'എന്റെ ഒരേയൊരു കുഞ്ഞ്, നീയാണ് എല്ലാം'; പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസയുമായി അഭയ ഹിരൺമയി

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. പാട്ടിനൊപ്പം മോഡലിംഗിലും താല്‍പര്യമുള്ള അഭയ സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളിൽ ഒരാളാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ബോള്‍ഡ് ലുക്കിലടക്കം എത്തി അഭയ കയ്യടി നേടാറുണ്ട്. തന്റെ ജീവതത്തിലെ നല്ല നിമിഷങ്ങളും മറ്റുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ അഭയയുടെ പുതിയൊരു പോസ്റ്റും വൈറലായി മാറുകയാണ്. അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണ് വൈറലായി മാറുന്നത്. ഹൃദയം തൊടുന്ന ഒരു കുറിപ്പിനൊപ്പം ഒരു വീഡിയോ പോസ്റ്റാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരേയൊരു കുഞ്ഞ് എന്ന് പറഞ്ഞാണ് അഭയ അനിയത്തി വരദ ജ്യോതിർമയിക്ക് ജന്മദിനം ആശംസിച്ചത്.

Abhaya Hiranmayi

"നീയാണ് എന്റെ ആദ്യ കുഞ്ഞ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ കുടുംബം എന്ന നിലയിൽ നമ്മൾ എങ്ങനെ അതിജീവിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പിറന്നാൾ പോസ്റ്റ്. നമ്മൾ ഒരുമിച്ച് നിന്നു... ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് നമ്മൾ പരസ്പരം ആശ്വസിപ്പിച്ചു... നമ്മൾ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന് നമ്മുടെ അച്ഛന് നന്നായി അറിയാം, അതുകൊണ്ടാണ് അദ്ദേഹം നേരത്തെ പോയത്...

ഒരു കുടുംബിനിയെന്ന നിലയിൽ നീ ഉയരത്തിൽ പറക്കുമെന്ന് എനിക്കറിയാം. നീ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ... എന്നാൽ എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും സഹോദരിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ തിരികെ സ്വാഗതം ചെയ്യുമെന്ന് നീ എപ്പോഴും മനസ്സിലാക്കണം. അത് മാത്രമാണ് നിനക്കായി എനിക്ക് നൽകാൻ കഴിയുന്ന ഒരേയൊരു വാഗ്ദാനം... കഠിനാധ്വാനം ചെയ്യുക, ദുഃഖവും സന്തോഷവും ആസ്വദിക്കൂ, സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

ഇതെല്ലാം വെറും തമാശകളാണ്. ഹേ സ്ത്രീയേ, എന്റെ സാരികളും, വസ്ത്രങ്ങളും ആഭരണങ്ങളും എത്രയും പെട്ടെന്ന് തിരിച്ചു തന്നോളണം. തങ്കച്ചി പാസം പൊഴുകിരത്," അമ്മയ്ക്കും അച്ഛനും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവെച്ച് അഭയ ഹിരൺമയി കുറിച്ചു.

അഭയയും അമ്മ ലതികയും ഗായികമാരാണ്. എന്നാൽ അനിയത്തി വരദ ജ്യോതിർമയിക്ക് ബേക്കിങ്ങിലാണ് താൽപര്യം. അഭയയെ പോലെ സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം അല്ലെങ്കിലും ചേച്ചിയുടെ പോസ്റ്റുകളിലൊക്കെ വല്ലപ്പോഴുമെല്ലാം ഈ അനുജത്തിയേയും കാണാറുണ്ട്. ചേച്ചിയെ പോലെ തന്നെ വളർത്തു നായകളെ ഇഷ്ടപ്പെടുന്ന ആൾ കൂടിയാണ് സഹോദരി.

Abhaya Hiranmayi

അടുത്തിടെ തന്റെ വീട്ടിലെ നായകളെ അഭയ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. 13 നായ്ക്കളാണ് ഗായികയ്ക്കു സ്വന്തമായിട്ടുള്ളത്. അവയ്ക്ക് ആഹാരം കൊടുക്കുന്നതിന്റെ മനോഹര ചിത്രമാണ് അഭയ പോസ്റ്റ് ചെയ്തത്. കൂടാതെ ഓരോ നായയെയും പരിചയപ്പെടുത്തി പ്രത്യേകമായി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

'എന്റെ ജീവിതത്തിൽ അതിമനോഹരമായ നായകളെ സ്വന്തമാക്കാനുള്ള ഭാഗ്യം എപ്പോഴും എനിക്കുണ്ടായിരുന്നു. അവർ എന്നെ അവയുടെ രക്ഷിതാവായോ കൂട്ടുകാരിയായോ ഒക്കെ പരിഗണിക്കുന്നു. ഞാൻ ശരിക്കും ഭാഗ്യവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണെന്നു തോന്നുകയാണ്. അല്ലെങ്കിൽ എനിക്ക് ഈ നായകളെ കിട്ടില്ലല്ലോ. എന്റെ അന്ത്യശ്വാസം വരെ അവയെ പരിപാലിക്കാന്‍ അവസരം നൽകണമെന്ന് ഞാൻ ദൈവത്തോടു പ്രാർഥിക്കുകയാണ്', അഭയ കുറിച്ചു.

ഹിയാഗോ, പുരുഷു, വീര, തങ്കപ്പൻ, ചൂപ്പി, ഭൂഗ, മാഷ, മാത്തപ്പൻ, കമീല, ശിവാജി, കുക്കി, ലൂസി, കല്യാണി എന്നിങ്ങനെയാണ് വളർത്തുനായകളുടെ പേരുകളെന്നും അഭയ പറഞ്ഞു. താൻ വലിയ മൃഗസ്നേഹിയാണെന്നും ഏറ്റവും ഇഷ്ടം നായകളോടാണെന്നും മുന്‍പ് പലതവണ അഭയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Read more about: abhaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X