എന്തൊരു ഡെഡിക്കേഷന്‍; ഓടി നടന്ന് അഹാന; അമ്മുവിന്റെ കല്യാണവും ഇതുപോലെ അടിച്ചുപൊളിക്കണം
സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരാണ് കൃഷ്ണ സിസ്റ്റേഴ്‌സ് എന്ന് വിളിക്കുന്ന അഹാന കൃഷ്ണയും സഹോദരിമാരും. നടന്‍ കൃഷ്ണ കുമാറിന്റെ മക്കളായ നാല് പേര്‍ക്കും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒരിടമുണ്ട്. അതുപോലെ തന്നെയാണ് അവരുടെ അമ്മ സിന്ധു കൃഷ്ണയ്ക്കും. ഈ കുടുംബത്തിലെ വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ അഞ്ചു പേരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇവരുടെ വീഡിയോകള്‍ കാണാന്‍ ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്.
ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ വീട് വലിയൊരു ആഘോഷത്തിന് തയ്യാറെടുക്കുകയാണ്. കൃഷ്ണ കുമാറിന്റേയും സിന്ധുവിന്റേയും നാല് മക്കളില്‍ ഒരാള്‍ വിവാഹിതയാവുകയാണ്. കുടുംബത്തിലെ ആദ്യത്തെ കല്യാണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ദിയ കൃഷ്ണയാണ് വിവാഹിതയാകാന്‍ പോകുന്നത്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ.

ദിയയുടെ വിവാഹത്തിനായി ആരാധകരും കാത്തിരിക്കുകയാണ്. അശ്വിന്‍ ഗണേഷാണ് ദിയയുടെ വരന്‍. ഇരുവരുടേയും സൗഹൃദവും പ്രണയവുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതമാണ്. നാളുകളായി ഇരുവരും പ്രണയത്തിലാണ്. തങ്ങളുടെ പ്രണയ കഥയൊക്കെ പലപ്പോഴായി അശ്വിനും ദിയയും പങ്കുവെച്ചിട്ടുണ്ട്. ദിയയുടെ വീഡിയോകളിലെല്ലാം അശ്വിനും സ്ഥിരമായി ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരജോഡിയാണ് അശ്വിനും ദിയയും.
ദിയയുടേയും അശ്വിന്റേയും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ സിന്ധു കൃഷ്ണ പങ്കുവച്ച പുതിയൊരു വീഡിയോയും വൈറലായി മാറുകയാണ്. ദിയയുടെ വീട്ടില്‍ നടക്കന്ന തയ്യാറെടുപ്പുകളാണ് സിന്ധുവിന്റെ വീഡിയോയിലുള്ളത്. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതും മെഹന്ദിയിടുന്നതുമെല്ലാം വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ദിയയും സഹോദരിമാരും അമ്മയും മാത്രമല്ല ഡാഡിയും അപ്പച്ചിയുമെല്ലാം ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നുണ്ട്. എല്ലാത്തിനും നേതൃത്വം നല്‍കുന്നത് അഹാനയാണ്. ഇത് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്മ എന്തൊരു ഡെഡിക്കേറ്റഡ് ആണ്, അമ്മുവിന്റെ കല്യാണം നിങ്ങളെല്ലാവരും അടിച്ചു പൊളിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അഹാന നന്നായി ഡാന്‍സ് കളിക്കുകയും മറ്റുള്ളവരെ നന്നായി പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചേച്ചിയുടെ ഉത്തരവാദിത്തത്തോടെയാണ് എല്ലാം ചെയ്യുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വീഡിയോയില്‍ അശ്വിനും സിന്ധുവും സംസാരിക്കുന്നതും ആരാധകര്‍ എടുത്തു പറയുന്നുണ്ട്. അശ്വിന്റെ തമിഴിനെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. അശ്വിന്‍ നല്ല പയ്യനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോകളിലും പരിപാടികളിലുമെല്ലാം ഇഷാനിയുടെ കാമുകന്‍ അര്‍ജുന്‍ സ്ഥിരമായി ഉണ്ടെന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ വിവാഹത്തിന്റെ തിയ്യതി എപ്പോഴാണെന്ന് പുറത്ത് വിട്ടിട്ടില്ല. എല്ലാവരും ചോദിക്കുന്നത് വിവാഹത്തിയ്യതി എന്നാണെന്നാണ്.
വരും ദിവസങ്ങളില്‍ തന്നെ വിവാഹം നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഒരുക്കങ്ങളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. ഈ ആഴ്ച തന്നെയാണ് വിവാഹം എന്നാണ് കരുതപ്പെടുന്നത്. അതേസമയം വിവാഹത്തിന് മുന്നോടിയായുള്ള സംഗീത് ഇന്നാണെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ദിയയുടേയും അശ്വിന്റേയും വിവാഹത്തിനായി കാത്തിരിക്കുയാണ് സോഷ്യല്‍ മീഡിയയും ആരാധകരും.


Click it and Unblock the Notifications