'നമ്മളെ സ്നേഹിക്കാനുള്ള ഉത്തരവാദിത്തം മറ്റാർക്കും നൽകരുത്; ആർക്കും മുന്നിൽ ഇമേജ് ഉണ്ടാക്കേണ്ട ആവശ്യമില്ല': അഭയ

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരിൽ നിന്ന് വ്യത്യസ്തയാകാൻ അഭയക്ക് കഴിഞ്ഞിട്ടുണ്ട്. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം അഭയ തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ പൂർണമായും സംഗീതത്തിന്റെ വഴിയേ നടക്കുകയാണ് അഭയ. പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരിൽ താരം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പത്ത് വർഷത്തിലേറെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. മാസങ്ങൾക്ക് മുൻപാണ് ഇവർ വേർപിരിഞ്ഞത്. ഇത് വലിയ രീതിയിൽ ചർച്ച ആയിരുന്നു.

സോഷ്യൽ മീഡിയയിലെ കമന്റുകൾ എന്നെ ബുദ്ധിമുട്ടിച്ചിരുന്നു

എന്നാൽ അതിനെയെല്ലാം വളരെ പക്വതയോടെയാണ് അഭയ നേരിട്ടത്. എന്നാൽ ഗോപി സുന്ദറുമായി പ്രണയത്തിൽ ആയത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട് അഭയ. ബന്ധം വേർപിരിഞ്ഞ ശേഷവും അതിനു മുൻപുമെല്ലാം വസ്ത്രധാരണത്തിന്റെ പേരിലടക്കം താരത്തിനെതിരെ സൈബർ അറ്റാക്കുകൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ, അതിനെ കുറിച്ചെല്ലാം മനസ് തുറക്കുകയാണ് താരം. സാർക്ക് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 'ആദ്യ കാലഘട്ടങ്ങളിൽ സോഷ്യൽ മീഡിയയിലെ കമന്റുകൾ എന്നെ ബുദ്ധിമുട്ടിച്ചിരുന്നു. എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ പറയുന്നത്. ഞാൻ എന്റെ ജീവിതമാണല്ലോ ജീവിക്കുന്നത്. എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആ സമയത്ത് ഒക്കെ ഞാൻ എന്റെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് മറുപടി കൊടുക്കുമായിരുന്നു.

ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടി

ഇല്ലെങ്കിൽ ഞാൻ അത് അതുപോലെ തന്നെ വിടും. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി. ഞാൻ ഒന്നും തെളിയിച്ചിട്ട് കാര്യമില്ല. ഞാൻ എന്ത് ചെയ്താലും അവർ അതിനെ അങ്ങനെ ജഡ്‌ജ്‌ ചെയ്യുകയുള്ളൂ. അപ്പോൾ മുതൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടിയ പോലെ ആയി. അവരുടെ തീരുമാനത്തിലല്ല എന്റെ ജീവിതമെന്ന് മനസിലായി.

കുറച്ചൂടെ കഴിഞ്ഞപ്പോൾ ഞാൻ ഇതിനൊന്നും മറുപടി കൊടുക്കാതെയായി. പക്ഷെ അതുകൊണ്ടൊന്നും സൈബർ ബുള്ളിയിങ് കുറഞ്ഞില്ല. പക്ഷെ എനിക്ക് അത് വിഷയമല്ലാതെ ആയി. ഞാൻ കാണുന്നു, ചിരിക്കുന്നു. ഓഹോ അങ്ങനെയാണോ എന്ന വിധത്തിലായി.

എന്റെ കാല് കാണിക്കാൻ തോന്നിയാൽ ഞാൻ കാണിക്കും

ഞാൻ ഒരു പോസ്റ്റുകളും ആലോചിച്ച് ഇടുന്നതല്ല. എനിക്ക് ഇഷ്ടമായോ അത് ഞാൻ പോസ്റ്റ് ചെയ്യും. ആലോചിച്ച് ചെയ്യുന്ന ഒരു പ്രവണത ഞാൻ കാണിക്കാറില്ല. ഒരു ഡീപ് നെക്ക് ബ്ലൗസ് ഇടാൻ തോന്നിയാൽ ഞാൻ അത് ഇടും. എന്റെ കാല് കാണിക്കാൻ തോന്നിയാൽ ഞാൻ കാണിക്കും. അത് എന്റെ ചോയ്‌സാണ്. അതിനെ ചോദ്യം ചെയ്യാൻ അവർക്ക് സമയം ഉണ്ടേൽ അവർ ചെയ്യട്ടെ.

എന്റെ പ്രൊഫൈലിൽ വന്ന് കമന്റ് ചെയ്യുന്നത് അല്ലാതെ എനിക്കത് ചോദിക്കാൻ കഴിയില്ല. അവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല. അത് അവർ മനസിലാക്കിയാൽ അവർക്ക് കൊള്ളാം. ഞാൻ അത് മനസിലാക്കിയിട്ടുണ്ട്.

എനിക്ക് അങ്ങനെ തോന്നിയിട്ടില്ല

സൈബർ ഇടത്തിലേത് വലിയ അറ്റാക്ക് ആയിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. എന്റെ കുടുംബം സുഹൃത്തുക്കൾ എല്ലാവരും എനിക്കൊപ്പം ഉണ്ടായിരുന്നു, മീഡിയക്കാർ വിളിച്ച് ചോദിച്ചപ്പോഴും ഞാൻ പറഞ്ഞത് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നാണ്. ഞാൻ പറയാത്ത കാര്യങ്ങളിൽ ഫേക്ക് ന്യൂസ് ഉണ്ടാക്കുന്നവരുണ്ട്.

കുറച്ചു കാലം ഞാൻ എന്നെ സ്നേഹിക്കാൻ മറന്നു

അടിസ്ഥാനപരമായി നമ്മൾ തന്നെയാണ് നമ്മളെ സ്‌നേഹിക്കേണ്ടതു. അത് ഒരിക്കലും വിട്ടു പോകരുത്. കുറച്ചു കാലം ഞാൻ എന്നെ സ്നേഹിക്കാൻ മറന്നു പോയിരുന്നു. അത് പ്രകൃതി തന്നെ എനിക്ക് വ്യക്തമാക്കി തന്നു. നമ്മളെ സ്നേഹിക്കാനുള്ള ഉത്തരവാദിത്തം മറ്റാർക്കും കൊടുക്കരുത്. അങ്ങനെ കൊടുത്താൽ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യാൻ അവർക്ക് പറ്റിയെന്ന് വരില്ല. അത് തെറ്റല്ല.

നമ്മൾ നമ്മളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റാരും നമ്മളെ ഇഷ്ടപ്പെടില്ല. നമ്മൾ നമ്മളെ തന്നെ ഇഷ്ടപ്പെടാനുള്ള എല്ലാം നമ്മളിൽ തന്നെയുണ്ട്',. അഭയ പറഞ്ഞു.

Read more about: abhaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X