twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തള്ളേന്ന് വിളിച്ച് ആദ്യമായി തലയറഞ്ഞ് ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്; അമ്മയെക്കുറിച്ച് സുരാജ്

    |

    മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികൡലൂടെയാണ് സുരാജ് സിനിമയിലെത്തുന്നത്. തുടക്കകാലത്ത് ചെയ്തിരുന്നതെല്ലാം കോമഡി വേഷങ്ങളായിരുന്നു. മികച്ച കോമഡി നടനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സുരാജിനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ സുരാജിന്റെ കോമഡികള്‍ ഒര ഘട്ടം കഴിഞ്ഞതോടെ ആളുകളെ ചിരിപ്പിക്കാതായി. ഈ സമയം സുരാജ് തന്റെ കരിയറില്‍ ഒരു ഗിയര്‍ ഷിഫ്റ്റ് നടത്തി. പിന്നെ കണ്ടത് മലയാള സിനിമയുടെ മുഖം തന്നെ മാറുന്നതായിരുന്നു.

    Also Read: അഭിനയിച്ചതിന് ശമ്പളം പോലും വാങ്ങിയില്ല, താമസവും ഭക്ഷണവും തന്നില്ല! കൂദാശ വിവാദത്തില്‍ ബാബുരാജ്Also Read: അഭിനയിച്ചതിന് ശമ്പളം പോലും വാങ്ങിയില്ല, താമസവും ഭക്ഷണവും തന്നില്ല! കൂദാശ വിവാദത്തില്‍ ബാബുരാജ്

    ആക്ഷന്‍ ഹീറോ ബിജുവില്‍ ഒറ്റ രംഗത്തില്‍ മാത്രം വന്ന് ആ സിനിമയിലെ ഏറ്റവും ഇമോഷണലായ നിമിഷങ്ങള്‍ സമ്മാനിച്ചാണ് സുരാജ് മടങ്ങിയത്. പിന്നീടിങ്ങോട്ട് ചെയ്തതില്‍ മിക്കതും ഗൗരവ്വമുള്ള വേഷങ്ങളായിരുന്നു. ഓരോ തവണയും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. നായകനായും വില്ലനായും സഹനടനായുമെല്ലാം സുരാജ് കയ്യടി നേടി. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും സുരാജ് സ്വന്തമാക്കി.

    മിമിക്രിയിലേക്ക് താന്‍ വന്നത്

    ഇപ്പോഴിതാ മിമിക്രിയിലേക്ക് താന്‍ വന്നത് എങ്ങനെയെന്ന് മനസ് തുറക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അമ്മയില്‍ നിന്നുമാണ് തനിക്കും സഹോദരന്‍ സജിയ്ക്കും മിമിക്രി കിട്ടിയതെന്നാണ് സുരാജ് പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    Also Read: നായ്ക്കളുടെ കൂടെ ഓടാന്‍ മടിച്ച പുലി! നമ്മള്‍ അവരേക്കാള്‍ വലുതാകുമോ എന്ന ഭയമെന്ന് ലക്ഷ്മി പ്രിയAlso Read: നായ്ക്കളുടെ കൂടെ ഓടാന്‍ മടിച്ച പുലി! നമ്മള്‍ അവരേക്കാള്‍ വലുതാകുമോ എന്ന ഭയമെന്ന് ലക്ഷ്മി പ്രിയ

    എനിക്കും അണ്ണനും മിമിക്രി കിട്ടിയത് ഞങ്ങളുടെ അമ്മയില്‍ നിന്നാണ്. വിലാസിനിനയമ്മ എന്നാണ് പേര്. സിനിമാതാരങ്ങളെയൊന്നുമല്ല അമ്മ അനുകരിക്കുന്നത്. ബന്ധുക്കളേയും അയല്‍ക്കാരേയുമാണ്. ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ട് തള്ളേന്ന് വിളിച്ച് ആദ്യമായി തലയറഞ്ഞ് ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്. പക്ഷെ അച്ഛന്‍ വാസുദേവന്‍ നായര്‍ നേരെ എതിര്‍വശമാണ്. ഒരു പട്ടാളക്കാരന്‍ ഒരിക്കലും ചിരിച്ചൂടാ എന്നൊരു നിര്‍ബന്ധം ഉള്ള പോലെയായിരുന്നു.

    അമ്മയുടെ മിമിക്രി

    അമ്മയുടെ മിമിക്രി അടുക്കളയില്‍ ഒരുങ്ങി. പക്ഷെ ഞങ്ങള്‍ മിമിക്രിയുമായി പുറത്തുചാടി. അണ്ണന്‍ പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും അണ്ണന്റെ പങ്ക് മിമിക്രി കൂടി ഞാന്‍ എടുത്തുവെന്നാണ് താരം പറയുന്നത്. തനിക്ക് സ്റ്റേജില്‍ കയറണം എന്ന മോഹം ജനിക്കുന്നതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

    അന്നൊക്കെ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബില്‍ അംഗമാകും. വെഞ്ഞാറമൂട്ടില്‍ അമേച്വര്‍ നാടസംഘങ്ങള്‍ ധാരളമുണ്ടായിരുന്നു. ഉത്സവങ്ങള്‍, നാടകമത്സരങ്ങള്‍ അങ്ങനെ എന്നും പൂര പ്രതീതിയാണ്. അത് കണ്ട് വളര്‍ന്നാണ് എനിക്കും സ്റ്റേജില്‍ കയറണമെന്ന മോഹം തുടങ്ങിയതെന്നാണ് താരം പറയുന്നത്.

    അനുകരിക്കാന്‍ തുടങ്ങി

    ഒരുപാട് ഉത്സവങ്ങളുണ്ടായിരുന്നുവെങ്കിലും മാണിക്കല്‍ ശിവക്ഷേത്രത്തിലെ ഉത്സവം പ്രധാനമാണ്. അന്ന് അവിടെ എല്ലാ കൊല്ലവും സാംബശിവന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അത് കേട്ടാണ് ഞാന്‍ അദ്ദേഹത്തെ അനുകരിക്കാന്‍ തുടങ്ങിയതെന്നും താരം പറയുന്നു. കുടുംബ വീടിന് അടുത്തുണ്ടായിരുന്ന ടാക്കിസിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

    Also Read: എനിക്ക് ഭയമായിരുന്നു, എല്ലാം നഷ്ടമാകുമോ എന്ന്; വിവാഹം ഒളിപ്പിച്ചു വെച്ച ജൂഹി ചൗളAlso Read: എനിക്ക് ഭയമായിരുന്നു, എല്ലാം നഷ്ടമാകുമോ എന്ന്; വിവാഹം ഒളിപ്പിച്ചു വെച്ച ജൂഹി ചൗള

    വെഞ്ഞാറമൂടിന്റെ വെള്ളിത്തരയുടെ പേരായിരുന്നു സിന്ധു. അതിനടുത്തായിരുന്നു എന്റെ കുടുംബവീട്. ഇന്ന് ടാക്കീസ് ഓലപ്പുരയാണ്. ചുറ്റുമതിലൊന്നുമില്ല. വീട്ടിലിരുന്നാലും ശബ്ദരേഖ കേള്‍ക്കാം. കുട്ടിക്കാലത്ത് ഇടവേള വരെ വീട്ടിലിരുന്ന് ശബ്ദരേഖ കേള്‍ക്കും. ഇടവേളയ്ക്ക് ശേഷം തിയറ്ററിനുള്ളില്‍ കയറും. അല്ലാതെ ടിക്കറ്റെടുത്ത് സിനിമ കാണാനുള്ള സാമ്പത്തികമില്ല. ഇടവേള വരെ കേട്ട ശബ്ദരേഖയായിരിക്കണം എന്റെ ആദ്യ സിനിമാ പഠനമെന്നാണ് സുരാജ് അഭിപ്രായപ്പെടുന്നത്.

    Recommended Video

    Dr. Robin @ Perinthalmanna: എനിക്ക് ദിൽഷയെ വേണ്ട, നിങ്ങളെ മതി. തിങ്ങി നിറഞ്ഞ് ആയിരങ്ങൾ | *BiggBoss
    പുതിയ സിനിമ

    അതേസമയം പത്താം വളവാണ് സുരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അച്ചാറു വരുത്തിയ വിന, റോയ്, ഹിഗ്വിറ്റ തുടങ്ങിയവയാണ് സുരാജിന്റെ വരാനിരിക്കുന്ന സിനിമകള്‍. നേരത്തെ പുറത്തിറങ്ങിയ ജന ഗണ മനയില്‍ വില്ലന്‍ വേഷത്തിലെത്തി സുരാജ് കയ്യടി നേടിയിരുന്നു. സുരാജിന്റെ സിനിമകളെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. അതേസമയം സീരിയസ് റോളുകളില്‍ നിന്നും കോമഡയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും സുരാജ് ഈയ്യടുത്ത് സൂചന നല്‍കിയിരുന്നു.

    Read more about: suraj venjaramoodu
    English summary
    Suraj Venjaramoodu Says He Got Mimicry From His Mother And She Used To Make Him Laugh A Lot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X