വിവാഹ മോചനം ക്രൈമല്ല, ഇപ്പോഴും തെറാപ്പി എടുക്കുന്നുണ്ട്; കൂടെ നിന്നത് കൂട്ടുകാര്‍: അഞ്ജു ജോസഫ്‌

മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജു ജോസഫ്. ഗായികയായ അഞ്ജുവിനെ മലയാളികള്‍ അറിയുന്നത് സംഗീത റിയാലിറ്റി ഷോയിലൂടെയാണ്. അധികം വൈകാതെ അറിയപ്പെടുന്ന ഗായികയായി മാറാന്‍ അഞ്ജുവിന് സാധിച്ചു. പിന്നീട് അവതാരകയായും അഭിനേത്രിയായുമൊക്കെ അഞ്ജുവിനെ സ്‌ക്രീനില്‍ കണ്ടു. ഈയ്യടുത്ത് തന്റെ വിവാഹ മോചനത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന അഞ്ജുവിന്റെ വീഡിയോ ചര്‍ച്ചയായിരുന്നു.

ജോഷ് ടോക്ക്‌സിലൂടെയായിരുന്നു അന്ന് അഞ്ജു സംസാരിച്ചത്. ഇപ്പോഴിതാ മറ്റൊരു അഭിമുഖത്തില്‍ അഞ്ജു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എങ്ങനെയാണ് താന്‍ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്നതെന്നാണ് വീഡിയോയില്‍ അഞ്ജു പറയുന്നത്. തെറാപ്പി തനിക്ക് സഹായകരമായിരുന്നുവെന്നും ഇപ്പോഴും തെറാപ്പി തേടുന്നുണ്ടെന്നും അഞ്ജു തുറന്നു പറയുന്നു.

Anju Joseph

തെറാപ്പിയാണ് കൂടുതല്‍ സഹായിച്ചത്. ഇപ്പോഴും തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നുണ്ട്. മാസത്തില്‍ ഒരിക്കല്‍ ഉറപ്പായും പോകാറുണ്ടെന്നാണ് അഞ്ജു പറയുന്നത്. സൈക്യാട്രിസ്റ്റിനെയും സൈക്കോളജിസ്റ്റിനെയും കാണാറുണ്ടെന്നും താരം വ്യക്തമക്കുന്നു. പ്രശ്‌നങ്ങളില്‍ നിന്നും പുറത്ത് വരുക എളുപ്പമല്ലെന്നും അതിനാലാണ് തെറാപ്പിസ്റ്റുകളുടെ സഹായം തേടുന്നതെന്നും അഞ്ജു പറയുന്നു.

വിവാഹ മോചനം ആണെങ്കിലും പ്രണയ തകര്‍ച്ച ആണെങ്കിലും, ഒരു ബന്ധം ഇല്ലാതാകുമ്പോള്‍ അത് വേദനിപ്പിക്കുന്നതായിരിക്കും. ആ തകര്‍ച്ചയില്‍ നിന്നും കയറി വരിക എളുപ്പമല്ലെന്ന് അഞ്ജു അഭിപ്രായപ്പെടുന്നു. അത് തന്റെ മാത്രം അവസ്ഥയായിരിക്കില്ലെന്നും ഇതുപോലൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്ന എല്ലാവരും നേരിടുന്ന പ്രതിസന്ധിയാണെന്നും അഞ്ജു പറയുന്നു. അതിനാല്‍ തന്റെ പ്രതിസന്ധിയില്‍ നിന്നും മുക്തയാകാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് തെറാപ്പി എന്നാണ് അഞ്ജു പറയുന്നത്.

ഈ ഘട്ടത്തില്‍ തനിക്ക് താങ്ങായി കൂടെ നിന്ന സുഹൃത്തുക്കളെക്കുറിച്ചും അഞ്ജു സംസാരിക്കുന്നുണ്ട്. ''നല്ല ഒരുകൂട്ടം സുഹൃത്തുക്കള്‍ ഉണ്ട്. എന്ത് ചെയ്താലും കട്ടക്ക് കൂടെയുള്ള ആളുകള്‍ ഉണ്ട് എന്നതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. തെറ്റും ശരിയും എനിക്ക് അവര്‍ ചൂണ്ടിക്കാണിച്ചുതരാറുണ്ട്'' എന്നാണ് കൂട്ടുകാരെക്കുറിച്ച് അഞ്ജു പറയുന്നത്. തന്നെ തെറ്റായൊരു വഴിയിലേക്ക് അവര്‍ തള്ളി വിടാറില്ലെന്നും താന്‍ തെറ്റായ തീരുമാുനം എടുത്താല്‍ ്അവര്‍ തിരുത്താറുണ്ടെന്നും അഞ്ജു പറയുന്നു.

കൂടാതെ ദൈവത്തിന്റെ ശക്തിയും, ഷോയും, പാട്ടും ഒക്കെയാണ് പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ തുണച്ചിട്ടുണ്ടെന്നും അഞ്ജു പറയുന്നു. അതേസമയം ജീവിതത്തിലെ അനുഭവങ്ങള്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാക്കിയെന്നും അഞ്ജു പറയുന്നു. ് എങ്ങനെവേണമെങ്കിലും എന്റെ ജീവിതം ജീവിച്ചുതീര്‍ക്കാമായിരുന്നു, പക്ഷേ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് തിരിച്ചുവരാനായി. ഇപ്പോള്‍ ആളുകളോട് ഇത് തുറന്നുപറയുന്നത് സമാന അവസ്ഥയിലൂടെ കടന്നുവരുന്ന ആളുകള്‍ക്ക് പ്രചോദനം നല്‍കാനാണെന്നും അഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.

സ്റ്റാര്‍ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടര്‍ അനൂപ് ജോണിനെയാണ് താരം വിവ?ഹം ചെയ്തത്. എന്നാല്‍ ഇരുവരും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അകന്ന് ജീവിക്കുകയാണ്. വിവാഹമോചിതയായി എന്നുള്ള കാര്യം അഞ്ജു അടുത്തിടെയാണ് വെളിപ്പെടുത്തുന്നത്. അഞ്ച് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് അഞ്ജുവും അനൂപ് ജോണും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

Anju Joseph

അതേസമയം, താന്‍ തന്നെ കണ്ടെത്തിയ ജീവിത പങ്കാളിയായതുകൊണ്ട് ആ വിവാഹബന്ധം തകരാതിരിക്കാന്‍ വേണ്ടതെല്ലാം താന്‍ ചെയ്തുവെന്നും ഒരു ഘട്ടമെത്തിയപ്പോള്‍ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് അഞ്ജു ജോസഫ് പറഞ്ഞത്. ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന ഇമേജ് ബ്രേക്കാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ഗുഡ് ഗേള്‍ സിന്‍ഡ്രം ഉള്ളതുകൊണ്ട് തന്നെ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്താന്‍ സമയമെടുത്തുവെന്നും അഞ്ജു പറഞ്ഞിരുന്നു.

ഡിവോഴ്‌സിന് ശേഷവും ഒരു ജീവിതമുണ്ടെന്ന് കുറച്ച് പേര്‍ക്കെങ്കിലും മനസിലാക്കി കൊടുക്കാനാണ് താന്‍ തന്റെ ജീവിതത്തിലുണ്ടായതെല്ലാം തുറന്ന് പറയാന്‍ തീരുമാനിച്ചതെന്നും അഞ്ജു നേരത്തെ പറഞ്ഞിരുന്നു. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജു പിന്നണി ഗായികയായി മാറുന്നത്. ഇപ്പോള്‍ അഭിനേത്രിയായും എത്തിയിരിക്കുകയാണ് അഞ്ജു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X