മാത്രമായി ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ദിയ കൃഷ്ണ.

അഹാനയുടെ സഹോദരിമാരില്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. ബിസിനസ് രംഗത്തും സ്വന്തമായൊരു ഇടം ദിയ കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളും മറ്റും സ്ഥിരമായി പങ്കുവെക്കാറുണ്ട് ദിയ കൃഷ്ണ. ദിയയുടെ ഇന്‍സ്റ്റഗ്രാം പേജും യൂട്യൂബ് ചാനലുമൊക്കെ സൂപ്പര്‍ ഹിറ്റാണ്. ദിയയുടെ വ്‌ളോഗുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.

Diya Krishna

ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് ചുവടുവെക്കുകയാണ് ദിയ കൃഷ്ണ. താരം വിവാഹം കഴിക്കാന്‍ പോവുകയാണ്. സുഹൃത്തായ അശ്വിന്‍ ഗണേഷിനെയാണ് ദിയ വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത.് സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇന്ന് ദിയയും അശ്വിനും. ഇരുവരുടേയും വീഡിയോകള്‍ വൈറലായി മാറാറുണ്ട്.

തങ്ങളുടെ വിവാഹത്തിന്റെ വിശേഷങ്ങളാണ് ദിയയുടെ ചാനലിലും പേജിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം താലി പൂജിച്ച് വാങ്ങിയതിന്റേയും രണ്ടു പേരുടേയും കുടുംബങ്ങള്‍ ഒരുമിച്ച് സമയം പങ്കിട്ടതിന്റേയുമെല്ലാം വീഡിയോകള്‍ ദിയ പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകളുടെ കല്യാണത്തെക്കുറിച്ച് സംസാരിക്കുകയാണ് സിന്ധു കൃഷ്ണ.

ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സിന്ധു കൃഷ്ണ. ഇതിനിടെയായിരുന്നു ചിലര്‍ ദിയയുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചത്. ദിയ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് തോന്നുന്നതെന്നായിരുന്നു ചോദ്യം.

''എല്ലാ ദിവസവും രാത്രി അവളെ വീട്ടില്‍ കാണുന്നത് മിസ് ചെയ്യും. രാത്രി വൈകി വരുമ്പോള്‍ വഴക്ക് പറയുന്നതും, സമയത്ത് വന്ന് കിടക്കാന്‍ പറയുന്നതും, ഭയങ്കരമായി മിസ് ചെയ്യും. നാല് പേരും അടുത്തുണ്ടാകുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്. അത് മിസ് ചെയ്യും'' എന്നായിരുന്നു സിന്ധുവിന്റെ മറുപടി. പിന്നാലെ ഇതിന് ദിയ തന്റെ സ്റ്റോറിയിലൂടെ മറുപടി നല്‍കുന്നുണ്ട്. ഒരു മതിലിന് അപ്പുറത്തല്ലേ ഞാന്‍ താമസിക്കുന്നത് എന്നായിരുന്നു ദിയയുടെ മറുപടി.

Diya Krishna

കല്യാണ പര്‍ച്ചേസിംഗ് എന്തായെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്. സമയമുണ്ടല്ലോ. ഒരുപാട് സമയമുണ്ടെന്നായിരുന്നു സിന്ധു നല്‍കിയ മറുപടി. ഇതിനിടെ മറ്റൊരാള്‍ അശ്വിനെക്കുറിച്ചുള്ള അഭിപ്രായവും ചോദിക്കുന്നുണ്ട്. അശ്വിന്‍ ഒരു സ്വീറ്റ് ബോയ് ആണ്. നമ്മുടെ കൂടെയൊക്കെ വരുമ്പോള്‍ വളരെ സ്വീറ്റാണ്. ഹോംലിയാണ്. കെയറിംഗ് ആണെന്നായിരുന്നു സിന്ധു പറഞ്ഞത്. തുടര്‍ന്ന് അതാണ് എന്റെ മാമിയാര്‍ എന്ന് പറഞ്ഞ് അശ്വിന്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ചിലപ്പോള്‍ ജീവിതം പറക്കുകയാണെന്ന് തോന്നും. ചിലപ്പോള്‍ തോന്നും എല്ലാവരും കുഞ്ഞായിരുന്നാല്‍ മതിയായിരുന്നു എന്ന്. ചിലപ്പോള്‍ തോന്നും അവരൊക്കെ വേഗം വളരട്ടെ, വേഗം ജീവിതം ആരംഭിക്കട്ടെ എന്ന്. നമുക്കൊന്ന് കാണണ്ടേ. എന്റെ വികാരങ്ങള്‍ സമ്മിശ്രമാണ്. ഞാന്‍ വളരെ പ്രാക്ടിക്കലായൊരു വ്യക്തിയാണ്. എന്തു വന്നാലും നേരിടാം. എക്‌സൈറ്റഡുമാണ്. ജീവിതം മുന്നോട്ട് പോകണമല്ലോ എന്നും സിന്ധു കൃഷ്ണ ദിയയുടെ വിവാഹത്തെക്കുറിച്ച് പറയുന്നുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X