നമ്മളെ തെറ്റിദ്ധരിക്കുമ്പോള്‍ എന്തിന് പ്രതിരോധിക്കണം, അത് വിടൂ; അമൃത സുരേഷ് പറയുന്നു
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ വീടുകളിലേക്ക് കടന്നു വന്ന അമൃത പിന്നീട് പിന്നണി ഗായികയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയലും താരമാണ് അമൃത. ഈയ്യടുത്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.
ഇതിനിടെ ഇപ്പോഴിതാ അമൃതയുടെ പുതിയ ചിത്രവും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് വൈറലായി മാറുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് ബെഡില്‍ ഇരിക്കുന്ന തന്റെ ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം അമൃത പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് നമ്മള്‍ സ്വയം പ്രതിരോധിക്കുന്നത്? അത് വിടു, ഒന്നും പറയണ്ട, അവരവര്‍ക്കിഷ്ടമുള്ളത് പോലെ ആളുകളെ നമ്മളെ വിധിക്കാന്‍ വിടുന്നത് രസമാണെന്നാണ് ചിത്രത്തോടൊപ്പം അമൃത കുറിക്കുന്നത്.
അനുഗ്രഹീതമായ നിശബ്ദത, ആത്മാവിന് ഒരുപാട് സമാധാനം നല്‍കുന്ന ഒന്നാണെന്നും അമൃത പറയുന്നത്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നേരത്തെ അമൃതയുടേയും ഗോപി സുന്ദറിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു.

ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ് റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകുന്നത്. ഇതടക്കം ചൂണ്ടിക്കാണിച്ചായിരുന്നു സാദാചാരവാദികള്‍ താരങ്ങള്‍ക്കെതിരെ അക്രമം നടത്തിയത്. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ അമൃതയും ഗോപിയും കൂട്ടാക്കിയിരുന്നില്ല.
പകരം ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ട്രോളന്‍മാര്‍ക്ക് മറുപടി കൊടുക്കുന്നത്. എന്നാല്‍ സാദാചാരവാദികളെ ട്രോളാനും ഗോപികയും അമൃതയും മറന്നിരുന്നില്ല. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടുന്ന സോഷ്യല്‍ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു പരിഹാസം.

ട്രോളിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്താണ് അമൃതയും ഗോപി സുന്ദറും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയത്. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഗോപി സുന്ദര്‍ അമൃത സുരേഷുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിനു ചുവടെ 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്ന് കുറിയ്ക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്നും തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നുമുള്ള ചിത്രങ്ങളും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളൊക്കെ വൈറലാകുന്നതിനിടെ ഇരുവരുമൊന്നിച്ചുള്ള ഒരു മ്യൂസിക്കല്‍ ഷോയും തിരുവനന്തപുരത്ത് അരങ്ങേറിയിരുന്നു.
Recommended Video

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരമായിരുന്നു ഒരു കാലത്ത് അമൃത സുരേഷ്. തരംഗമായിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാന്‍ അമൃതയ്ക്ക് സാധിച്ചു. പിന്നാലെ താരം പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു.
2010ലാണ് നടന്‍ ബാല അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇരുവരും പിരിയുകയായിരുന്നു. 2015 മുതല്‍ പിരിഞ്ഞു താമസിച്ച ഇരുവരും 2019-ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകള്‍. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ബാല അടുത്തിടെ പുനര്‍വിവാഹം ചെയ്തിരുന്നു.
സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരിലൊരു സംഗീത ബാന്റ് ആരംഭിക്കുകയും ഷോകള്‍ നടത്തിവരികയുമാണ് അമൃത. ഇതിനിടെ അമൃതയും അഭിരാമിയും ചേര്‍ന്ന് ബിഗ് ബോസിലുമെത്തിയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ സീസണ്‍ 2വിലായിരുന്നു സഹോദരിമാര്‍ മത്സരാര്‍ത്ഥികളായി എത്തിയത്.


Click it and Unblock the Notifications