ഗോപി സുന്ദറിനെ കണ്ടുമുട്ടിയത് അങ്ങനെ! അന്ന് പതിനെട്ട് വയസ്സാണ് പ്രായം; ഇഷ്ടപ്പെട്ട ഇടത്തെ കുറിച്ചും അഭയ

മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയാണ് അഭയ ശ്രദ്ധനേടിയത്. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരിൽ നിന്ന് വ്യത്യസ്തയാകാൻ അഭയക്ക് കഴിഞ്ഞിരുന്നു. ഗായിക എന്നതിലുപരി അവതാരകയായും അഭയ തിളങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പൂർണമായും സംഗീതത്തിന്റെ വഴിയിലാണ് താരം.

പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് അഭയ. പത്ത് വർഷത്തിലധികം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. മാസങ്ങൾക്ക് മുൻപാണ് ഇവർ വേർപിരിഞ്ഞത്. ഇത് വലിയ രീതിയിൽ ചർച്ച ആയിരുന്നു.

ഗോപി സുന്ദറിനെ കുറിച്ച് പറയാൻ അഭയ ഒരിക്കലും മടി കാണിച്ചിട്ടില്ല

എന്നാൽ അതിനെയെല്ലാം വളരെ പക്വതയോടെയാണ് അഭയ നേരിട്ടത്. വേർപിരിഞ്ഞെങ്കിലും എല്ലായിടത്തും തന്റെ ആ ബന്ധത്തെ മനോഹരമായാണ് അഭയ അവതരിപ്പിച്ചിട്ടുള്ളത്. ഗോപി സുന്ദറിനെ കുറിച്ച് പറയാൻ അഭയ ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ ഗോപി സുന്ദറിനെ പരിചയപ്പെട്ടതിനെ കുറിച്ചും സംഗീത വഴിയിൽ എത്തിയതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് അഭയ. അഭയയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

അന്ന് എനിക്ക് പതിനെട്ട് വയസ് മാത്രമാണ് പ്രായം

അവതാരകയിൽ നിന്ന് സംഗീത ലോകത്തേക്ക് എത്തിയതിനെ കുറിച്ചാണ് അഭയ സംസാരിക്കുന്നത്. 'ഞാൻ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്താണ് ഐഎഫ്എഫ്കെയിൽ ആങ്കറിങ് ചെയ്യാൻ പോകുന്നത്. അതിനിടയിലാണ് ഏഷ്യാനെറ്റിൽ താരത്തിനൊപ്പം എന്ന അഭിമുഖ പരിപാടിയിലേക്ക് എന്നെ വിളിക്കുന്നത്. അന്ന് എനിക്ക് പതിനെട്ട് വയസ് മാത്രമാണ് പ്രായം. ആ സമയത്ത് ഇൻഡസ്ട്രിയിൽ എ ക്ലാസ്സായ ആർട്ടിസ്റ്റുകളെ പലരെയും എനിക്ക് ഇന്റർവ്യൂ ചെയ്യാൻ സാധിച്ചു. അങ്ങനെയാണ് ഗോപി സുന്ദറിനെ ഞാൻ പരിചയപ്പെടുന്നത്,'

സംഗീതം സീരിയസ് ആയി കാണാൻ തുടങ്ങുന്നത്

'ആ അഭിമുഖങ്ങൾ എനിക്ക് ഭയങ്കര കോൺഫിഡൻസ് തന്നിരുന്നു. കോളേജിൽ പഠിക്കുന്ന സമയം ആയിരുന്നത് കൊണ്ട് ആർട്ടിസ്റ്റുകളെ ഒക്കെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരു സെലിബ്രിറ്റി പരിവേഷം ആയിരുന്നു. എഞ്ചിനിയറിങ് കഴിഞ്ഞ സമയത്താണ് ഞാൻ ചെന്നൈക്ക് പോകുന്നത്. ആ സമയത്താണ് സംഗീതം സീരിയസ് ആയി കാണാൻ തുടങ്ങുന്നത്,' അഭയ പറഞ്ഞു. ചെന്നൈയിൽ ഗോപി സുന്ദറിനൊപ്പം ആയിരുന്നു അഭയ.

ഞാൻ പാട്ട് പാടാൻ തുടങ്ങുന്നത്

'ചെന്നൈയിൽ നിന്ന് ഞാൻ അധികം പാടിയിട്ടില്ല. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തിയ ശേഷമാണ് ഞാൻ പാട്ട് പാടാൻ തുടങ്ങുന്നത്. അതിനുമുൻപ് ഞാൻ പാട്ടിനുള്ള പ്രെപറേഷൻ ഒക്കെയായിരുന്നു. സ്റ്റുഡിയോയിൽ വലിയ ആർട്ടിസ്റ്റുകൾ പാടാൻ വന്നിരിക്കുമ്പോൾ ഞാൻ കേൾക്കാൻ ചെന്നിരിക്കും. അവിടെ വലിയ രീതിയിലുള്ള അനാലിസിസ് നടത്തുന്നുണ്ടായിരുന്നു. ഈ സരിഗമ പഠിക്കുന്നതായിരുന്നില്ല എന്റെ പഠനം. അതിലെ ശരി തെറ്റുകൾ മനസിലാക്കൽ ആയിരുന്നു,'

കൊച്ചിയിൽ എത്തിയ ശേഷമാണു കോഴിക്കോട് സോങ് ഒക്കെ സംഭവിക്കുന്നത്

'കച്ചേരികൾക്ക് പോകും പബ്ബിലെ ഗാനങ്ങൾ കേൾക്കാൻ പോകും അങ്ങനെ ആയിരുന്നു. കൊച്ചിയിൽ എത്തിയ ശേഷമാണു കോഴിക്കോട് സോങ് ഒക്കെ സംഭവിക്കുന്നതെന്നും അഭയ പറഞ്ഞു. അതേസമയം തനിക്ക് ഇഷ്ടപ്പെട്ട സ്ഥലം ചെന്നൈ ആണെന്നും അഭയ പറയുന്നുണ്ട്. ചെന്നൈയിലേക്ക് മാറിയപ്പോൾ സന്തോഷവതി ആയിരുന്നു,'

'ഏറ്റവും മനോഹരമായ മയിലാപൂരിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. അത്രയും മനോഹരമായ സ്ഥലമാണ്. അവിടത്തെ ഭംഗി കണ്ട് കിളി പോയി. എന്ത് രാജ്യമാണ് എന്ന തോന്നലായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് മാറിയത് ഒരു നല്ല മാറ്റമായിരുന്നു. തിരുവനന്തപുരം ഒരു ഹെറിറ്റേജ് സിറ്റിയാണ് അതിനേക്കാൾ വലിയ ഹെറിറ്റേജ് സിറ്റി ആയിരുന്നു അത്,' അഭയ പറഞ്ഞു.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X