For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് മാത്രം അച്ഛനെ കാണാനായില്ല, അവസാനം കണ്ടപ്പോള്‍ സംസാരിച്ചില്ല; വിങ്ങലോടെ അഭയ

  |

  ജനപ്രീയ ഗായികയാണ് അഭയ ഹിരണ്‍മയി. ആലാപനത്തിന് പുറമെ മോഡലിംഗിലടക്കം പ്രതിഭ തെളിയിച്ചിട്ടുള്ള അഭയ സോഷ്യല്‍ മീഡിയയുടേയും പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്റെ അച്ഛന്റെ മരണത്തെക്കുറിച്ചും അദ്ദേഹവുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചുമൊക്കെ അഭയ മനസ് തുറക്കുകയാണ. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: ഒറ്റ എയർ ഹോസ്റ്റസിനെ കണ്ടില്ല, എനിക്ക് ദേഷ്യം വന്നു; വിമാനത്തിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് ഷൈൻ

  അയാം എ പ്രൗഡ് ഡോട്ടര്‍. മരിക്കുന്ന സമയത്ത് കാണാന്‍ സാധിച്ചിരുന്നില്ല. മരിക്കുന്നതിന് ഒരു മാസം മുമ്പ് പോയി കണ്ടിരുന്നു. ഞാനും അച്ഛനും നല്ല ബന്ധത്തില്‍ തന്നെയായിരുന്നു. പക്ഷെ അങ്ങനൊരു ടോക്കിംഗ് ടേംസിലൊന്നുമായിരുന്നില്ല. അതിനാല്‍ അടുത്ത തവണ വരുമ്പോള്‍ കാണാമല്ലോ, അച്ഛന്‍ അവിടെ കിടപ്പുണ്ടല്ലോ എന്നാണ് കരുതിയത്. ഞാന്‍ ഇറങ്ങാന്‍ നേരം അച്ഛന്‍ റൂമില്‍ കിടന്നുറങ്ങുകയായിരുന്നു. അടുത്ത തവണ കാണാം എന്നാണ് കരുതിയതെന്നാണ് അഭയ പറയുന്നത്.

  Also Read: ദിലീപിന് കരച്ചിൽ വന്നു, എല്ലാം ആദ്യമേ തുടങ്ങണമെന്ന് പറഞ്ഞു; നടനെക്കുറിച്ച് ലാൽ ജോസിന്റെ വാക്കുകൾ

  പക്ഷെ അടുത്ത തവണ എന്നൊന്നില്ല. അന്ന് ഹൈദരാബാദിലേക്ക് പോയി. രണ്ടാഴ്ച കഴിഞ്ഞതും അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും കൊവിഡ് ബാധിച്ചു. അമ്മയും സഹോദരിയും രക്ഷപ്പെട്ടു. അച്ഛനെ നഷ്ടമായി. ഒരു ദിവസം കൊണ്ടാണ്. പ്രമേഹമടക്കം പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. പോകാനായി ഞാന്‍ ഫ്‌ളൈറ്റ് ടിക്കറ്റൊക്കെ എടുത്തുവെങ്കിലും പോകാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു.

  കൊവിഡ് ആയതിനാല്‍ ബോഡി വീട്ടില്‍ കൊണ്ടു വരാന്‍ സാധിക്കില്ല എന്നൊക്കെ തുടങ്ങി ഒരുപാട് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. എനിക്ക് അച്ഛനെ കാണാന്‍ സാധിച്ചില്ല. പിന്നീട് ഏകദേശം ഒരു വര്‍ഷത്തോളം എനിക്കത് ഭയങ്കര വിഷമമായിരുന്നു. എന്തുകൊണ്ട് അച്ഛനെ എനിക്ക് മാത്രം കാണാന്‍ സാധിച്ചില്ല എന്നതൊരു പ്രശ്‌നം തന്നെയായിരുന്നു എന്നും അഭയ പറയുന്നുണ്ട്.

  ഒരുപാട് കഴിച്ചു. എങ്ങനെയാണ് സര്‍വൈസ് ചെയ്യേണ്ടത് എന്നറിയില്ല. നമ്മുടെ ഡിഎന്‍എയുടെ ഭാഗമാണ് പോയത്. ഭൂമിയില്‍ നമ്മളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന രണ്ടു പേരില്‍ ഒരാളാണ് സ്‌കൂട്ടായിരിക്കുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം ഭക്ഷണം കഴിച്ചു. അത് പക്ഷെ എന്റെ ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി. ഹോര്‍മോണല്‍ ഇഷ്യുവും പ്രശ്‌നങ്ങളുണ്ടായി എന്നാണ് താരം തുറന്ന് പറയുന്നത്.


  ദുരദര്‍ശന്‍ കേന്ദ്രയില്‍ നിന്നും വിരമിച്ച് മൂന്ന് വര്‍ഷം കഴിയുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഏറെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു എന്റെ അച്ഛന്‍ ജി മോഹനന്‍. അച്ഛന്‍ പണ്ട് ദൂരദര്‍ശനില്‍ കൊണ്ടു പോകുമായിരുന്നു. സ്റ്റുഡിയോയില്‍ കയറ്റും. ബാലകൃഷ്ണന്‍ അങ്കിളും ഹേമലത ആന്റിയുമൊക്കെ വാര്‍ത്ത വായിക്കുന്നത് കാണുമായിരുന്നു. അച്ഛനുള്ളത് കൊണ്ടാണ് ആ ഭാഗ്യമൊക്കെയുണ്ടായതെന്നാണ് അച്ഛനെക്കുറിച്ച് അഭയ പറയുന്നത്.

  അച്ഛന്‍ പോയ ശേഷമുള്ള ഒരു വര്‍ഷം ഭീകരമായ സ്ട്രഗിളായിരുന്നു. അതിനെ ഓവര്‍കം ചെയ്യാന്‍ ഒരുപാട് ഭക്ഷണം കഴിച്ചു. ഹൈദരാബാദിലുണ്ടായിരുന്ന സകലമാന ബിരിയാണിയും എന്റെ വയറ്റിലുണ്ട്. യാത്രകള്‍ ചെയ്തു. പക്ഷെ എന്തൊക്കെ ചെയ്തിട്ടും സര്‍വൈവ് ചെയ്യാന്‍ ഇപ്പോഴും പറ്റിയിട്ടില്ല. ഒരുകാലത്തും പറ്റത്തുമില്ല. എപ്പോഴെങ്കിലും നോര്‍മല്‍ ആകുമെന്നാണ് വിശ്വാസം. അച്ഛന്‍ എപ്പോഴും ചുറ്റുമുണ്ടെന്നാണ് ഇപ്പോഴും കരുതുന്നതെന്നും താരം പറയുന്നു.

  മൂത്തവളേ എന്നാണ് എന്നെ വിളിക്കുന്നത്. ഞാന്‍ കിടന്നുറങ്ങുമ്പോള്‍ അടുത്ത് വന്ന് കിടക്കുമായിരുന്നു. അച്ഛന്റെ ഓര്‍മ്മകളില്‍ ഏറ്റവും നല്ല ഓര്‍മ്മയതാണ്. തലയില്‍ ഇങ്ങനെ തടവും. രാവിലെ അഞ്ച് മണിക്കൊക്കെയാണ്. രണ്ടു പേര്‍ക്കും മനസിലാകും സ്‌നേഹമുണ്ടെന്ന്. പക്ഷെ ഞങ്ങള്‍ രണ്ടുപേരുമത് കാണിക്കില്ല. എനിക്കെന്റെ അച്ഛന്റെ സ്വഭാവം തന്നെയാണെന്നും തന്റെ അച്ഛനെ ഓർമ്മിച്ചു കൊണ്ട് അഭയ ഹിരണ്‍മയി പറയുന്നു.

  Read more about: singer
  English summary
  Singer Abhaya Hirnamayi Opens Up About Her Father And How She Couldnt See Him Last Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X