യാത്രകളിലൂടെ ജീവിതം ആഘോഷമാക്കി അമൃതയും ​ഗോപി സുന്ദറും

ഈ അടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടേതായ സന്തോഷങ്ങള്‍ കണ്ടെത്തുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.

വിമർശനങ്ങൾക്കിടയിലും ഇരുവരും ജീവിതം ആ​ഘോഷമാക്കുന്നത് അവരുടെ സന്തോഷങ്ങൾക്കായി സമയം കണ്ടെത്തുന്നതിലൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും ​ഗോപി സുന്ദറും. ഇരുവരും ജീവിതത്തിൽ ഒരുമിച്ചു എന്ന വാർത്തകൾക്ക് ശേഷം ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

യാത്രകളോട് ഇഷ്ടം

ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടമാണെന്ന് അമൃത മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ​ഗോപി സുന്ദറുമായുള്ള വിവാഹ ശേഷം നിരവധി യാത്ര വിശേഷങ്ങൾ അമൃത പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അങ്ങനെയൊരു ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഹൈദരാബാദിലെ ചാർമിനാറിൻ്റെ മുമ്പിൽ ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റയിൽ താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാർമിനാറിൻ്റെ സൗന്ദര്യത്തെയും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ചിത്രങ്ങൾ.

ഇതിനൊപ്പം പ്രകൃതി സുന്ദരമായ ഏലത്തോട്ടത്തിൽ നിന്നുളള ചിത്രങ്ങളും താരം ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നും വിവാഹം കഴിഞ്ഞ സമയത്ത് ഗോപി സുന്ദർ പറഞ്ഞിരുന്നു.

സമൂഹം മാധ്യമങ്ങളിലെ വിമർശനം

സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു തങ്ങൾ ഒന്നായ വിവരം അറിയിച്ചത്. 'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക്' എന്ന് കുറിച്ച് കൊണ്ടായിരുന്നു ഒന്നായ വിവരം പങ്കുവെച്ചത്. നിയമപരമായി തന്നെ ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓൺലൈൻ മാധ്യമമായ കാൻ ചാനലിനെ ഉദ്ധരിച്ച് സമയം മലയാളമാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

Read Also: ബ്രെയിന്‍ ട്യൂമറായിരുന്നു, അറിഞ്ഞതും ആത്മഹത്യ ചെയ്തു; അച്ഛനെക്കുറിച്ച് മഞ്ജു വിജീഷ്

ഇൻസ്റ്റ​ഗ്രം വീഡിയോ

കഴിഞ്ഞ ദിവസം അമൃത തൻ്റെ ഇൻസ്റ്റ​ഗ്രാമിലൂടെ ഒരു ചെറിയ പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം, തന്റെ ജീവിതത്തിൽ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ചില കാര്യങ്ങൾ ഉടനെ സംഭവിക്കാൻ പോവുകയാണെന്ന് അമൃത പറഞ്ഞിരുന്നു. പിന്നാലെ കിടിലനൊരു വീഡിയോ ആണ് അമൃതയും ​ഗോപിയും തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പരസ്പരം ചേർന്ന് നിന്ന് ചുംബിക്കാൻ തയ്യാറെടുക്കുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്.

ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നതും. വീഡിയോക്ക് പിന്നിൽ അമൃതയും ഗോപിയും ആദ്യമായി ചെയ്യുുന്ന മ്യൂസിക് ആൽബം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Read Also: തള്ളേന്ന് വിളിച്ച് ആദ്യമായി തലയറഞ്ഞ് ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്; അമ്മയെക്കുറിച്ച് സുരാജ്

മകളുടെ അനുവാദം

തൻ്റെ ജിവിതത്തിലെ തീരുമാനങ്ങൾക്കെല്ലാം ആദ്യം അനുവാദം മകളായ പപ്പുവിൽ നിന്നാണ് വാങ്ങാറുള്ള‌തെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോപി സുന്ദറുമായി ഇഷ്ടത്തിലായപ്പോഴും ആദ്യം പാപ്പുവിനോടാണ് പറഞ്ഞത്. അവൾക്കും കൂടി ഓക്കെ ആയതിന് ശേഷമാണ് തീരുമാനം എടുത്തത്. തന്റെ രഹസ്യങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്ന ഏറ്റവും പ്രിയപ്പെട്ട ആളും മകളാണെന്നും അമൃത പറഞ്ഞു.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X