എന്റെ ജീവിതം മൊത്തമായി മാറ്റിമറിച്ചത് ഒരു സ്‌പെല്ലിംഗ് കറക്ഷനാണ്; തുറന്ന് പറഞ്ഞ് അമൃത

മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃതയെ മലയാളികള്‍ പരിചയപ്പെടുന്നത്. പുറത്താകും നേരം എനിക്ക് ഒരു വോട്ടെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന് ചോദിച്ച കരഞ്ഞു നില്‍ക്കുന്ന അമൃതയുടെ മുഖം മലയാളികള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. എന്നാല്‍ ആ അമൃത ഒരുപാട് വളര്‍ന്നു. ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ നേരിടുകയും അതിജീവിക്കുകയും ചെയ്ത് കരുത്തയായ സ്ത്രീയായി മാറിയിരിക്കുകയാണ് അമൃത സുരേഷ്.

മലയാളികളുടെ പ്രിയ ഗായികയാണ് ഇന്ന് അമൃത സുരേഷ്. തന്റെ പാട്ടു പോലെ തന്നെ അമൃതയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടന്‍ ബാലയുമായുള്ള പ്രണയവും വിവാഹവും പിന്നീടുണ്ടായ വിവാഹ മോചനവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം അമൃത ലോകത്തോട് പറയുന്നത്. ഇതും വലിയ വാര്‍ത്തയായിരുന്നു.

 ജീവിതം മാറ്റി മറിച്ച സ്‌പെല്ലിംഗ്

അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നേരിടാറുണ്ട് അമൃത സുരേഷ്. നാളുകളായി താരവും കുടുംബവും സോഷ്യല്‍ മീഡിയയുടെ ക്രൂര വിനോദത്തിന് ഇരയാകുന്നു. ഇതിനെതിരെ പലപ്പോഴായി അമൃത പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ അമൃത തന്റെ ജീവിതം മാറ്റി മറിച്ച സ്‌പെല്ലിംഗ് കറക്ഷനെക്കുറിച്ച് പറഞ്ഞത് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

WHO എന്നാക്കി

അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ത്‌ന്റെ ജീവിതം മാറ്റി മറിച്ചത് ഒരു സ്‌പെല്ലിംഗ് കറക്ഷന്‍ ആണെന്നാണ് അമൃത പറയുന്നത്. മുമ്പൊരു ഷോയില്‍ താരം തന്നെ പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി പങ്കുവച്ചിരിക്കുകയാണ് അമൃത. ''എന്റെ ലൈഫിനെ മൊത്തമായിട്ട് മാറ്റി മറിച്ചത് ഹൗ എന്നതിലെ WHO എന്നതില്‍ നിന്നും W എടുത്ത് മുന്നില്‍ ഇട്ടിട്ട് WHO എന്നാക്കിയതാണ്''. എന്നായിരുന്നു അമൃത പങ്കുവച്ചത്.

തന്റെ മറ്റൊരു വാചകവും അമൃത പങ്കുവച്ചിരുന്നു. പിന്നോട്ട് പോകാനുള്ള ഓപ്ഷന്‍ ജീവിതത്തില്‍ ഇല്ല. അതുകൊണ്ട് പാസ്റ്റിലെ തെറ്റുകളില്‍ നിന്നും പഠിച്ചു കൊണ്ട് മുന്നോട്ട് തന്നെ നീങ്ങുക എന്ന വാക്കുകളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഈയ്യടുത്ത് അമൃതയ്‌ക്കെതിരെ മുന്‍ ഭര്‍ത്താവ് ബാല രംഗത്തെത്തിയിരുന്നു. തന്റെ പുതിയ സിനിമയായ ഷെഫീഖിന്റെ സന്തോഷം കാണാന്‍ മകളെ കൂടെ വിട്ടില്ലെന്നും തന്നെ പറ്റിച്ചുവെന്നുമായിരുന്നു ബാല ആരോപിച്ചത്.

ബാലയുടെ ആരോപണം

ബാലയുടെ ആരോപണം വലിയ വാര്‍ത്തയായതോടെ അമൃത തന്നെ സോഷ്യല്‍ മീഡിയയിലൂടെ നടന്നത് എന്തെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിഷയത്തില്‍ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നായിരുന്നു അമൃതയുടെ മറുപടി. അതില്‍ കൂടുതലോ കുറവോ ഇല്ലെന്നും താരം പറയുന്നു. അതേസമയം, മാധ്യമങ്ങള്‍ക്കും ഡ്രാമകള്‍ക്കും പിന്നാലെ പോകരുത്. പിന്നെ, ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവള്‍ സന്തോഷത്തോടെയിരിക്കട്ടെ. ആ കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട. വിനീതമായ അഭ്യര്‍ത്ഥനയാണെന്നും അമൃത പ്രതികരിച്ചിരുന്നു.

പോകേണ്ട എന്നത് മകളുടെ തീരുമാനമായിരുന്നു

അവളൊരു കുഞ്ഞ് കുട്ടിയാണ്. തന്റെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. വാര്‍ത്തകളിലും ഫീഡുകളിലും അഭിമുഖങ്ങളിലും അനാവശ്യമായി അവളുടെ പേര് പറഞ്ഞ് അവളെ വേദനിപ്പിക്കരുതെന്നാണ് അമൃത മാധ്യമങ്ങളോടായി പറഞ്ഞത്. താരത്തിന് പിന്തുണയുമായി പിന്നാലെ നിരവധി പേരെത്തുകയും ചെയ്തിരുന്നു. അതേസമയം ബാലയുടെ കൂടെ പോകേണ്ട എന്നത് മകളുടെ തീരുമാനമായിരുന്നുവെന്നും അവളത് നേരിട്ട് ബാലയെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും അമൃതയുടെ സഹോദരിയായ ഗായിക അഭിരാമിയും വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണത്തെ അതിജീവിച്ച് മുന്നോട്ട് പോവുകയാണ് അമൃത. മുമ്പെന്നത് പോലെ ഇപ്പോഴും തുടരുന്ന വിമര്‍ശനങ്ങളെ തന്റെ ജീവിതത്തെ ബാധിക്കാന്‍ അനുവദിക്കുന്നില്ല താരം.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X