For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തില്‍ വഴിത്തിരിവായ കൂടിക്കാഴ്ച, വേര്‍ പിരിഞ്ഞിട്ടും നല്ലത് മാത്രമേ പറയാനുള്ളൂ; അഭയ പറഞ്ഞത്!

  |

  മലയാളികള്‍ക്ക് സുപരിചതയാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ വേറിട്ട ആലാപനശൈലിയിലൂടെ നിരവധി പേരെ തന്റെ ആരാധകരാക്കി മാറ്റാന്‍ അഭയയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭയ. മോഡലിംഗിലും താല്‍പര്യമുള്ള അഭയയുടെ ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഭയയുടെ വ്യക്തിജീവിതവും ആരാധകര്‍ക്ക് സുപരിചിതമാണ്.

  Also Read: നിന്ന നിപ്പിൽ ശോഭനചേച്ചിയുടെ മുഖഭാവം മാറും; തിരയിൽ അഭിനയിക്കുമ്പോൾ നാഗവല്ലിയെ കണ്ടു: ധ്യാൻ ശ്രീനിവാസൻ

  സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയത്തെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. ഈയ്യടുത്താണ് ഇരുവരും പിരിയുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പിരിഞ്ഞ ശേഷം നല്‍കിയ അഭിമുഖത്തില്‍ ്അഭയ തുറന്ന് സംസാരിച്ചിരുന്നു. താന്‍ എഞ്ചിനിയറിംഗിന് പഠിക്കുമ്പോഴാണ് ഗോപി സുന്ദറിനെ പരിചയപ്പെടുന്നതെന്നാണ് അഭയ പറഞ്ഞത്.

  Abhaya Hiranmayi

  ജീവിതത്തില്‍ ഏറെ വഴിത്തിരിവായ കൂടിക്കാഴ്ചയായിരുന്നു അതെന്ന് അഭയ പറഞ്ഞിരുന്നു. വര്‍ഷങ്ങളോളം ലിവിങ് റ്റുഗദറിലായിരുന്നു ഇരുവരും. പിന്നീട് പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാകുന്നത്. ഈയ്യടുത്താണ് ഗോപി സുന്ദര്‍ ആ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുന്നത്. ഇതിനിടെ തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അഭയ. വോക്ക് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  ജീവിതത്തിലെപ്പോഴും പാട്ടുകളുണ്ട്. മരണവീടാണെങ്കില്‍ പോലും പാട്ട് വരുമെന്നാണ് ഗായിക പറയുന്നത്. ആദ്യത്തെ ദിവസം ദു:ഖിക്കും. മൂന്നാമത്തെ ദിവസം ഫുഡൊക്കെ കഴിഞ്ഞാല്‍ പാട്ടാണെന്നാണ് അഭയ പറയുന്നത്. ആ സങ്കടമൊക്കെ കഴിഞ്ഞ് പാട്ടുകളിലേക്ക് വരും. മരിച്ചയാള്‍ക്ക് ഇഷ്ടമുള്ള പാട്ടുകളൊക്കെയാണ് പാടാറുള്ളതെന്നും താരം പറയുന്നു. ജനനവും മരണവും നൂലുകെട്ടാണെങ്കിലും ഇതേപോലെ തന്നെയാണെന്നും അഭയ പറയുന്നു.

  തന്റെ കുടുംബത്തെക്കുറിച്ചും അഭയ സംസാരിക്കുന്നുണ്ട്. അച്ഛന്‍ പാടില്ല, സജഷന്‍സ് പറയും. ദൂരദര്‍ശനിലായിരുന്നതിനാല്‍ നിര്‍ദേശം പറയാറാണ് അച്ഛന്‍. നീ പാടിയത് ശരിയല്ലെന്നൊക്കെ അമ്മയോട് പറയാറുണ്ടെന്നാണ് താരം പറയുന്നത്. അതേസമയം, ഗുരുമുഖത്തിരുന്ന പഠിച്ച സംഗീതമല്ല എന്റേതെന്നും കേള്‍വി ജ്ഞാനമാണ് എനിക്ക് ഹെല്‍പ്പായിട്ടുള്ളതെന്നും അഭയ പറയുന്നു. ഇപ്പോള്‍ താന്‍ പഠിക്കുന്നുണ്ടെന്നും തന്റെ കസിനാണ് പഠിപ്പിക്കുന്നതെന്നും അഭയ പറയുന്നു.

  Also Read: 'ഡെലിവറി വീഡിയോകൾ കണ്ട് തയ്യാറെടുപ്പ് നടത്തി, കരിയറിലേക്ക് ഉടൻ തിരിച്ച് കയറും'; യുവയും മൃദുലയും

  എന്ത് വെപ്രാളമാണ് ഈ കുട്ടിക്കെന്നാണ് അമ്മ പറയാറുള്ളത്. ചേച്ചിയും എന്റെ വെപ്രാളത്തെക്കുറിച്ച് പറയാറുണ്ടെന്നും അഭയ പറയുന്നു. അമ്മയും ഞാനും മ്യൂസിക്കലി ഒരിക്കലും ശരിയാവാറില്ല. യുദ്ധസമാനമായ അന്തരീക്ഷമാണ്. പഠിക്കാനിരുന്നാല്‍ ഒരിക്കലും ശരിയാവാറില്ല. അമ്മ കിച്ചണിലിരുന്ന് പാടുന്നത് കേള്‍ക്കുന്നതാണ് കുഞ്ഞിലേ മുതലുള്ള കാഴ്ച. അങ്ങനെ കേട്ട് പഠിക്കുന്നതാണെന്നും അഭയ പറയുന്നു. അതല്ലാതെ മറിച്ച് മുഖത്തോട് മുഖം ഇരുന്ന് പഠിക്കാന്‍ നോക്കിയാല്‍ ശരിയാവില്ലെന്നാണ് അഭയ അഭിപ്രായപ്പെടുന്നത്.

  Abhaya Hiranmayi

  എന്തിനാണ് ഞാന്‍ എഞ്ചീനിയറിംഗിന് പോയതെന്ന് എനിക്കറിയില്ല. എന്നെ നഴ്സാക്കണമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്. എന്റെ ബ്ലഡില്‍ മ്യൂസിക്കുണ്ട്. എങ്ങനെയാണെന്നറിയില്ല അതിലേക്ക് തന്നെ ഞാന്‍ വന്നുവെന്നാണ് അഭയ തന്റെ പഠനത്തെക്കുറിച്ച് പറയുന്നത്. എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞാണ് ഞാന്‍ മ്യൂസിക്കിലേക്ക് വന്നത്. മ്യൂസിക്ക് തിരഞ്ഞെടുത്ത് ഞാന്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതില്‍ അമ്മ ഹാപ്പിയാണെന്നാണ് അഭയ പറയുന്നത്.

  എഞ്ചിനീയറിംഗ് ചെയ്തോണ്ടിരിക്കുന്നതിനിടയിലായിരുന്നു ഐഎഫ്എഫ്കെ ആങ്കറിംഗിന് പോയത്. അവിടെ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി പരിപാടി അവതരിപ്പിക്കുന്നത്. അങ്ങനെയാണ് ഗോപി സുന്ദറിനെ മീറ്റ് ചെയ്യുന്നതെന്നാണ് അഭയ പറയുന്നത്. പിന്നീട് ധാരാളം പേരെ ഇന്റര്‍വ്യു ചെയ്തുവെന്നും അങ്ങനെ ആത്മവിശ്വാസം നേടിയെടുത്തുവെന്നും ്അഭയ പറയുന്നു.

  ഇതുമൂലം കോളേജില്‍ ഞാനുമൊരു സെലിബ്രിറ്റിയെപ്പോലെയായിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞതിന് ശേഷമായാണ് ചെന്നൈയിലേക്ക് പോവുന്നതെന്നും താരം പറയുന്നു മൂന്ന് വര്‍ഷം അവിടെയായിരുന്നു. സ്റ്റുഡിയോയില്‍ ആര്‍ടിസ്റ്റുകള്‍ പാടാന്‍ വരുമ്പോള്‍ അവരുടെ പാട്ട് കേള്‍ക്കാനായി പോവാറുണ്ടായിരുന്നു. കച്ചേരികള്‍ക്കൊക്കെ പോവാറുണ്ടായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. പിന്നീടാണ് അഭയ കൊച്ചിയിലെത്തുന്നതും ഗായികയായി മാറുന്നതുമൊക്കെ.

  Read more about: gopi sundar
  English summary
  Singer Abhaya Hiranmayi Opens Up About Her Life Meeting Gopi Sundar And Becoming A Singer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X