For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായം 50 ആയാല്‍ ഒതുങ്ങണം എന്നൊക്കെ പറയും, പക്ഷേ..! അഹാന എല്ലാം സെറ്റാക്കി; ആഗ്രഹം സഫലീകരിച്ചെന്ന് കൃഷ്ണകുമാർ

  |

  മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് കൃഷ്ണകുമാറിന്റെ ഭാര്യയും മക്കളുമെല്ലാം. വീട്ടിലെ ആറു പേരും യൂട്യൂബിൽ അടക്കം ഒരുപോലെ സജീവമാണ്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

  ഇപ്പോഴിതാ, സിന്ധു ക‍ൃഷ്ണകുമാർ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കൃഷ്ണകുമാർ സ്‌കൈ ഡൈവിങ് നടത്തിയതിന്റെ വിശേഷമാണ് സിന്ധു പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ ധൈര്യമായി ചെയ്‌തോ എന്ന് കൃഷ്ണകുമാർ പറയുന്നതുൾപ്പെടെ കാണിച്ച ശേഷമാണു സിന്ധു വീഡിയോ കാണിച്ചത്.

  Also Read: സ്വന്തം ഭാര്യയെ ലോക്കപ്പിലാക്കി സന്തോഷിക്കുന്നു; യഥാര്‍ഥത്തില്‍ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത കാര്യമെന്ന് മനോജ്

  അന്ന് എന്തൊക്കെ സംസാരിച്ചു എന്ന് ഓർക്കുന്നുണ്ടോയെന്ന് വീഡിയോയുടെ തുടക്കത്തിൽ സിന്ധു കൃഷ്ണകുമാറിനോട് ചോദിക്കുന്നുണ്ട്. അത് ഓർമ്മയില്ല എന്നാൽ നമ്മുടെ വിശ്വാസങ്ങള്‍ക്ക് ഭയങ്കരമായി ശക്തിയേകുന്ന വീഡിയോയാണ് അത് എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

  നമ്മുടെ മനസില്‍ വരുന്നൊരു ചിന്തയാണ് നമ്മളെ നയിക്കുന്നത്. പരമാവധി സിംപിളായിം ഹംപിളായും ജീവിക്കുക. മനുഷ്യരാണ്, ഇടയ്‌ക്കൊക്കെ അഹങ്കാരം വന്നുപോവും. പക്ഷേ, അത് പാടില്ല. പ്രായം കൂടുന്തോറും ചിന്താഗതികളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത് എന്ന് കൃഷ്ണകുമാർ പറയുന്നു.

  സ്‌കൈ ഡൈവിംഗ് ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അഹാനയാണ് ദുബായില്‍ പോയപ്പോള്‍ സ്‌കൈ ഡൈവിംഗ് ചെയ്തതിനെക്കുറിച്ച് എന്നോട് പറഞ്ഞത്. ജീവിതത്തിലെപ്പോഴും പറ്റുന്ന കാര്യമല്ലല്ലോ ഇത്. ഏറ്റവും നല്ല സ്‌കൈ ഡൈവിംഗ് പ്ലേസ് ദുബായ് ആണെന്നാണ് എല്ലാവരും പറയുന്നത്. എന്‍സിസിയിലുണ്ടായിരുന്ന സമയത്തേ ഇതുപോലുള്ള ആഗ്രഹം മനസില്‍ കയറിക്കൂടിയതാണ്.

  ആര്‍മിയില്‍ ചേരണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ, പരീക്ഷ എനിക്ക് ബാലികേറാമലയായിരുന്നു. രണ്ട് തവണ എഴുതിയിരുന്നു, രണ്ടും പരാജയപ്പെട്ടു. കണക്ക് എനിക്ക് ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു. എന്‍സിസി സമയത്ത് പാരാ ജമ്പിങ് ചെയ്തിട്ടുണ്ട്. 16ാ-മത്തെ വയസിലായിരുന്നു അത്. ട്രെയിന്റൊന്നും നമ്മുടെ കൂടെക്കാണില്ല, ഫ്‌ളൈറ്റിലുണ്ടാവും.

  Also Read: ഒരു സത്യം തെളിയിക്കാനുള്ള ശ്രമമാണിത്! അത് കേട്ടതിൽ പിന്നെ ദേവിക വിഷമിച്ച് ഡിപ്രഷൻ അടിച്ച് ഇരിക്കുകയാണ്: വിജയ്

  പൊതുവെ ഉയരം പേടിയില്ലാത്ത ആളാണ് ഞാൻ. എത്ര ഉയരത്തിലും പോകും. വീട് മാറിയ കാലത്ത് ആ സര്‍ട്ടിഫിക്കറ്റ് മിസ്സായിപ്പോയി. നമ്മുടെ നാട്ടില്‍ ഇതുപോലെ എന്തെങ്കിലും സംഭവം വന്നാല്‍ പരീക്ഷിക്കണമെന്ന് അന്നേ മനസിലുണ്ടായിരുന്നു. അഹാനയാണ് എനിക്ക് വേണ്ടി ഇത് ബുക്ക് ചെയ്തത്. ഞാന്‍ ഒന്നും അറിയേണ്ടി വന്നിട്ടില്ല.

  54ാം വയസിലും ഇങ്ങനെ ചാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അമ്പതൊക്കെ ആയാല്‍ ഒതുങ്ങണം, അടങ്ങണം എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ, 54ാം വയസില്‍ പറക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാനാണ് അന്ന് ആദ്യം ചാടിയത്. പേടിയുണ്ടായിരുന്നോ എന്ന് ചിലരൊക്കെ എന്നോട് ചോദിച്ചിരുന്നു.

  ചെറിയൊരു പേടി മനസ്സിൽ വേണം. എന്നാല്‍ അന്ന് ഞാന്‍ പതിവിലധികം കോണ്‍ഫിഡന്റായിരുന്നു. ഞാന്‍ അറിഞ്ഞു കൊണ്ടാണ് ഞാൻ എല്ലാം ഓപ്പറേറ്റ് ചെയ്തത്. പറക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് എല്ലാവരും ചെയ്യണമെന്നും കൃഷ്ണകുമാര്‍ വീഡിയോയിൽ പറയുന്നുണ്ട്.

  Read more about: krishnakumar
  English summary
  Sindu Krishna's Latest Vlog About Husband Krishnakumar's Sky Diving Experience Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X