For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചർച്ച ചെയ്യപ്പെടുന്ന ലൈഫാണ് എന്റെ; ആമിർ ഖാനൊപ്പം ആരായിരിക്കും എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്, അതുപോലെയാകും!'

  |

  മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ അഭയ ഹിരൺമയിക്ക് കഴിഞ്ഞിട്ടുണ്ട്. ഗായിക എന്നതിലുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം.

  എന്നാൽ കരിയറിന് പുറമെ വ്യക്തി ജീവിതത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടുകയും ശ്രദ്ധനേടുകയും ചെയ്തിട്ടുള്ള ആളാണ് അഭയ. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗതർ ജീവിതവും വേർപിരിയലുമൊക്കെയാണ് അഭയയെ പലപ്പോഴും ലൈംലൈറ്റിൽ കൊണ്ടുവന്നത്.

  Also Read: 'അദ്ദേഹം എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്, ആദ്യ ​ദിവസം കഴിഞ്ഞപ്പോൾ ഞാൻ കിടപ്പാകുമെന്ന് കരുതി'; മഞ്ജു

  പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്. അഭയയെ സംഗീത ലോകത്തേക്ക് കൊണ്ടുവന്നതെല്ലാം ഗോപി സുന്ദർ ആയിരുന്നു. നിരന്തരം പലവിധ വിമർശനങ്ങളും ഉയർന്നു വന്നിട്ടും. അതിന്റെയൊന്നും വകവയ്ക്കാതെയാണ് ഇവർ മുന്നോട്ട് പോയത്. എന്നാൽ ഒരു സുപ്രഭാതത്തിൽ ഇവർ പിരിഞ്ഞെന്ന വാർത്തകളാണ് എല്ലാവരും കേട്ടത്.

  വേർപിരിയലിന് ശേഷവും ഇവർ നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഈ വാർത്തകളെ ഒന്നും തന്നെ മൈൻഡ് ചെയ്യാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് അഭയ ഹിരൺമയി ഇപ്പോൾ. അതേസമയം, അഭിമുഖങ്ങൾ നൽകാനോ, തന്റെ ജീവിതവും കരിയറും പറയാനോ അഭയ യാതൊരു മടിയും കാണിച്ചിട്ടില്ല.

  വേർപിരിയൽ സംബന്ധിച്ച ചോദ്യങ്ങളോട് ഒക്കെ വളരെ തുറന്ന് സംസാരിച്ചിട്ടുളള അഭയ, തന്റെ ജീവിതം എങ്ങനെയാകണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള കരുത്തുള്ള സ്ത്രീയാണ് ഇതിനകം തെളിയിച്ചിട്ടുണ്ട്. സന്തോഷവും സങ്കടവുമെല്ലാം ഒരുപോലെ ചേർന്ന് പോകുന്നതാണ് തന്റെ ജീവിതമെന്ന് അഭയ ഒരിക്കൽ പറഞ്ഞിരുന്നു.

  അതേസമയം, വ്യക്തിപരമായി വയ്ക്കാൻ ആഗ്രഹിക്കുന്ന തന്റെ വ്യക്തിജീവിതം പോലും ചർച്ചയാകുന്നതിൽ അഭയക്ക് ചെറിയ വിഷമമുണ്ട്. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതം അറിയാനുള്ള സാധാരണക്കാരുടെ ആഗ്രഹം മനസിലാക്കി തനിക്ക് അതിനോട് പ്രശ്‌നമില്ലെന്ന് പറയുകയാണ് അഭയ. ഒരിക്കൽ ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത് പറഞ്ഞത്.

  തന്റെ ജീവിതം ചർച്ച ചെയ്യപ്പെടാനുള്ള കാരണമായി താൻ മനസിലാകുന്ന കാര്യവും അഭയ അഭിമുഖത്തിൽ പറയുന്നുണ്ട്. അതിന്റെ വീഡിയോ വൈറലാവുകയാണ്.

  'വ്യക്തി ജീവിതം വ്യക്തിപരമായി തന്നെ വയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അത് പുറത്തേക്ക് കൊണ്ടുവന്നിട്ട് ആളുകൾ ചർച്ച ചെയ്യുന്ന തരത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹമില്ല. നിർഭാഗ്യവശാലോ ഭാഗ്യവശാലോ ചർച്ച ചെയ്യപ്പെടുന്ന ജീവിതമാണ് എന്റേത്. അത് ചിലപ്പോൾ അൽപം വിപ്ലവകരമായി ജീവിക്കുന്നത് കൊണ്ടാകാം,'

  Also Read: സേഫ്റ്റി പിൻ വാങ്ങാനും സുനിച്ചൻ വേണം; ഭർത്താവിൻ്റെ വാലിൽ പിടിച്ച് നടന്ന സ്വഭാവത്തെ പറ്റി മഞ്ജു പത്രോസ്

  'പിന്നെ ബാക്കിയുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അത് അറിയാനുള്ള ചിലരുടെ താൽപര്യവും. സെലിബ്രിറ്റി ആയ ഒരാളുടെ ജീവിതം അറിയാനുള്ള താൽപര്യം. അതിനെ കുറ്റം പറയാൻ കഴിയില്ല. ആമിർ ഖാൻ എന്തായിരിക്കും ചെയ്യുന്നത്. ആമിർ ഖാനൊപ്പം ആരായിരിക്കും ഇപ്പോൾ ഉണ്ടാവുക എന്നൊക്കെ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരിക്കും,'

  'കിരൺ റാവോ എന്തായിരിക്കും ചെയ്യുന്നത്. കിരൺ റാവോ എന്ത് ഡ്രസായിരിക്കും ഇടുന്നത് എന്നതൊക്കെ അറിയാൻ എനിക്ക് താൽപര്യമുണ്ട്. ഇതൊക്കെ സാധാരണമാണ്. വളരെ സ്വാഭാവിക ആയ ഒന്നായത് കൊണ്ട് എനിക്ക് കുഴപ്പമില്ല,' അഭയ ഹിരൺമയി പറഞ്ഞു.

  Read more about: abhaya
  English summary
  Singer Abhaya Hiranmayi Opens Up Why Her Life Is Discussed Among Public Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X