വഴക്കിടുമ്പോഴും ഒരു ചിരിയുണ്ടാകും, ഇവരെന്ത് റൊമാന്‍സാണെന്നാണ് ആളുകൾ ചിന്തിക്കുക: സിന്ധു കൃഷ്ണ

സോഷ്യൽമീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണകുമാറും കുടുംബവും. ഭാര്യ സിന്ദു കൃഷ്ണയ്ക്കും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. വീട്ടിലെ എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൂട്ടത്തിൽ ഏറ്റവും സജീവവും നിരന്തരം വീഡിയോകൾ പങ്കുവയ്ക്കുന്നതും സിന്ധു കൃഷ്ണയാണ്. എല്ലാ വീഡിയോകളും തന്നെ വലിയ ശ്രദ്ധനേടാറുണ്ട്.

കൂടുതലും ഹോം വ്ലോഗുകളും യാത്ര വിശേഷങ്ങളുമായാണ് സിന്ധു എത്താറുള്ളത്. കൃഷ്ണകുമാറും മക്കളുമെല്ലാം മിക്കപ്പോഴും സിന്ധുവിനൊപ്പം വീഡിയോയിൽ വരാറുണ്ട്. ഇപ്പോഴിതാ സിന്ധു പങ്കുവച്ച ഏറ്റവും പുതിയ ഹോം വ്ലോഗാണ് ശ്രദ്ധനേടുന്നത്. കൃഷ്ണകുമാറിനൊപ്പമുള്ള ഡിന്നർ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് സിന്ധുവിന്റെ പുതിയ വീഡിയോ. കൃഷ്ണകുമാറുമായി മുൻപ് ഭക്ഷണം കഴിക്കാൻ പോയിരുന്നതിനെ പറ്റിയും ഇവർക്കിടയിൽ ഉണ്ടാകുന്ന വഴക്കുകളെ കുറിച്ചുമൊക്കെ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

sindhu krishna

കൃഷ്ണകുമാറിന്റെ കൂടെ പുറത്തിറങ്ങിയാല്‍ എപ്പോഴും കോഫി കുടിക്കാന്‍ പോകണമെന്നാണ് സിന്ധുകൃഷ്ണ പറയുന്നത്. തന്റെ കൂടെ ചെയ്യാൻ കിച്ചുവിന് (കൃഷ്ണകുമാർ) ഇഷ്ടമുള്ള കാര്യമാണ് അതെന്ന് സിന്ധു പറയുന്നു. എന്നാൽ ആര് പറഞ്ഞു ഇതൊക്കെ, വെറും തെറ്റിദ്ധാരണയാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. കോഫി കുടിക്കാനായി പോയ സമയത്ത് തന്റെ വീഡിയോ കാണുന്നവരെ കണ്ട സന്തോഷവും സിന്ധു പങ്കുവയ്ക്കുന്നുണ്ട്. വ്ലോഗ് കാണാറുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ സന്തോഷമാണെന്ന് സിന്ധു പറഞ്ഞു.

"കുറേക്കാലമായി ഞാനും കിച്ചുവും ഒന്നിച്ച് ട്രിവാന്‍ഡ്രം ക്ലബില്‍ പോയിട്ട്. നേരത്തെ സ്ഥിരമായി പോകുന്ന സ്ഥലമായിരുന്നു അത്. ഒരുപാട് നേരം അവിടെയൊക്കെ കറങ്ങിത്തിരിഞ്ഞാണ് വീട്ടിലേക്ക് പോകുക. മക്കളൊക്കെ ഹോം വര്‍ക്കൊക്കെയായി വീട്ടിലായിരിക്കും. അവര്‍ക്കിഷ്ടമുള്ള ഫുഡൊക്കെ മേടിച്ചാണ് ഞങ്ങള്‍ തിരിച്ച് ചെല്ലും. ക്ലബ്ബിൽ ഇരുന്ന് ഞങ്ങള്‍ സംസാരിക്കുന്നത് കാണുമ്പോള്‍ ഇവരെന്ത് റൊമാന്‍സാണ് എന്നൊക്കെയാണ് ആള്‍ക്കാര്‍ വിചാരിക്കുന്നത്. ഞങ്ങള്‍ ചിരിച്ചോണ്ട് ചീത്ത വിളിക്കുകയായിരിക്കും. വഴക്കിടുന്നതിനിടയില്‍ ഇടയ്‌ക്കൊരു ചിരിയുണ്ടാകും", സിന്ധു ഓർത്തു.

പൊതുവെ താൻ ഇപ്പോൾ ആരോടും വഴക്കിടാറില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നുണ്ട്. തന്നോട് മാത്രമേ വഴക്കുള്ളൂ എന്നായിരുന്നു അതിന് സിന്ധുവിന്റെ മറുപടി. സഹികെട്ടാല്‍ ആരായാലും എന്തും ചെയ്ത് പോവും. അസഹനീയമാണ് നിന്റെ ചില സംഭവങ്ങളെന്നായിരുന്നു കൃഷ്ണകുമാറിന്റെ വിശദീകരണം. 'എന്റെ വീഡിയോയില്‍ ഞാന്‍ കിച്ചുവിന് സ്‌പേസ് തന്ന് മാന്യനാക്കി' എന്ന് സിന്ധു പറയുമ്പോൾ നിന്റെ ഭര്‍ത്താവ് മോശമാണെന്ന് പറഞ്ഞാല്‍ അതിന്റെ കുറവ് നിനക്കല്ലേയെന്ന് കൃഷ്ണകുമാർ ചോദിക്കുന്നതും വീഡിയോയിൽ കാണാം.

sindhu krishna

താൻ ഡ്രൈവിങ് പഠിച്ചതിനെ കുറിച്ചും സുഹൃത്തും നടനുമായ അപ്പ ഹാജയുമായുള്ള സൗഹൃദത്തെ കുറിച്ചും കൃഷ്ണകുമാർ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. "ഡ്രൈവിംഗ് ഞാന്‍ പഠിച്ചത് മാത്രമല്ല എല്ലാ കാര്യങ്ങളും ഒബ്‌സര്‍വ് ചെയ്യുമായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ബെസ്റ്റ് ഡ്രൈവര്‍ അപ്പ ഹാജയാണ്"

"മുന്നോട്ട് ഓടിക്കുന്ന അതേപോലെ ഹാജ വണ്ടി പിന്നോട്ടും ഓടിക്കും. ഹാജയുടെ കൂടെ എറണാകുളം വരെ കാര്‍ ഓടിച്ച് പോവും. എന്നിട്ട് ട്രയിന്‍ കയറി തിരിച്ച് പോരും. എടാ അങ്ങനെയല്ല ഡ്രൈവ് ചെയ്യുന്നത് എന്നൊക്കെ അവൻ പറയും. ഞങ്ങളുടെ സൗഹൃദം 40 വര്‍ഷമാവാന്‍ പോവുകയാണ്" കൃഷ്ണകുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം അപ്പ ഹാജയുടെ മകളുടെ കല്യാണത്തിന് കൃഷ്ണകുമാറും കുടുംബവും കുടുംബസമേതം എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അപ്പ ഹാജയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് കൃഷ്ണകുമാർ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയുണ്ടായി. ദൈവം കൊണ്ടുവന്ന സുഹൃത്താണ് ഹാജയെന്നും തന്റെ വിവാഹത്തിന് പോലും നിമിത്തമായത് അദ്ദേഹമാണെന്നാണ് കൃഷ്ണകുമാർ കുറിച്ചത്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X