For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

  |

  സോഷ്യൽമീഡിയയിലെ വൈറൽ കപ്പിളാണ് ​ഗായിക അമൃത സുരേഷും ജീവിത പങ്കാളി ​ഗോപി സുന്ദറും. ഇരുവരും കുറച്ച് നാളുകളായി പ്രണയത്തിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അമൃതയും ​ഗോപി സുന്ദറും തങ്ങൾ പ്രണയത്തിലാണെന്ന് അറിയിച്ചത്.

  ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. ഇരുവരും‌ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയശേഷമുള്ള ആദ്യ ഓണം അടിപൊളിയായി ആഘോഷിച്ചിരുന്നു. ഇപ്പോൾ ഇരുവരും ഷോയും മറ്റ് കാര്യങ്ങളുമായി ഖത്തറിലാണുള്ളത്. ഓണത്തിന് ശേഷമാണ് ഇരുവരും വിദേശത്തേക്ക് പറന്നത്.

  Also Read: 'അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണ് എന്റെ കല്യാണം, അമ്മയുടെ സ്വപ്നമാണത്'; വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ!

  ഇപ്പോൾ അവിടെ നിന്നുള്ള മനോഹരമായൊരു പ്രണയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃതയും ​ഗോപി സുന്ദറും. ഇരുവരും പ്രണയാർദ്രമായി ലിപ് ലോക്ക് ചെയ്യുന്നതാണ് താരങ്ങൾ‌ പങ്കുവെച്ച ഫോട്ടോയിലുള്ളത്. ഫോട്ടോ വളരെ വേ​ഗത്തിൽ വൈറലായി അമൃതയുടെ സഹോദരി അഭിരാമി അടക്കം കമന്റുകളുമായി എത്തി.

  'തൊന്തരവാ...' എന്നാണ് ഫോട്ടോ കണ്ട് അഭിരാമി കമന്റായി കുറിച്ചത്. അഭിരാമി മാത്രമല്ല മറ്റ് നിരവധി ആരാധകരും കമന്റുകൾ കുറിച്ചു. എല്ലാവരും 'ക്യൂട്ട് കപ്പിൾ, നന്നായിട്ടുണ്ട്' തുടങ്ങിയ കോംപ്ലിമെന്റുകളാണ് ഇുവരുടേയും പുതിയ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്.

  Also Read: ഭർത്താവില്ല, ചെലവിന് പണമില്ല, മക്കളെ വളർത്തണം; വിവാഹമോചനത്തിന് ശേഷം ആശ ഭോസ്‌ലേ അനുഭവിച്ചത്!

  പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ​ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽമീഡിയിയൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ​ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.

  തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ അത്തരം കമന്റുകൾ താരങ്ങൾ മൈൻഡ് ചെയ്യാതായതോടെ സദാചാരം ചമഞ്ഞെത്തുന്ന സൈബർ ആങ്ങളമാരും പെങ്ങമ്മാരും അമൃതയുടയേും ​ഗോപി സുന്ദറിന്റേയും ഫോട്ടോയ്ക്ക് ഹേറ്റ് കമന്റ് ഇടുന്നിൽ നിന്നും പിന്മാറിയിട്ടുണ്ട്.

  Also Read: 'ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ'; അനുഭവം പറഞ്ഞ് നടി ഫറ ഷിബ്‌ല

  നിങ്ങൾ ജീവിതം ആഘോഷിക്കൂ തുടങ്ങി നിവരവധി മനോഹര കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് വരുന്നത്. കൂടാതെ വിദേശത്തുള്ള ഒരു എഫ്എമ്മിന് അഭിമുഖം നൽകിയതിന്റെ വീഡിയോയും അമൃതയും ​ഗോപി സുന്ദറും പങ്കുവെച്ചിട്ടുണ്ട്.

  ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്ന വ്യക്തിയാരാണെന്ന് ചോദിച്ചപ്പോൾ‌ ​ഗോപി സുന്ദർ അമൃതയുടെ പേരാണ് പറഞ്ഞത്. ഇപ്പോവാണ് താൻ ഭക്ഷണം അധികമായി കഴിച്ച് തുടങ്ങിയത് എന്നാണ് അമൃത ഇതിന് മറുപ‌ടിയായി പറഞ്ഞത്.

  തമ്മിൽ ഒരു ആർ​ഗ്യൂമെന്റുണ്ടായാൽ ആരാണ് ആദ്യം സോറി പറയുന്നതെന്ന് ചോദിച്ചപ്പോൾ അമൃതയുടെ പേരാണ് അമൃതയും ​ഗോപി സുന്ദറും പറഞ്ഞത്.

  ആരാണ് ഏറ്റവും ഫണ്ണിയായിട്ടുള്ള വ്യക്തിയെന്ന് ചോദിച്ചപ്പോഴും അമൃതയുടെ പേരാണ് ​ഗോപി സുന്ദർ പറഞ്ഞത്. ഇരുവരും ചേർന്ന് അടുത്തിടെ നിരവധി മ്യൂസിക്ക് വീഡിയോകൾ ചെയ്ത് ഇറക്കിയിരുന്നു.

  ഓണം സ്പെഷ്യലായി പുറത്തിറക്കിയ മ്യൂസിക്ക് വീഡിയോ മാബലി വ‌ന്നേ... എന്ന ​ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കൂടാതെ തൊന്തരവാ... എന്ന പേരിൽ ഇറക്കിയ മ്യൂസിക്ക് ആൽബത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

  രണ്ട് മ്യൂസിക്ക് ആൽബത്തിനും സം​ഗീതം നൽകിയത് ​ഗോപി സുന്ദറാണ്. അമൃതയും ​ഗോപി സുന്ദറും ചേർന്നാണ് പാടിയത്.

  അമൃതയുടെ ആദ്യ വിവാഹം നടൻ ബാലയുമായിട്ടായിരുന്നു. ശേഷം ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകളുണ്ട്. ​ഗോപി സുന്ദറും വിവാ​ഹിതനാണ്. ആദ്യ ഭാര്യയുടെ പേര് പ്രിയ എന്നാണ്.

  ആ ബന്ധത്തിൽ ​ഗോപി സുന്ദറിനും രണ്ട് ആൺമക്കളുണ്ട്. അവർ പ്രിയയ്ക്കൊപ്പമാണ് താമസം. പ്രിയയുമായി പിരിഞ്ഞ ശേഷം ​ഗോപി സുന്ദർ പത്ത് വർഷത്തോളം ​ഗായിക അഭയ ​ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു.

  Read more about: gopi sundar
  English summary
  singer amritha suresh and gopi sundar shared their lip lock photo, Picture Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X