അവളിപ്പോഴും ഹൃദയത്തിലുണ്ട്, ദിവസവും ഇടയ്ക്കിടയ്ക്ക് വന്നു പോകും; ഭാര്യയെക്കുറിച്ച് ബിജു നാരായണന്‍
മലയാളികളുടെ പ്രിയ ഗായകനാണ് ബിജു നാരായണന്‍. അണ്ടര്‍റേറ്റഡ് എന്നൊക്കെ പറയുന്ന തരത്തിലുള്ള ഗായക പ്രതിഭയാണ് ബിജു നാരായണ്‍. ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ മുമ്പായിരുന്നു ബിജു നാരായണന്റെ ഭാര്യ ശ്രീലത മരണപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ച് അദ്ദേഹം മനസ് തുറക്കുകയാണ്.
360 റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു മനസ് തുറക്കുന്നത്. ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് അതില്‍ സന്തോഷം കണ്ടെത്തി മുന്നേറാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. ലൈഫില്‍ ട്രാജഡികളൊക്കെ ഉണ്ടായപ്പോഴും മാക്സിമം ഹാപ്പിയായി ഇരിക്കാന്‍ ശ്രമിക്കാറുണ്ട്. അതാണ് വേണ്ടതെന്നാണ് ബിജു പറയുന്നത്.

കരിയറില്‍ ഒരു തകര്‍ച്ചയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ബിജു പറയുന്നത്. പ്രൊഫഷണല്‍ ജീവിതത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും ബിജു പറയുന്നു. അതേസമയം തന്റെ വ്യക്തിജീവിതത്തില്‍ വലിയൊരു ദുരന്തം നേരിടേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. ഭാര്യയുടെ മരണത്തെക്കുറിച്ചായിരുന്നു ബിജു നാരായണന്‍ സൂചിപ്പിക്കുന്നത്.
ലൈഫില്‍ മൂന്നര വര്‍ഷം മുന്‍പ് വലിയൊരു ട്രാജഡിയുണ്ടായി. ഭാര്യ ഞങ്ങളെ വിട്ടുപോയി. ഇപ്പോഴും ഞാന്‍ അതില്‍ നിന്നും മുക്തനായിട്ടില്ലെന്നുള്ളതാണ് സത്യം. ദിവസം പത്തിരുപത്തിരുപത്തഞ്ച് പ്രാവശ്യം പുള്ളിക്കാരി വന്ന് പോവും. പുള്ളിക്കാരിയായിരുന്നു എന്റെ സപ്പോര്‍ട്ട് എന്നാണ് ബിജു പറയുന്നത്. വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു ബിജും ഭാര്യയും തമ്മിലുണ്ടായിരുന്നത്.
തങ്ങളുടേത് പ്രീഡിഗ്രി മുതലുള്ള ബന്ധമാണ്. ആദ്യം കോമ്പറ്റീഷന്‍ പാടാന്‍ മടിച്ച് നിന്നപ്പോള്‍ ധൈര്യം തന്ന് കൂടെ നിന്നത് പുള്ളിക്കാരിയായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. അങ്ങനെ നിന്നൊരാള്‍ ഇല്ലാതാവുന്നത് വളരെയധികം സങ്കടമുള്ള കാര്യമാണെന്ന് അദ്ദേഹം പറയുന്നത്. തന്റെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത് ഭാര്യയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളും മക്കളുടേയും വീട്ടിലെ കാര്യങ്ങളുമെല്ലാം നോക്കിയത് ഭാര്യയായിരുന്നുവെന്ന് താരം പറയുന്നു.
ക്യാന്‍സര്‍ ആയിരുന്നു ബിജുവിന്റെ ഭാര്യയ്ക്ക്. അതേസമയം, അസുഖം അറിഞ്ഞപ്പോഴും ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നുവെന്നാണ് താരം പറയുന്നത്. എല്ലാം പറഞ്ഞ് മനസിലാക്കി, ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. ഭാര്യയുടെ മരണ ശേഷം ജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്നുവരുമോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്കും ബിജു നാരായണന്‍ മറുപടി പറയുന്നുണ്ട്.

ജീവിതത്തില്‍ ഇനിയൊരു കല്യാണം എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ മരിക്കുന്നതിന് മൂന്ന് മാസം മുന്‍പാണ് അച്ഛന്‍ മരിച്ചത്. 93 വയസുണ്ടായിരുന്നു. അച്ഛന്റെ അവസാനസമയങ്ങളില്‍ എല്ലാം നോക്കിയത് ഭാര്യയായിരുന്നു. അവള്‍ക്ക് ക്യാന്‍സറായിരുന്നുവെന്നത് അച്ഛന് അറിയാമായിരുന്നോ എന്ന് പോലും സംശയമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ ഭാര്യ മരിച്ചതിന് ശേഷം സംഘടനപരമായ കാര്യങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണെന്നാണ് ബിജു പറയുന്നത്. എങ്കിലും ഇന്‍ഡസ്ട്രിയില്‍ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. ഭാര്യ മരിച്ചപ്പോള്‍ മമ്മൂക്ക വന്നിരുന്നു. ലാലേട്ടന്‍ വിളിച്ചിരുന്നുവെന്നും താരം പറയുന്നു. കൂടാതെ ദിലീപും സുരേഷേട്ടനും ജയറാമേട്ടനും ചാക്കോച്ചനുമെല്ലാം എല്ലാം അറിയാമായിരുന്നുവെന്നും ബിജു നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











