അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി; ജീവിതത്തിലെ പ്രതീക്ഷയും സ്വപ്‌നവുമെന്ന് ഗായിക

മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജു ജോസഫ്. ഗായികയായ അഞ്ജു സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അഞ്ജു ജോസഫ്. താരം വിവാഹിതയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അഞ്ജു തന്നെയാണ് വിവാഹക്കാര്യം പങ്കിട്ടിരിക്കുന്നത്.

ആദിത്യ പരമേശ്വരന്‍ ആണ് അഞ്ജുവിന്റെ വരന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹം നടന്നത് നവംബര്‍ 28നാണ്. ഇന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കിട്ടു കൊണ്ട് അഞ്ജു തന്നെയാണ് വിവാഹക്കാര്യം പുറത്ത് വിട്ടത്. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്.

Anju Joseph

ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും എന്ന കുറിപ്പോടെയാണ് അഞ്ജു ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. പ്രിയ ഗായികയ്ക്ക് ആശംസകളുമായി ആരാധകരും എത്തുന്നുണ്ട്.

സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു താരമാകുന്നത്. പിന്നീട് അവതാരകയായും ഗായികയായുമെല്ലാം കയ്യടി നേടി. സംഗീതത്തിന് പുറമെ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഞ്ജു ജോസഫ്. അര്‍ച്ചന 31 നോട്ടൗട്ട് അടക്കമുള്ള സിനിമകളില്‍ അഞ്ജു അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അഞ്ജു. തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള അഞ്ജുവിന്റെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു.

Read more about: anju joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X