For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരം കാണിച്ച് മാര്‍ക്കറ്റ് ചെയ്യുന്നു, സ്ലട്ട് ഷേമിംഗും; നെഗറ്റീവ് കമന്റുകളിലും സന്തോഷമെന്ന് അഭയ

  |

  ആരാധകരുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. ഗായിക എന്നത് പോലെ തന്നെ മോഡലായും സോഷ്യല്‍ മീഡിയയിലെ താരമായുമെല്ലാം അഭയയെ മലയാളികള്‍ക്ക് അടുത്തറിയാം. താരത്തിന്റെ വ്യക്തിജീവിതവും ആരാധകര്‍ക്ക് സുപരിചിതമാണ്. തന്റെ പാട്ടിലൂടെയന്നത് പോലെ മോഡലിംഗിലൂടെയും അഭയ കയ്യടി നേടിയിട്ടുണ്ട്.

  Also Read: ഹണി റോസ് ശരീരം പ്രദര്‍ശിപ്പിക്കുന്നതാണോ? കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഹണി

  അതേസമയം തന്റെ വ്‌സ്ത്രധാരണ രീതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും അഭയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ വെള്ള നിറത്തിലുള്ള ഡീപ്പ് നെക്ക് ഗൗണ്‍ ധരിച്ചെത്തി സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്നു അഭയ. ഇപ്പോഴിതാ ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് മനസ് തുറക്കുകയാണ് അഭയ.

  Abhaya Hiranmayi

  ഫര്‍ഹാന്‍ അക്തറുടെ ഷോയില്‍ പെര്‍ഫോം ചെയ്തതാണ്. എനിക്കത് വളരെ പ്രധാനപ്പെട്ട സമയമായിരുന്നു. ഞാനൊരു സൂപ്പര്‍ ഗേള്‍, സൂപ്പര് ലേഡി എന്നൊക്കെയുള്ളത് ഷോ ചെയ്യണമെന്ന് എനിക്ക് താല്‍പര്യമുണ്ടായിരുന്നു. എനിക്ക് നന്നായി ഡ്രസ് ചെയ്യാന്‍ ഇഷ്ടമാണ്. മറ്റുള്ളവരെ ഒരുക്കാനും ഇഷ്ടമാണ്. ആ സമയത്താണ് ഫര്‍ഹാന്‍ അക്തറുടെ ഷോ വരുന്നത്. ഇപ്പോള്‍ കരുതി എന്തുകൊണ്ട് ഒരു ദീവയെ പോലെ ഒരുങ്ങിക്കൂട എന്ന്. അങ്ങനെയാണ് ആ വേഷത്തിലേക്ക് എത്തുന്നതെന്നാണ് അഭയ പറയുന്നത്.

  കോഴിക്കോടുള്ള സുഹൃത്താണ് ആ ഡ്രസ് എനിക്കായി ചെയ്തു തന്നത്. വൈറ്റ് നിറത്തില്‍ ഡീപ് നെക്കുള്ള വസ്ത്രമായിരുന്നു. ഡീപ് നെക്ക് ധരിച്ചാല്‍ എന്തൊക്കെയാണ് ആള്‍ക്കാര്‍ പറയാന്‍ സാധ്യതയുള്ളത് എന്ന് മനസില്‍ വച്ച് തന്നെയാണ് ഞാനത് ചെയ്തത്. അതിലുള്ളതെല്ലാം എന്റേത് തന്നെയാണ്. ബൂബ്‌സ് ആണെങ്കിലും, എന്റേതാണ്. എന്റെ ബോഡിയാണ്. അത് എനിക്ക് ഷോ ഓഫ് ചെയ്യണമെന്നാണുള്ളതെങ്കില്‍ ഞാന്‍ ഷോ ഓഫ് ചെയ്യുമെന്നും അഭയ പറയുന്നു.

  ശരീരം കാണിച്ചു കൊണ്ട് മാര്‍ക്കറ്റ് ചെയ്യുന്നു, സ്ലട്ട് ഷെയിംഗ് ചെയ്യുന്നയൊക്കെ തരത്തിലുള്ള കമന്റുകളുണ്ടായിരുന്നു. വളരെ പര്‍ട്ടിക്കുലറായൊരു സമയമായതിനാല്‍ ഒരു സ്ത്രീയെന്ന നിലയിലും ഒരു പങ്കാൡയെന്ന നിലയിലുമെല്ലാം എന്റെ സത്യസന്ധതയെക്കുറിച്ചൊക്കെ കമന്റുകളുണ്ടായിരുന്നു. സത്യത്തില്‍ ആ കമന്റുകളൊക്കെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയതെന്നും അഭയ പറയുന്നു.

  Also Read: 'സ്വന്തം പാരന്റ്സ് പോലും ഇല്ലെങ്കിലും ആവശ്യം വേണ്ട സമയത്ത് ഒരു തുണ ഉണ്ടാകും'; കണ്ണ് നിറഞ്ഞ് സുഹാന പറയുന്നു!

  കാരണം, ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട്. എന്റെ വളര്‍ച്ച ആളുകള്‍ നോട്ടീസ് ചെയ്യുന്നുണ്ട്. എനിക്ക് എന്നോട് തന്നെ തെളിയിക്കേണ്ടതുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ആ വൈറ്റ് ഡ്രസില്‍ വന്ന് നില്‍ക്കുകയാണെങ്കില്‍ അടുത്ത തവണ മൊത്തം കവര്‍ ചെയ്യുന്ന വസ്ത്രം ധരിച്ചായിരിക്കും. അത് തീര്‍ത്തും എന്റെ മാത്രം ചോയ്‌സാണ്. ആ ഡ്രസ് എനിക്ക് ശരിക്കും കോണ്‍ഫിഡന്‍സ് ബൂസ്റ്ററായിരുന്നു. ഒരുപാട് പേര്‍ ഭയങ്കരമായ അഭിപ്രായങ്ങള്‍ പറഞ്ഞു. എനിക്ക് ഒരുപാട് സന്തോഷമായെന്നും താരം പറയുന്നു.

  Abhaya Hiranmayi

  അതേസമയം, പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയ അഭയയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. അതേക്കുറിച്ചും അഭിനയത്തില്‍ അഭയ മനസ് തുറക്കുന്നുണ്ട്.

  അച്ഛന്‍ മരിച്ചിട്ട് ആറ് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഡിപ്രഷന്‍ കാരണം നല്ലോണം ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എന്നെ കാണാന്‍ ഇച്ചിരി ബള്‍ക്കായിരുന്നു. ആ ബള്‍ക്ക്‌നെസ് എനിക്കിഷ്ടമായിരുന്നു. എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. കമന്റുകളില്‍ നെഗറ്റീവും പോസിറ്റീവും കാണും. ഒരു പരിധി വരെ നെഗറ്റീവും പോസിറ്റീവും ഞാന്‍ ആസ്വദിക്കുന്നുണ്ട്. യാതൊരു റിഗ്രറ്റുമില്ലാതെയാണ് ഞാന്‍ ചെയ്യുന്നത്. ചെയ്യുക എന്നതാണ് ഏറ്റവും പ്രഥമമായ കാര്യമെന്നാണ് അഭയ പറയുന്നത്.

  വേറിട്ട ആലാപനത്തിലൂടെ കയ്യടി നേടിയ അഭയ സോഷ്യല്‍ മീഡിയയിലേയും താരമാണ്. അഭയയുടെ ഫോട്ടോഷൂട്ടുകളും പോസ്റ്റുകളുമെല്ലാം ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഈയ്യടുത്തായിരുന്നു ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയ ബന്ധം അവസാനിക്കുന്നത്. ഇതിന്റെ പേരിലും അഭയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈയ്യടുത്ത് തന്നെയായിരുന്നു അഭയയുടെ വര്‍ക്കൗട്ട് വീഡിയോയും വൈറലായത്.

  Read more about: singer
  English summary
  Singer Abhaya Hiranmayi Talks About Her Viral White Gown And Photoshoots
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X