അവസാനം കണ്ടു മുട്ടി; സന്തോഷ വാർത്തയുമായി അമൃത സുരേഷ്: നിങ്ങൾ ഭാ​ഗ്യവതിയാണെന്ന് ആരാധകർ

അമൃത സുരേഷ് എന്ന പാട്ടുകാരിയെ റിയാലിറ്റി ഷോകളിലൂടെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായതാണ്. അമൃതയുടെ പാട്ടുകൾക്ക് പ്രത്യേക ഫാൻസ് ഉണ്ട്. ഇപ്പോൾ നിരവധി സ്റ്റേജ് ഷേകളുമായി അമൃത ഏറെ തിരക്കിലാണ്. അമൃതയെ പോലെ സഹോദരി അഭിരാമിയും മകൾ പാപ്പു എന്ന അവന്തികയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്. യൂട്യൂബ് വീഡിയോകളിലൂടെ ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. പാപ്പുവിന്റെ വീഡിയോകളും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ഇപ്പോൾ അമൃതയുടെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്. തന്റെ സ്വപ്ന സാഫല്യം എന്ന നിലയിലാണ് അമൃത സന്തോഷം പങ്കു വെച്ചത്. സം​ഗീതത്തിൽ ഇന്ദ്രജാലം തീർക്കുന്ന എ ആർ റഹ്മാനെ നേരിട്ടു കണ്ട അമൃത അത് പ്രേക്ഷകരോടും പങ്കു വെച്ചിരിക്കുന്നു. "അവസാനം ഇത് സംഭവിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം." അമൃത എ.ആർ റഹ്മാനെ ടാ​ഗ് ചെയ്ത് കൊണ്ട് കുറിച്ച വാചകങ്ങളാണ് ഇത്.

Amrutha Suresh

നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. "അടുത്ത പാർട്ടിക്കുള്ള സമയമായി." " ഇനിയും മുന്നോട്ട്." "പാട്ടുകാരൻ ശ്രീനിവാസനും ചിത്രത്തിലുണ്ട്." "നിങ്ങൾ വളരെ ഭാ​ഗ്യവതിയാണ്." അങ്ങനെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് അമൃതയും അഭിരാമിയുമെല്ലാം. കുടുംബസമേതമായും അല്ലാതെയുമൊക്കെയായി യാത്രകള്‍ നടത്താറുണ്ട്. യാത്രാവിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി പങ്കിടാറുണ്ട് ഇവര്‍. തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായാണ് മകളെ കാണുന്നതെന്ന് അമൃത പറഞ്ഞിരുന്നു.

സഹോ​ദരി അമൃതയുടെ പുതിയ സംരംഭവും ഏറെ വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്യ ഈയിടെ മഞ്ജു വാര്യർ ഇവരുടെ റെസ്റ്റോറന്റ് സന്ദർശിക്കുകയും അതിന്റെ സന്തോഷം പങ്കു വെക്കുകയും ചെയ്തിരുന്നു. ചില വീഡിയോസ് കാണുമ്പോൾ കാണുന്ന പ്രേക്ഷകന് പോലും അതൊന്നു കഴിച്ചു നോക്കാൻ തോന്നും. അത്തരത്തിൽ അഭിരാമിയുടെ ഫുഡ് വീഡിയോകൾക്ക് താഴെ കമന്റുകൾ വരാറുണ്ട്.

ഇതാദ്യമായല്ല അമൃത എആർ റഹ്മാനെ കാണുന്നത്. ഇതിനു മുന്നേ ഒരിക്കൽ അദ്ദേഹത്തെ താരം കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് അമൃത ഒരുപാട് സംസാരിച്ചിരുന്നു. ദുബായ് എക്‌സ്‌പോ നടക്കുന്ന സമയത്തായിരുന്നു അത്. അദ്ദേഹത്തിന്റെ മകളായ ഖദീജ അന്ന് പാടുന്നുണ്ടായിരുന്നു. അമൃത ഇരുന്നതിന്റെ മുന്നിലത്തെ സീറ്റിലായിരുന്നു റഹ്മാൻ ഇരുന്നത്. അതൊരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും അന്ന് അമൃത പറഞ്ഞിരുന്നു. മാത്രമല്ല ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു അതെന്നും അന്ന് അമൃത പറഞ്ഞിരുന്നു.

Amrutha Suresh

അമൃതയുടെ അച്ഛന്റേത് ഒരു സംഗീത കുടുംബമാണ്. അമൃത പാടുമെന്നു തിരിച്ചറിഞ്ഞപ്പോള്‍ സം​ഗീതത്തിലേക്ക് തന്നെ താൻ വരണം എന്ന് മാതാപിതാക്കൾക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് റിയാലിറ്റി ഷോകളിൽ പങ്കെടുപ്പിച്ചതെന്ന് ഒരിക്കൽ അമൃത പറഞ്ഞിരുന്നു.

​ഗോപി സുന്ദറുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിരുന്നു. വേർപിരിഞ്ഞതിനു ശേഷവും നിരവധി പ്രശ്നങ്ങളിൽ അമൃതയുടെ പേര് ഉയർന്നു വന്നിരുന്നു. സം​ഗീതം മാത്രമാണ് അമൃതയുടെ ജീവിതം. റഹ്മാനെ കണ്ട സന്തോഷം മാത്രമല്ല, പാട്ടുകാരൻ ശ്രീനിവാസിനെ എയർപോർട്ടിൽ വെച്ച് കണ്ടതും അമൃത ഷെയർ ചെയ്തിരുന്നു. അപ്രതീക്ഷിത കണ്ടു മുട്ടലുകൾകളാണിതെന്നും താങ്കളെ കണ്ടതിൽ ഞാൻ അനു​ഗ്രഹീതയായെന്നും അമൃത പറഞ്ഞു.

വൈറൽ പോസ്റ്റ്

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X