നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ ജീവിക്കാൻ അനുവദിക്കൂ; മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ നേരമില്ല: അഭയ

മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്തയാളാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. പാട്ടിനൊപ്പം മോഡലിംഗിലും താല്‍പര്യമുള്ള അഭയ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളിൽ ഒരാളാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടാറുണ്ട്. ബോള്‍ഡ് ലുക്കിലുള്ള അഭയയുടെ ഫോട്ടോഷൂട്ടുകളാണ് പലപ്പോഴും ആരാധകർക്കിടയിൽ വൈറലാകാറുള്ളത്.

അതേസമയം, പാട്ടും മോഡലിംഗുമൊക്കെ പോലെ തന്നെ അഭയയുടെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിംഗ് ടുഗദറും പിന്നീട് ഇരുവരും പിരിഞ്ഞതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ചര്‍ച്ചയായ വിഷയങ്ങളാണ്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അമൃത സുരേഷുമായി അടുക്കുന്നത്. ഇരുവരും പിരിഞ്ഞു എന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്.

abhaya hiranmayi

അതിനിടെ കഴിഞ്ഞ ദിവസം അഭയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചോരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. 'എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങള്‍ ജീവിതം ആഘോഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം', എന്നായിരുന്നു മനോഹര സായാഹ്നത്തില്‍ ദീപാലങ്കാരങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരണ്‍മയി കുറിച്ചത്.

ഇതിനു പിന്നാലെ ആരെയോ ഉദ്ദേശിച്ചുള്ള പോസ്റ്റ് അല്ലേ, ആർക്കിട്ടോ കുത്തിയതല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. ഇതോടെ സംഭവം വാർത്തയായി. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. 'നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ എന്റേതായി ജീവിക്കാൻ അനുവദിക്കൂ' എന്ന് പറഞ്ഞുകൊണ്ടാണ് അഭയയുടെ പുതിയ കുറിപ്പ്. തനിക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനോ, ശ്രദ്ധിക്കാനോ സമയമില്ല. താൻ തന്റേതായ ലക്ഷ്യങ്ങൾക്ക് പിന്നാലെയാണ് എന്നും താരം കുറിച്ചു.

'എന്റേതായ താളത്തിൽ നൃത്തം ചെയ്തും എന്റേതായ ഇടത്തിൽ സന്തോഷവും സമാധാനവും കിട്ടാനായി ഞാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനോ കാര്യങ്ങൾ അന്വേഷിക്കാനോ ഒട്ടും താൽപ്പര്യമില്ല, എനിക്ക് ചെയ്യാൻ എന്റേതായ ലക്ഷ്യങ്ങളും എന്റേതായ ജോലികളും ഉണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറീസും ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് തന്നെ അതി ദയനീയമാണ്',

'ആരെയും വേദനിപ്പിക്കാൻ എനിക്ക് ഉദ്ദേശമില്ല... ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു, അത് പോകുന്ന വഴിയേ തന്നെ ഞാൻ അത് ഏറെ ആസ്വദിച്ചുകൊണ്ട് മുൻപോട്ട് പോകാനും ഇഷ്ടപ്പെടുന്നു. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ എന്റേതായി ജീവിക്കാൻ അനുവദിക്കുക. എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങളോടും, ദയവായി ജീവിതത്തെ വളച്ചൊടിക്കരുത്',

abhaya hiranmayi

'ഞാൻ മനോഹരമായ ഒരു യാത്ര നടത്തിയതിനെക്കുറിച്ചുകൂടി ഇതിൽ പറയാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ മൂന്ന് നാല് ദിവസമായി എന്റെ പ്രിയ സുഹൃത്തുക്കളോടൊപ്പം വായനാട്ടിലായിരുന്നു. അതിമനോഹരമായ കുറച്ചു ഓർമ്മകൾ എനിക്ക് കിട്ടി. ഈ സ്ഥലം എന്റെ ഹൃദയം കവർന്നു. ഇത് ഏറ്റവും സുന്ദരമായ സ്ഥലമാണ്. എന്റെ പ്രിയപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം', എന്നായിരുന്നു അഭയയുടെ കുറിപ്പ്.

അതേ സമയം അമൃത സുരേഷും ​ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഈ വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. അമൃതയോ ​ഗോപി സുന്ദറോ ഇവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടുമില്ല.

Read more about: abhaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X