പരാതികളില്ല, നല്ല അവസരങ്ങൾക്കായി മോഹിച്ചിട്ടുണ്ട്; ആ പാട്ട് പാടാൻ അതിയായി ആ​ഗ്രഹിച്ചു: അഞ്ജു ജോസഫ്

വർഷങ്ങൾക്കു മുന്നേ മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തിയ ​ഗായികയാണ് അഞ്ജു ജോസഫ്. ഇന്ന് നിരവധി സ്റ്റേജ് ഷോകളിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും അഞ്ജു പ്രേക്ഷകർക്ക് പ്രിയങ്കരിയായി. കഴിഞ്ഞ കുറിച്ച് വർഷങ്ങളായി അഞ്ജുവിന് ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹ ബന്ധത്തിലെ വിള്ളലുകളും അതിൽ പ്രധാനമാണ്.

ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്. മാനസികമായി തകർന്നു പോയിട്ടുണ്ടെ്. എന്നാൽ ഇപ്പോൾ തനിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിയെന്നാണ് അഞ്ജു പറയുന്നത്. തെറ്റു ചെയ്തവരോടു പോലും ക്ഷമിക്കാൻ സാധിക്കുന്നുണ്ട്. ജീവിതത്തിനോടുള്ള പോരാട്ടത്തെ കുറിച്ച് അഞ്ജു ജോസഫ് മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ സംസാരിക്കുന്നു.

Anju Joseph

"കുറേ വർഷങ്ങൾ വല്ലാത്ത അവസ്ഥയിലൂടെ കടന്നു പോയതാണ്. ചില ബുദ്ധിമുട്ടുകൾ ഇടക്കിടെ ഉണ്ടാവാറുണ്ട്. ഞാൻ തെറാപ്പിക്കു പോയപ്പോൾ പല തിരിച്ചറിവുകളും ഉണ്ടായിട്ടുണ്ട്. അപ്പുറത്ത് നിൽക്കുന്നവരുടെ സാഹചര്യവും മനസിലാക്കാൻ ശ്രമിച്ചു പോകും. അതിനാൽ ആരോടും ജീവിതത്തിൽ ദേഷ്യമില്ല, ശത്രുതയുമില്ല. എന്നോട് ശത്രുത തോന്നിയ ആളുകളോട് പോലും നല്ല രീതിയിൽ ചിരിച്ചു പെരുമാറാൻ ഇപ്പോൾ സാധിക്കും.

എന്നെ ദ്രോഹിച്ചു എന്ന് പറയുന്നവരോട് അങ്ങോട്ട് പോയി ഞാൻ ദേഷ്യപ്പെട്ടതു കൊണ്ട് ആർക്കും ഒന്നും കിട്ടാനില്ല. പറയാനുള്ളത് മാന്യമായിട്ട് മുഖത്തു നോക്കി പറയാം. സമാധാനപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഒരു പ്രൊഫഷണൽ തെറാപ്പിസ്റ്റിനെ കണ്ട് സംസാരിക്കുന്നതാവും എപ്പോഴും നല്ലതെന്നാണ് അഞ്ജു ജോസഫ് പറയുന്നത്."

ഏത് റെയ്ഞ്ചിലുള്ള പാട്ടുകൾ പോലും അഞ്ജുവിന് അനായാസം പാടാൻ സാധിക്കാറുണ്ട്. എന്നാൽ അത്തരത്തിൽ അഞ്ജുവിന് പിന്നണി ​ഗാനരംഗത്ത് അവസരങ്ങൾ ലിഭിച്ചിട്ടില്ല എന്നതാണ് സത്യം. അതിന്റെ പേരിൽ പരാതികളൊന്നും തന്നെ അഞ്ജു ഇതുവരെ ഉന്നയിച്ചിട്ടില്ല. വലിയ പ്രതീക്ഷകളുമായി റിയാലിറ്റി ഷോസിലൂടെ എത്തിയെങ്കിലും സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

"പരാതികളൊന്നുമില്ല. പക്ഷേ കുറച്ചു കൂടി അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിൽ നന്നായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചില പാട്ടുകൾ കേൾക്കുമ്പോൾ ആ​ഗ്രഹിച്ചിട്ടുണ്ട്. അവരോട് അസൂയ ഒന്നുമില്ല. ആരാധികേ... എന്ന പാട്ടിനോട് അങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നു. സൂരജേട്ടൻ പാടിയതിന്റെ പകുതി പോലും നന്നാവില്ല ഞാൻ പാടിയാൽ എന്നറിയാം. എങ്കിലും വലിയ ആ​ഗ്രഹമുണ്ടായിരുന്നു."

റിയാലിറ്റി ഷോകളിലൂടെയാണ് അഞ്ജു ജോസഫ് എന്ന ​ഗായികയെ മലയാളികൾ തിരിച്ചറിയുന്നത്. ഐഡിയ സ്റ്റാർ സിം​ഗറിലെ നാലാം സീസണിൽ മികച്ച ​ഗായകരിൽ ഒരാളായിരുന്നു അഞ്ജു. പക്ഷേ ആ സീസണിൽ ഫിനാലേ വേദിയിൽ എത്താൻ അഞ്ജുവിന സാധിച്ചില്ല. റിയാലിറ്റി ഷോകളിലെ ഫേവറിസങ്ങളെ കുറിച്ച് അഞ്ജുവിന് വ്യക്തമായി അറിയാം. അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയൊരാളാണ് അഞ്ജു.

Anju Joseph

"ചില മത്സരാർത്ഥികളോട് കാണിക്കുന്ന പ്രത്യേക കരുതൽ എല്ലായിടത്തും സംഭവിക്കുന്നതാണ്. അതിൽ വിഷമിച്ചിട്ട് കാര്യമില്ല. നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പാട്ടു പാടുന്നതാണെങ്കിൽ പോലും ഇതെല്ലാം ഒരു ബിസിനസാണ്. ആ സത്യം എല്ലാവരും മനസിലാക്കണം." അഞ്ജു പറഞ്ഞു. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന ​ഗായികയാണ് അഞ്ജു. റിയാലിറ്റി ഷോയിൽ വന്നതിൽ നിന്നും ഒരുപാട് മാറ്റം അഞ്ജുവിന് ഉണ്ടായിട്ടുണ്ട്. അതെല്ലാം തന്റെ പ്രൊഫഷനോടുള്ള താത്പര്യത്തിനു മുകളിൽ അഞ്ജുവിനെ അധ്വാനവും കൂടെയാണ്.

നിരവധി സിനിമകളിലൊന്നും അഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല. ഡോക്ടർ ലവ്, ഓർമകളിൽ ഒരു മഞ്ഞു കാലം, അലമാര, അവരുടെ രാവുകൾ തുടങ്ങിയ സിനിമകളിലാണ് അഞ്ജു പാടിയത്. ഒപ്പം അർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയിൽ അഞ്ജു അഭിനയിച്ചിട്ടുമുണ്ട്.

Read more about: anju joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X