For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനാഥിനെ കല്യാണം കഴിക്കാന്‍ ഞാന്‍ എത്ര പേരെ തേച്ചു! എന്ന് വെറെ കല്യാണം കഴിക്കുകയാണോ? സ്വയം ട്രോളി സ്വാസിക

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ടെലിവിഷനിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. ടെലിവിഷന്‍ പരമ്പരയിലൂടെ താരമായി മാറിയ സ്വാസികയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിട്ടുണ്ട്. സിനിമയും ടെലിവിഷനും ഒരുപോലെ കൊണ്ടു പോകുന്ന താരമാണ് സ്വാസിക. സ്റ്റാര്‍ മാജിക്കിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് സ്വാസിക. സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയാണ് റെഡ് കാര്‍പ്പറ്റ്. താരങ്ങള്‍ അതിഥിയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് രസകരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്.

  സാന്ത്വനം കുടുംബത്തില്‍ നടക്കുന്നത് ലോകത്ത് ഇല്ലാത്ത കാര്യങ്ങള്‍, തിങ്കളാഴ്ച മുതല്‍ കളി മാറും

  കഴിഞ്ഞ ദിവസം റെഡ് കാര്‍പ്പറ്റില്‍ അതിഥികളായ എത്തിയത് ശ്രീനാഥും അഞ്ജു ജോസഫും ആയിരുന്നു. മലയാളികള്‍ക്ക് സുപരിചിതനായ താരങ്ങളാണ് അഞ്ജുവും ശ്രീനാഥും. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കയ്യടി നേടിയ ഗായകരാണ് ശ്രീനാഥും അഞ്ജു. പിന്നീട് സിനിമയിലേക്ക് എത്തുകായയിരുന്നു ഇരുവരും. ശ്രീനാഥ് സംഗീത സംവിധായകനായി മാറുകയും ചെയ്തു. ഈയ്യടുത്തിറങ്ങിയ ഫ്രീഡം ഫൈറ്റിലൂടെ അഭിനയത്തിലേക്കും കടന്നിരിക്കുകയാണ് അഞ്ജു. ഇപ്പോഴിതാ താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ശ്രീനാഥ്. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയപ്പോഴാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം ശ്രീനാഥ് വെളിപ്പെടുത്തിയത്. എന്നാല്‍ കല്യാണക്കാര്യം പറഞ്ഞപ്പോഴുള്ള സ്വാസികയുടെ പ്രതികരണമാണ് ഏറ്റവും രസകരമായിരിക്കുന്നത്. കല്യാണം പെട്ടന്ന് ഉണ്ടാവും എന്ന് ശ്രീനാഥ് പറഞ്ഞപ്പോള്‍ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്നായിരുന്നു തമാശ രൂപേണ സ്വാസിക ചോദിച്ചത്. പിന്നാലെ ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാന്‍ സിനിമയില്‍ എത്ര പേരെ തേച്ചു. എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ, കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ എന്നും സ്വാസിക തമാശയായി പറയുകയായിരുന്നു.

  സെല്‍ഫ് ട്രോളായിട്ടാണ് സ്വാസികയുടെ പ്രതികരണത്തെ ആരാധകര്‍ കാണുന്നത്. മലയാള സിനിമയിലെ ആസ്ഥാന തേപ്പുകാരി എന്നാണ് സ്വാസികയെ ചിലര്‍ വിശേഷിപ്പിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലെ കഥാപാത്രമാണ് ഇങ്ങനൊരു പേര് ലഭിക്കാന്‍ കാരണമായത്. ഇതിന്റെ പേരില്‍ പലപ്പോഴും കളിയാക്കലുകള്‍ സ്വാസികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ആ പേരിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു സ്വാസിക ശ്രീനാഥിന്റെ വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്. സ്വാസികയുടെ വാക്കുകള്‍ ആരാധകരില്‍ പൊട്ടിച്ചിരിയുണര്‍ത്തിയിരിക്കുകയാണ്. താന്‍ ശ്രീനാഥിന്റെ വലിയ ആരാധികയാമെന്നും സ്വാസിക പറയുന്നുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ കാലത്ത് തൊട്ട് തന്നെ ശ്രീനാഥിന്റെ ആരാധികയാണന്നും പിന്നീട് കുട്ടനാടന്‍ ബ്ലോഗിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നതെന്നും സ്വാസിക പറയുന്നു.

  Recommended Video

  ആറാട്ടിനെ ആട്ടി വിട്ട് ജനങ്ങൾ | Aarattu Theatre Response | Mohanlal | FilmiBeat Malayalam

  പിന്നാലെ താരം തമാശ വിട്ട് കാര്യത്തിലേക്ക് കടന്നു. ശ്രീനാഥിന്റെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവും എന്നാണ് താരം അറിയിച്ചിരിക്കുന്നത്. വീട്ടുകാര്‍ എല്ലാം പറഞ്ഞ് ഉറപ്പിച്ചതാണെന്നും താരം പറയുന്നു. പിന്നാലെ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയെ കുറിച്ച് സ്വാസിക ചോദിച്ചപ്പോള്‍, അത് സസ്പെന്‍സ് ആണ് എന്നായിരുന്നു ശ്രീനാഥിന്റെ മറുപടി. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് ശ്രീനാഥ് അറിയിക്കുന്നത്. ആരാകും ശ്രീനാഥിന്റെ മനസ് കവര്‍ന്ന സുന്ദരിയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. . ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ ആയിരുന്നു ശ്രീനാഥ്. വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും സംസാരിച്ചുമൊക്കെ കയ്യടി നേടിയിട്ടുണ്ട് ശ്രീനാഥ്. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടെയാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീത സംവിധായകനായി മാറുന്നത്.

  Read more about: swasika
  English summary
  Singer And Music Director Sreenath Is Getting Married Swasika Vijay Makes Fun Of Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X