എന്റെ പാവം ബേബി, അതെല്ലാം ഞാൻ ആസ്വദിച്ചിരുന്നു! നിന്റെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ; പിറന്നാളിന് ഇഷാനിയോട് സിന്ധു

സോഷ്യൽ മീഡിയയിലെ താരമാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലും ഒക്കെയായി നിരവധി ആരാധകരുണ്ട് സിന്ധുവിന്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ സിന്ധു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും അവരെക്കാൾ സജീവം സിന്ധു ആണ്. സമയം കിട്ടുമ്പോഴെല്ലാം ആരാധകരുമായി സംവദിക്കാനും സിന്ധു മറക്കാറില്ല.

ഇപ്പോഴിതാ മകൾ ഇഷാനിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സിന്ധു പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. മക്കളില്‍ മൂന്നാമത്തെ ആളാണ് ഇഷാനി കൃഷ്ണ. ഇരുപത്തി മൂന്നാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് താരപുത്രി. ഇഷാനിയുടെ കുട്ടിക്കാലത്തെ ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അമ്മ സിന്ധു മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

Sindhu Krishna, Ishaani Krishna

'എന്റെ ഇഷ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍. എന്റെ സിപിള്‍ പാവം കുട്ടി. നിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. 23 വര്‍ഷമായി നീ തരുന്ന സ്‌നേഹത്തിന് നന്ദി. നീ എനിക്ക് എന്നും ആ കരഞ്ഞുകൊണ്ടിരിയ്ക്കുന്ന കുഞ്ഞാണ്. അതെല്ലാം ഞാനെന്നും ആസ്വദിച്ചിട്ടുണ്ട്. നീ ഒരുപാട് ദയയും ചിന്താശേഷിയുമുള്ള യുവതിയായി മാറിയിരിക്കുന്നു. ഹാപ്പി ബർത്ത്ഡേ ഇഷാനി', അമ്മ സിന്ധു കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പോസ്റ്റിന് താഴെ നന്ദി പറഞ്ഞ് എത്തിയ ഇഷാനി, ക്യാപ്‌ഷനും ചിത്രങ്ങളും കൊള്ളാമെന്നും അമ്മയോട് പറഞ്ഞു.

സഹോദരിമാരായ അഹാനയും ദിയയും ഇഷാനിക്ക് ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. '23-ാം ജന്മദിനാശംസകൾ ബിതാനി. നീ വിവേകമതിയും ദയയും സുന്ദരിയുമായ ഒരു പെൺകുട്ടിയായി വളരുന്നത് കാണുന്നത് സന്തോഷം നിറഞ്ഞതായിരുന്നു! ഒരുപാട് കാര്യങ്ങളിൽ നിന്നെ കൂട്ടുപിടിക്കാൻകഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. നിന്റെ കഴിവുകൾ ഈ ലോകം ഒരു ദിവസം കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും എപ്പോഴും പ്രാർത്ഥിക്കുകയും ചെയ്യുന്നു' എന്നാണ് ചേച്ചി അഹാന കൃഷ്ണ കുറിച്ചത്.

ഇഷാനിക്ക് ഒപ്പമുള്ള കുട്ടികാലത്തെയും ഇപ്പോഴത്തെയും വീഡിയോകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ പോസ്റ്റ്. ഇഷാനിക്കൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സഹോദരി ദിയ കൃഷ്‍ണ പിറന്നാൾ ആശംസകൾ നേർന്നത്. മറ്റു സഹോദരിമാരെ പോലെ സോഷ്യല്‍ മീഡിയയില്‍ ഇഷാനിയും വളരെ സജീവമാണ്. മറ്റു മൂന്നുപേരെയും അപേക്ഷിച്ച് വര്‍ക്കൗട്ടിനും ശരീരത്തിന്റെ ഫിറ്റ്‌നസ്സിനും പ്രാധാന്യം നല്‍കുന്ന ആളാണ് ഇഷാനി.

Sindhu Krishna, Ishaani Krishna

ഒരിക്കൽ അമ്മ സിന്ധു കൃഷ്ണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളിൽ വളരെ ഡെഡിക്കേറ്റഡാണ് ഇഷാനി. മെലിഞ്ഞിരുന്ന ആൾ ജിമ്മിലൊക്കെ പോയി ട്രാൻസ്ഫോം ചെയ്യുകയായിരുന്നു എന്നാണ് സിന്ധു പറഞ്ഞത്. ഒരു ക്യൂ ആൻഡ് എ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. ഇഷാനി ഇൻട്രൊവേർട്ട് ​ഗേളാണെന്നത് ശരിയാണോ എന്ന ചോദ്യത്തിനും സിന്ധു അന്ന് മറുപടി നൽകിയിരുന്നു.

എന്തിനാണ് ഇങ്ങനെ ഇഷാനിയെക്കുറിച്ച് എല്ലാവരും ചോദിക്കുന്നതെന്ന് ചോദിച്ച സിന്ധു, ഇഷാനി വളരെ സ്വീറ്റായ പെൺകുട്ടിയാണെന്ന് വ്യക്തമാക്കി. ഇൻട്രൊവേർട്ട് എക്സ്ട്രൊവേർട്ട് ആവുന്നതൊന്നും ആരും മനപ്പൂർവം ചെയ്യുന്നതല്ല. ഇഷാനി അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന കുട്ടിയാണ്. അവൾ അവളുടെ സർക്കിളിൽ വളരെ ഫണ്ണിയാണ്. പക്ഷെ പൊതുവിടത്ത് എപ്പോഴും കുറച്ച് റിസേർവ്ഡ് ആണ്. അത് വളരെ നല്ല ക്വാളിറ്റിയായാണ് എനിക്ക് തോന്നുന്നതെന്നാണ് സിന്ധു പറഞ്ഞത്.

അതേസമയം അച്ഛന്റെയും ചേച്ചിയുടെയും പാതയിലൂടെ ഇഷാനിയും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയിൽ ഇഷാനി ഒരു ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചിരുന്നു. നല്ല അവസരങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്ന് ഇഷാനി പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X