For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നെറുകയിൽ സിന്ദൂരം, കഴുത്തിൽ പൂമാലകൾ, നിറചിരിയോടെ അമൃതയും ​ഗോപി സുന്ദറും'; വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ!

  |

  ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പ്രണയ ജോഡികളാണ് ​ഗായിക അമൃത സുരേഷും ​​ഗായിക ഗോപി സുന്ദറും. ഇരുവരും ഒരു മാസം മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന വിവരം സോഷ്യൽമീഡിയ വഴി തങ്ങളുടെ ആരാധകരെ അറിയിച്ചത്.

  Recommended Video

  അമൃത-ഗോപി സുന്ദര്‍ വിവാഹം കഴിഞ്ഞോ?, പുതിയ ചിത്രം വൈറല്‍

  ഇരുവരുടേയും പുതിയൊരു ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ. നെറുകയിൽ സിന്ദൂരമണിഞ്ഞ് കഴുത്തിൽ പൂമാലകൾ ധരിച്ച് നിൽക്കുന്ന അമൃത സുരേഷും ​ഗോപി സുന്ദറുമാണ് ചിത്രത്തിലുള്ളത്.

  'മെസേജുകൾ കൂടിയപ്പോൾ പ്രിയയോട് പറഞ്ഞു, എന്നെ ശ്രദ്ധിച്ചില്ലേൽ ഞാൻ വഴി തെറ്റി പോയേക്കുമെന്ന്'; ചാക്കോച്ചൻ

  'പഴനി മുരുകനുക്കു ഹരോ ഹര' എന്ന തലക്കെട്ടോടെ ​ഗോപി സുന്ദറാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ ഞൊടിയിടയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

  'വിവാഹം കഴിഞ്ഞോ?' എന്നാണ് ആരാധകരിൽ ഏറെ പേരും കമന്റിലൂടെ ചോദിച്ചിരിക്കുന്നത്. ചിലർ ആശംസകളും നേരുന്നുണ്ട്. 'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്നാണ് ഗോപി സുന്ദർ അമൃതയുമായുള്ള പ്രണയം വെളിപ്പെടുത്തി കുറിച്ചത്.

  'അലക്കി വെളുപ്പിക്കാനാണ് ബ്ലെസ്ലി കൂടെനിന്നതെന്ന് തോന്നുന്നു, കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി പറയുന്നതല്ല'; ഡെയ്സി

  അമൃതയും ​ഗോപി സുന്ദറും പ്രണയം വെളിപ്പെടുത്തിയപ്പോൾ ആരാധകർ അടക്കം അമ്പരപ്പിലായിരുന്നു. കാരണം ഇരുവരും തമ്മിൽ ഒരു പ്രണയം ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

  പഴനിയിൽ യാത്രപോയപ്പോഴായിരിക്കണം ഇരുവരും ക്ഷേത്രം സന്ദർശിച്ച് പൂമാലകൾ അണിഞ്ഞ് നിൽക്കുന്ന ചിത്രം പകർത്തിയത്.

  അമൃതയും ​ഗോപി സുന്ദറും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയ ശേഷം ആരാധകർ എപ്പോഴും ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കാറുണ്ട്. അതിനാൽ തന്നെ പ്രണയം വെളിപ്പെടുത്തിയ ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാണ്.

  Also Read: 'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  അതേസമയം ഇരുവർക്കും നേരെ വലിയ രീതിയിൽ സൈബർ ആക്രമണവും നടക്കുന്നുണ്ട്. വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമായ ​ഗോപി സുന്ദർ വിവാഹ​ ബന്ധം വേർപ്പെടുത്താതെ അമൃതയെ പ്രണയിക്കുന്നുവെന്ന് കാണിച്ചാണ് പലരും ​ഗോപി സുന്ദർ-അമൃത ബന്ധത്തെ വിമർശിക്കുന്നത്.

  അമൃതയുമായി പ്രണയത്തിലാകും മുമ്പ് ​ഗായിക അഭയ ഹിരൺമയിയുമായി ​ഗോപി സുന്ദർ ലിവിങ് റിലേഷനിലായിരുന്നു. പത്ത് വർഷത്തോളം അഭയ ഹിരൺമയിയും ​ഗോപി സുന്ദറും ലിവിങ് റിലേഷനിൽ തുടർന്ന ശേഷമാണ് പിരി‍ഞ്ഞത്.

  അമൃതയുടെ ആദ്യത്തെ വിവാഹം നടൻ ബാലയുമായിട്ടായിരുന്നു. ശേഷം മകൾ പിറന്ന ശേഷം ഇരുവരും പിരിഞ്ഞു. 2019ൽ ആണ് ഔദ്യോ​ഗികമായി ഇരുവരും പിരിഞ്ഞത്.

  ബാലയുമായി അമൃതയുടേത് പ്രണയ വിവാഹമായിരുന്നു. മകൾ അവന്തിക അമൃതയ്ക്കൊപ്പമാണ് താമസിക്കുന്നത്. ബാലയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമാണ് അമൃത സം​ഗീതത്തിലേക്ക് വീണ്ടും തിരിച്ച് വന്നത്.

  സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് ഇപ്പോഴത്തേതെന്നുമായിരുന്നു അമൃത സുരേഷ് അടുത്തിടെ പറഞ്ഞത്. ഗോപി സുന്ദറിനൊപ്പമുള്ള പ്രണയത്തെക്കുറിച്ചും ഒന്നിച്ചുള്ള ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞുള്ള അമൃതയുടെ അഭിമുഖം വൈറലായിരുന്നു.

  'കുട്ടിക്കാലം മുതൽ സംഗീത പശ്ചാത്തലമുള്ള കുടുംബത്തില്‍ വളര്‍ന്നതിനാല്‍ അങ്ങനെയൊരു ജീവിതത്തിലേക്ക് തിരികെ പോയത് പോലെയായാണ് ഇപ്പോള്‍ തോന്നുന്നത്.'

  'പാട്ടിലെ സംശയങ്ങളെല്ലാം ഗോപി സുന്ദറിനോട് ചോദിക്കാറുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്ന ലൈഫ് തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. പലരും പല സാഹചര്യത്തിലൂടെ പോകുന്നവരാണ്. ഇതൊന്നും അറിയാത്തവരാണ് കമന്റ് ചെയ്യുന്നത്. പറയുന്നവര്‍ പറയട്ടെ അവര്‍ക്ക് അതില്‍ നിന്നും സന്തോഷം കിട്ടുകയാണെങ്കില്‍ എന്നെ രണ്ട് തെറി പറഞ്ഞാല്‍ അവര്‍ക്ക് സമാധാനം കിട്ടുകയാണെങ്കില്‍ അത് ചെയ്യട്ടെ.'

  'നമ്മളൊക്കെ ഈ സോഷ്യല്‍ മീഡിയയുമായി യൂസ്ഡാണ്. പക്ഷെ അച്ഛനും അമ്മക്കുമൊന്നും അങ്ങനെയല്ല. അവര്‍ വേറൊരു ലൈഫ് ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരാണ്. ഈ കമന്റ് ചെയ്യുന്നവരുടെ അച്ഛനും അമ്മയെയും പോലെ തന്നെയാണ് എന്റെ അച്ഛനും അമ്മയും കുടുംബാംഗങ്ങളും.'

  'ഇതൊന്നും മനസാ വാചാ കര്‍മണാ അറിയാത്ത അവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇവര്‍ കമന്റ് ചെയ്യുന്നത്. അത് വളരെ വേദനിപ്പിക്കാറുണ്ട്. ഇപ്പൊ അവര്‍ക്കും അത് യൂസ്ഡായി തുടങ്ങി' എന്നാണ് അടുത്തിടെ അഭിമുഖത്തിൽ അമൃത സുരേഷ് പറഞ്ഞത്.

  Read more about: gopi sundar
  English summary
  singer amrutha suresh and Gopi Sundar with flower garland, new photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X