For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൊലീസ് സ്റ്റേഷനിൽ വരെ കയറിയിട്ടും ഞാൻ തിരിച്ചു പോയി'; ഇതൊക്കെ കേട്ടിരിക്കാനേ കഴിയൂവെന്ന് അഭയ!

  |

  വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും പാടിയ അത്രയും ഗാനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ അഭയക്ക് സാധിച്ചിട്ടുണ്ട്. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് അഭയ.

  സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് താരം. അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് അഭയ. സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് അഭയ പറഞ്ഞിട്ടുണ്ട്.

  abhaya hiranmayi

  Also Read: ആരാണെന്ന് പോലും അറിയില്ലായിരുന്നു; ലാലേട്ടൻ പറഞ്ഞു, ഫാസിൽ സാർ വിളിച്ചു; ശ്രീദേവി ആയതിനെ കുറിച്ച് വിനയ പ്രസാദ്

  അഭയയെ സംഗീത ലോകത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ലിവിങ് റിലേഷനിൽ ആയിരുന്ന ഇരുവരും അടുത്തിടെയാണ് വേർപിരിഞ്ഞത്. അടുത്തിടെയായി നിരവധി അഭിമുഖങ്ങൾ അഭയ നൽകിയിരുന്നു. ഇപ്പോഴിതാ, അഭയയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. സ്റ്റോര്‍ക്ക് മാജിക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

  സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് പറയുകയാണ് അഭയ. താരത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'അച്ഛന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എവിടെയെങ്കിലും പോവുമായാണെങ്കിലോ മറ്റ് കാര്യങ്ങൾക്കോ അച്ഛന്‍ കൂടെ ഉണ്ടാവുമായിരുന്നു. അന്ന് ഞാന്‍ അച്ഛന്റെ നിഴലിൽ ആയിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് എന്റെ മറുപടി. റിലേഷന്‍ഷിപ്പിലായിരുന്ന സമയത്തും ഞാന്‍ ആരുടേയും നിഴലിൽ ആയിരുന്നില്ല.

  എന്റെ പട്ടികളുടെ കൂടെ വീട്ടിലിരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചതാണ്. നിങ്ങളെന്റെ നിഴലിൽ ഇരുന്നാല്‍ മതി എന്ന് എന്നോട് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഇരിക്കില്ല. അന്ന് എനിക്ക് വീട്ടിലിരിക്കാനാണ് തോന്നിയത്, ഇപ്പോള്‍ പുറത്തേക്ക് വരണമെന്ന് തോന്നി. അത് എന്റെ ചോയ്‌സാണ്' എന്നാണ് അഭയ പറയുന്നത്.

  Also Read: പ്രിയാമണിയുടെ ആ പെരുമാറ്റം ഏറെ വിഷമിപ്പിച്ചു, നായികയെ കിട്ടാൻ മിമിക്രിക്കാർ ബുദ്ധിമുട്ടിയിട്ടുണ്ട്: ടിനി

  'ഒന്ന് ഇകഴ്ത്തി പറയുകയും ഒന്ന് പുകഴ്ത്തി പറയുകയും ചെയ്യേണ്ട കാര്യമില്ല. ചോയ്‌സുകള്‍ എപ്പോഴും മാറും. 10 വര്‍ഷം കഴിഞ്ഞ് ഞാന്‍ വെറുതെ ഇരിക്കാന്‍ തീരുമാനിച്ചാല്‍ അത് വേറെ ആർക്കും തടയാനാവില്ല. എന്ത് വന്നാലും ഞാന്‍ അനുഭവിച്ചല്ലേ മതിയാവൂ,' സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളുണ്ടെന്നും അഭയ പറഞ്ഞു,

  'ഇനി വരാന്‍ പോവുന്ന തലമുറയില്‍ എനിക്കൊരുപാട് പ്രതീക്ഷയുണ്ട്. 16-17 വയസുള്ള ആണ്‍കുട്ടികള്‍ എത്ര ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്. സ്ത്രീയായത് കൊണ്ട് ബഹുമാനിക്കണമെന്നില്ല, നമ്മളെ ഈക്വലായി കണ്ടാണ് അവര്‍ സംസാരിക്കുന്നത്. അതിലാണെനിക്ക് പ്രതീക്ഷയെന്നും അഭയ പറയുന്നു.

  abhaya

  സ്ത്രീകളെ ഉപയോഗിച്ച് മറ്റൊരാളെ ഇകഴ്ത്താന്‍ ശ്രമിക്കുന്ന സംഭവങ്ങൾ നിരവധിയുണ്ടെന്നും അഭയ പറയുന്നുണ്ട്. എത്ര കേസുകളാണ് ഇങ്ങനെയുള്ളത്. കല്യാണം കഴിഞ്ഞ ശേഷം അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പുരുഷ സുഹൃത്തുക്കള്‍ പറയാറുണ്ട്. സ്ത്രീകളായിട്ടുള്ള സുഹൃത്തുക്കള്‍ പറയുന്നത് പോലെ പുരുഷ സുഹൃത്തുക്കളും പറയാറുണ്ട്.

  എന്നെ പോലീസ് സ്റ്റേഷനില്‍ വരെ കയറ്റിയിട്ടുണ്ട് രണ്ട് പ്രാവശ്യം, എന്നിട്ടും ഞാന്‍ തിരിച്ച് പോയി. എനിക്ക് ആ കുട്ടിയുടെ കൂടെ ജീവിക്കാന്‍ താല്‍പര്യമുണ്ട് എന്നൊക്കെ. ഇങ്ങനെയൊക്കെ പറയുമ്പോള്‍ കേട്ടിരിക്കാനേ കഴിയൂ എന്നും താരം പറഞ്ഞു.

  അതേസമയം, പ്രണയപരാജയമുണ്ടായ സമയത്ത് അതിനെ നേരിട്ടതിനെ കുറിച്ചും അഭയ സംസാരിച്ചിരുന്നു. താൻ കരിയറിൽ ഫോക്കസ് ചെയ്താണ് അതിനെ മറികടന്നതെന്നാണ് അഭയ പറഞ്ഞത്. അടുത്ത ദിവസം തന്നെ ജോലി ചെയ്യാൻ തുടങ്ങി. എന്റെ ജീവിതം ഇങ്ങനെയായിരിക്കണം, എന്നെ ഇങ്ങനെ ആളുകൾ അറിഞ്ഞാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. സങ്കടങ്ങളൊക്കെ എന്റെ ചുറ്റുമുള്ളവർ മാത്രമേ കണ്ടുള്ളു എന്നും അഭയ പറഞ്ഞു.

  Read more about: abhaya
  English summary
  Singer Abhaya Hiranmayi Opens Up About Equality And Choices In Latest Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X