ഒരു പ്ലേറ്റ് ബിരിയാണി അഞ്ച് മിനിറ്റിൽ അകത്താക്കിയ ഒരുവയസ്സുകാരി! മകളെ കുറിച്ച് സിന്ധു; തള്ളല്ലെന്ന് അഹാന
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയ താരമാണ് നടി അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാതയിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഒരുപിടി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. സിനിമയ്ക്ക് പുറത്ത് സോഷ്യല്‍ മീഡിയയിലെയും മിന്നും താരമാണ് ഇന്ന് അഹാന. തന്റെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അഹാനയ്ക്ക് ഭക്ഷണത്തോടുള്ള ഇഷ്ടത്തെ കുറിച്ചും ആരാധകർക്ക് അറിയുന്നതാണ്. ഇടയ്ക്കിടെ വെറൈറ്റി ഭക്ഷണങ്ങൾ ആരാധകർക്ക് പരിചയപ്പെടുത്തി നടി എത്താറുണ്ട്. ഇപ്പോഴിതാ ചെറുപ്പം മുതലുള്ള അഹാനയുടെ ഭക്ഷണ പ്രിയത്തെ കുറിച്ച് പറയുകയാണ് അമ്മ ബിന്ദു കൃഷ്ണ. വീണ മുകുന്ദനുമായുള്ള അഭിമുഖത്തിൽ അഹാനയുടെ സുഹൃത്ത് റിയയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിന്ധു.

അഹാനയെ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം ഫോളോ ചെയ്യുന്നവർക്ക് അറിയുന്ന കാര്യമാണ് അമ്മു ഫുഡ്‌ഡി ആണെന്നും ഫുഡിനോട് ഭയങ്കര ഇഷ്ടമാണെന്നും. എന്നാൽ കുട്ടി ആയിരുന്നപ്പോൾ ആൾ ഭയങ്കര ഫണ്ണി ആയിരുന്നുവെന്ന് അടുത്തറിയുന്നവർക്ക് മാത്രമേ അറിയൂ. അതുകൊണ്ട് ഭക്ഷണവുമായി ബന്ധപ്പെട്ട അഹാനയെ കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവയ്ക്കാമോ എന്നായിരുന്നു സുഹൃത്ത് റിയയുടെ ചോദ്യം.
'ഒരുപാട് ഓർമകളുണ്ട്. ആദ്യത്തേത് അമ്മുവിന് (അഹാന) ഒന്നോ രണ്ടോ മാസം പ്രായമുള്ളപ്പോഴുള്ളതാണ്. കിച്ചു (കൃഷ്ണ കുമാർ) അവിടെ ഇരുന്ന് തണ്ണിമത്തൻ കഴിക്കുന്നുണ്ടായിരുന്നു. അമ്മു ഇത് നോക്കിയിങ്ങനെ കിടക്കുന്നു. അത് കണ്ടപ്പോൾ അയ്യോ പാവമെന്ന് പറഞ്ഞ് എന്നോട് അല്പം കുഞ്ഞിന് കൊടുക്കെന്ന് പറഞ്ഞു. ഞാൻ അത് ജ്യൂസ് ആക്കി കൊടുത്തു. പിറ്റേന്ന് മുതൽ കുഞ്ഞിന് ലൂസ് മോഷനായി. മൂന്ന് മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമല്ലേ കൊടുക്കാവൂ. എനിക്ക് അത് അറിയില്ലായിരുന്നു. ഇരുപത്തിമൂന്ന് വയസ് എന്തോ ഉള്ളൂ,'
'ഇതു കൊടുക്കാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ, വെള്ളമല്ലേ അതിനെന്താണ് എന്നായിരുന്നു കിച്ചുവിന്റെ മറുപടി. ഇച്ചിരി തണ്ണിമത്തൻ ജ്യൂസ് കുടിച്ചെന്ന് കരുതി എന്തുപറ്റാൻ എന്നും പറഞ്ഞു. ഒരു മാസം എനിക്ക് പണിയായിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. കുഞ്ഞ് ആയതിനാൽ കയ്യിൽ ഡ്രിപ്പിടാൻ കഴിയാതെ കാലിലൂടെ ഡ്രിപ്പിട്ടു. കാലനക്കാതെ ഇരിക്കാൻ പലകപോലെ എന്തൊക്കെയോ വെച്ച് കെട്ടി. അന്ന് ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്തു,' സിന്ധു പറയുന്നു.
'പിന്നെയുള്ളൊരു ഓർമ്മ തിരുന്നെൽവേലിയിൽ എന്റെ സുഹൃത്ത് ഹസീനയുടെ വീട്ടിൽ പോയതാണ്. അന്ന് അമ്മുവിന് ഒരു വയസ്സ് ആയിട്ടേ ഉള്ളൂ. അവിടെ ബിരിയാണിയും അതും ഇതൊക്കെ ആയിരുന്നു ഭക്ഷണം. നമുക്ക് കഴിക്കാൻ തരുന്നതിൽ നിന്നും ഒന്നോ രണ്ടോ വാ കുഞ്ഞിന് കൊടുക്കുകയാണല്ലോ ചെയ്യാറ്. അതുപോലെ ഒരു ഫുൾ പ്ളേറ്റ് ബിരിയാണി എനിക്ക് വേണ്ടി കൊണ്ടുവന്നു. ഞാൻ പതുക്കെ പതുക്കെ അമ്മുവിന് അത് വാരിക്കൊടുത്തു,'

'ഒരു അഞ്ച് മിനിറ്റ് കൊണ്ട് അത് തീർന്നു. അപ്പോഴാണ് നമ്മൾ ശ്രദ്ധിക്കുന്നത്, ഒരു പ്ളേറ്റ് ബിരിയാണി ഒരു വയസായ ഈ കൊച്ച് കഴിച്ചെന്ന്. അതെങ്ങനെ എന്ന് ഞങ്ങൾ അന്തംവിട്ടു. അമ്മു അപ്പോഴും വാ തുറന്ന് ഇരിക്കുകയാണ്. പക്ഷെ പിന്നെ കൊടുത്തില്ല. ഛർദിക്കുക വല്ലതും ചെയ്താലോ എന്ന് കരുതി ആളെ മാറ്റി കൊണ്ടുപോയിട്ട് ഞാൻ കഴിച്ചു,' സിന്ധു പറഞ്ഞു. കേൾക്കുമ്പോൾ തള്ളാണെന്ന് തോന്നുമെങ്കിലും തള്ള് അല്ലെന്ന് ഒപ്പമുണ്ടായിരുന്ന അഹാനയും പറഞ്ഞു.
'എന്റെ പഴയ വീടിന് ഒരു ഓപ്പൺ ഏരിയ ഉണ്ട്. വൈകുന്നേരം ഞങ്ങൾ അവിടെ ഇരിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അവിടെ ഇരുന്ന് അമ്മുവിന് ഒരു ചിക്കൻ കാല് കൊടുത്തുകൊണ്ടിരിക്കെ ഒരു കാക്ക വന്ന് ആ ചിക്കൻ കാലും കൊത്തി പറന്നു പോയി. അന്ന് അമ്മു ഉണ്ടാക്കിയ ബഹളം. അലറി വിളിച്ചാണ് കരഞ്ഞത്. അന്നും ഒരു വയസ്സേ പ്രായമുള്ളൂ. ഇപ്പോഴും ഫുഡ് അമ്മുവിന് പ്രധാനമാണ്,'
'നമ്മൾ എവിടെയെങ്കിലും ഫുഡ് കഴിക്കാൻ പോയാൽ, അമ്മുവിന് അവളുടെ മുഴുവൻ വേണം. ഒപ്പം മറ്റുള്ളവരുടെ ടേസ്റ്റും നോക്കണം. ചെറുതായിരുന്നപ്പോൾ ഇതുപോലെ ദിയയുടെ അടുത്തെന്ന് എടുക്കാൻ ചെന്നപ്പോൾ അവളെന്തോ പറഞ്ഞു, അമ്മു അവിടെ ഇരുന്ന ഗ്ലാസിലെ വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് ഒഴിച്ചു. ഫുഡ് എന്നും അമ്മുവിന് ഒരു വീക്നസ് ആണ്,' സിന്ധു കൃഷ്ണ ഓർമിച്ചു.


Click it and Unblock the Notifications











