'ശരീരഭാഗങ്ങളെ കുറിച്ചൊക്കെ മോശം കമന്റുകൾ, ഇത്ര ഫസ്‌ട്രേറ്റഡാണോ! ചാണകമെന്ന് പറഞ്ഞാൽ ഒന്നും തോന്നില്ല': സിന്ധു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്‍ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സാധാരണ താരങ്ങളുടെ മക്കൾ സിനിമകളിലൂടെയാണ് താരങ്ങളായി മാറുന്നതെങ്കിൽ ഇവരെല്ലാം സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളായത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും ഇവർ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമായി ഇവരെ പിന്തുടരുന്നത്.
വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാര്യത്തിൽ മക്കളെക്കാൾ മുൻപന്തിയിൽ അമ്മ സിന്ധു കൃഷ്ണയാണ്. യൂട്യൂബ് ചാനലിലൂടെ സിന്ധു നിരന്തരം വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. അമ്മയാണ് വീട്ടിലെ ആക്റ്റീവ് വ്‌ളോഗറെന്ന് അഹാന അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. വീട്ടിലെ ഓരോ കുഞ്ഞ് വിശേഷങ്ങളും യാത്ര വിശേഷങ്ങളുമൊക്കെ സിന്ധുവിന്റെ ചാനലിൽ കാണാൻ കഴിയും. വീഡിയോകൾ പങ്കുവയ്ക്കുന്നതിന് പുറമെ ആരാധകരുമായി സംവദിക്കാനും സിന്ധു ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ സിന്ധുവിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ഇളയ മകളായ ഹന്‍സികയ്‌ക്കൊപ്പം സ്‌കൂളില്‍ പോയതിന്റെയും അഹാനയ്‌ക്കൊപ്പം സൂംബ ക്ലാസില്‍ പോയതിന്റെയും വിശേഷങ്ങൾ പങ്കുവച്ചാണ് പുതിയ വീഡിയോ. അതോടൊപ്പം തന്നെ തങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോക്കും താഴെ വരുന്ന മോശം കമന്റുകളെ കുറിച്ചും സിന്ധു സംസാരിക്കുന്നുണ്ട്.
തന്റെ കുട്ടിക്കാലത്തെ കുറിച്ചും ഡാൻസിനെ കുറിച്ചും പറഞ്ഞാണ് സിന്ധു സംസാരിച്ചു തുടങ്ങിയത്. കുട്ടിക്കാലത്ത് താൻ ഊട്ടിയില്‍ പഠിക്കുമ്പോള്‍ ആനുവല്‍ ഡേയ്ക്കും പേരന്റ്സ്ഡേയ്ക്കുമൊന്നും തന്റെ അച്ഛനും അമ്മയുമൊന്നും വന്നിട്ടില്ലെന്ന് സിന്ധു പറയുന്നു. അവര്‍ ആ സമയത്തൊക്കെ മസ്‌ക്കറ്റിലായിരുന്നു. വല്ലപ്പോഴുമാണ് അവര്‍ വരുക. സ്‌കൂളിലെ പരിപാടികളിലെല്ലാം താൻ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും സിന്ധു പറഞ്ഞു.
വളര്‍ന്നപ്പോഴും ഡാന്‍സിനൊക്കെ കൂടുമായിരുന്നു. ഒരുപാട് സ്റ്റേജുകളിൽ പെര്‍ഫോം ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും അച്ഛനും അമ്മയും കണ്ടിട്ടില്ല. ഹന്‍സിക ജനിച്ച് കഴിഞ്ഞ് ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു പരിപാടിക്ക് ഡാൻസ് ചെയ്തിരുന്നു. അന്നാണ് അച്ഛനും അമ്മയും തന്റെ ഡാൻസ് ആദ്യമായി കാണുന്നതെന്നും സിന്ധു ഓർത്തു.
ഡാൻസ് കാണാന്‍ അച്ഛനും അമ്മയും വരുന്നതും, അവരുടെ കൂടെ ഫോട്ടോയെടുക്കുന്നതും മൂന്ന് ദിവസത്തെ അവധിക്ക് വീട്ടില്‍ പോകുന്നതൊക്കെ അന്ന് ഒരുപാട് ആഗ്രഹിച്ച കാര്യങ്ങളായിരുന്നുവെന്നും സിന്ധു പറഞ്ഞു. സുഹൃത്തുക്കളുടെ പേരന്റ്‌സെല്ലാം വരും. അസൂയയോടെ താൻ അവരെ നോക്കി നിൽക്കുമായിരുന്നുവെന്നും സിന്ധു ഓർക്കുന്നു.
അതേസമയം അനിയത്തിയുടെ പെര്‍ഫോമന്‍സ് കാണുന്നതിനായി താൻ എപ്പോഴും പോകാറുണ്ടായിരുന്നുവെന്നും വീട്ടില്‍ നിന്നാരും വന്നില്ലെന്നുള്ളൊരു തോന്നല്‍ അവള്‍ക്കൊരിക്കലും വന്നിട്ടില്ലെന്നും സിന്ധു പറഞ്ഞു. അഹാനയുടെ നിർബന്ധം കൊണ്ടാണ് സൂംബ ക്ലാസിലേക്ക് വന്നതെന്നാണ് അവിടെത്തെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് സിന്ധു പറഞ്ഞത്.

പിന്നീടാണ് തന്റെയും മക്കളുടെയും ചിത്രങ്ങൾക്കും വീഡിയോക്കും താഴെ വരുന്ന മോശം കമന്റുകളോട് സിന്ധു പ്രതികരിച്ചത്. ഇടയ്ക്ക് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ വിവരിക്കാനാവില്ലെന്ന് സിന്ധു പറയുന്നു. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നാറുണ്ട്. ഇത്രയും ഫസ്‌ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നും. നെഗറ്റീവ് കണ്ടാല്‍ അത് നമ്മളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ട്.
ശരീരഭാഗങ്ങളെ കുറിച്ച് വരെ മോശം കമന്റുകൾ പറയുന്നവരുണ്ട്. ചാണകമെന്നോ, അതെന്നോ ഇതെന്നോ വന്നെഴുതിയാല്‍ അതിലൊന്നും തോന്നില്ല. അത്തരം കമന്റുകൾ മൈൻഡ് ചെയ്യില്ല. അല്ലാത്ത മോശം കമന്റുകളാണ് പ്രശ്നമെന്ന് സിന്ധു പറയുന്നു.


Click it and Unblock the Notifications