മമ്മൂട്ടിയുടെ നായിക, അവസരം തന്നത് ലോഹിതദാസ്; എന്നിട്ടും നോ പറഞ്ഞത് എന്തിനെന്ന് സിന്ധു കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മക്കള്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അഹാനയും ഇഷാനിയും ദിയയും ഹന്‍സികയുമൊക്കെ തങ്ങളുടെ ചാനലുകൡലൂടേയും പേജുകളിലൂടേയുമൊക്കെ ധാരാളം ഫോളോവേഴ്‌സിനെ തേടിയെടുത്തിട്ടുണ്ട്. മക്കള്‍ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

സിന്ധുവിന്റെ ചാനലിലും ധാരാളം ഫോളോവേഴ്‌സുണ്ട്. മക്കള്‍ക്കൊപ്പമുള്ള വീഡിയോകളിലൂടേയും അല്ലാതെയുള്ള വീഡിയോകളിലൂടേയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സിന്ധുവും സാന്നിധ്യം അറിയിക്കുകയാണ്. തന്റെ ക്യു ആന്റ് എ വീഡിയോകൡ മക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം സിന്ധു മറുപടി പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുപോലെ പ്രശസ്തരായ മറ്റൊരു അമ്മയും മക്കളുമുണ്ടാകില്ല.

Sindhu Krishna

ഭര്‍ത്താവും മക്കളുമെല്ലാം സിനിമാതാരങ്ങള്‍ ആണെങ്കിലും സിന്ധു ഇതുവരേയും അഭിനയത്തിലേക്ക് കടന്നിട്ടില്ല. എന്നാല്‍ തനിക്ക് അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടല്ലെന്നും മുമ്പ് അവസരം ലഭിച്ചപ്പോള്‍ താന്‍ വേണ്ടെന്ന് വച്ചതാണെന്നാണ് സിന്ധു പറയുന്നത്. ഇപ്പോള്‍ അവസരം ലഭിക്കുകയാണെങ്കില്‍ പറ്റിയ കഥാപാത്രമാണെങ്കില്‍ താന്‍ ചെയ്യാന്‍ തയ്യാറാണെന്നും സിന്ധു പുതിയ വീഡിയോയില്‍ പറയുന്നുണ്ട്.

സിന്ധുവിനെ തേടി അന്ന് വന്നത് വളരെ വലിയൊരു അവസരമായിരുന്നു. മമ്മൂട്ടിയുടെ നായികയായി, ലോഹിതദാസിന്റെ സിനിമയായ ഭൂതക്കണ്ണാടിയില്‍ അഭിനയിക്കാനുള്ള അവസരമാണ് അന്ന് ലഭിച്ചതെന്നാണ് സിന്ധു പറയുന്നത്. പിന്നീട് ഈ വേഷത്തിലേക്ക് ശ്രീലക്ഷ്മിയെത്തുകയായിരുന്നു. സിനിമയിലും ടെലിവിഷനിലുമെല്ലാം സജീവമായി നില്‍ക്കുന്ന നടിയാണ് ശ്രീലക്ഷ്മി. ഭൂതക്കണ്ണാടിയിലെ ശ്രീലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

ഭൂതക്കണ്ണാടിയിലേക്ക് ശ്രീലക്ഷ്മി വരും മുമ്പ് ലോഹിതദാസ് തന്നെ വിൡച്ചിരുന്നിവെന്നാണ് സിന്ധു പറയുന്നത്. കിരീടം ഉണ്ണിയായിരുന്നു സിനിമയുടെ നിര്‍മ്മാണം. സാറിന് സിന്ധുവിന് ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്ന് മൂത്ത മകള്‍ അഹാന ചെറുതായിരുന്നു. അതിനാല്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലായിരുന്നു. വിളിച്ചതു കൊണ്ട് പോയി എന്നാണ് സിന്ധു പറയുന്നത്. ഷൊര്‍ണ്ണൂര്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

താന്‍ അന്ന് കാഴ്ചയില്‍ ചെറിയ കുട്ടിയായിരുന്നു. അത്ര തടിയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ആ കഥാപാത്രത്തിന് ചേരുന്ന രൂപമല്ലെന്ന് പറഞ്ഞുവെന്നാണ് സിന്ധു പറയുന്നത്. അതോടെ തനിക്ക് സമാധാനമായെന്നും സിന്ധു തുറന്ന് പറയുന്നു. അതേസമയം ശ്രീലക്ഷ്മി വളരെ നന്നായാണ് അഭിനയിച്ചതെന്നും ഭൂതക്കണ്ണാടി തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും സിന്ധു പറയുന്നു. ശ്രീലക്ഷ്മിയെ ഈയ്യടുത്ത് കണ്ടിരുന്നുവെന്നും അവര്‍ പറയുന്നു.

Sindhu Krishna

അഹാനയ്ക്ക് സംവിധാനത്തില്‍ താല്‍പര്യമുണ്ട്. മക്കള്‍ സിനിമ ചെയ്യുമ്പോള്‍ തന്നെ പരിഗണിക്കുകയാണെങ്കില്‍ അഭിനയം പരീക്ഷിക്കാമെന്നും സിന്ധു പറയുന്നു. അതേസമയം ഓണത്തിന് സിന്ധുവും മക്കള്‍ നാല് പേരും ചേര്‍ന്ന് നടത്തിയ ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു. ട്രെഡിഷണല്‍ ലുക്കിലായിരുന്നു അമ്മയും മക്കളുമെത്തിയത്.

നെപ്പോട്ടിസം വിമര്‍ശനങ്ങളോടും സിന്ധു പ്രതികരിക്കുന്നുണ്ട്. ''എല്ലാവരും പറയും നെപ്പോട്ടിസമാണെന്ന്. നമുക്ക് നെപ്പോട്ടിസമില്ലായിരുന്നു. നെപ്പോട്ടിസത്തിലൂടെ എന്റെ പിള്ളേര്‍ക്ക് സിനിമയില്‍ അവസരം കിട്ടിയിട്ടില്ല. ഇന്ന് അവര്‍ എവിടെ എങ്കിലും എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമാണ്'' എന്നാണ് സിന്ധു പറയുന്നതു. മക്കള്‍ എങ്ങനെയായാലും ക്രിയേറ്റീവ് മേഖലകളിലേക്ക് തന്നെയായിരിക്കും പോയിട്ടുണ്ടാവുക എന്നും സിന്ധു പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X